Tuesday 8 August 2023

Current Affairs- 08-08-2023

1. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വന്നിരുന്ന ശ്രുതിതരംഗവും അനുബന്ധ പദ്ധതിയായ ധ്വനിയും ഇനി മുതൽ നടപ്പിലാക്കുന്നത്- സ്റ്റേറ്റ് ഹെൽത്ത് ഏജൻസി


2. 2024 മുതൽ നിർബന്ധിത സൈനിക സേവനത്തിന്റെ പ്രായപരിധി 30 വയസ്സാക്കി ഉയർത്തുന്ന രാജ്യം- റഷ്യ 


3. ജൻവിശ്വാസ് ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത്- 23 ജൂലൈ 27


4. 2023- ൽ ഫിലിപ്പൈൻസ്, ചൈന എന്നിവിടങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ഡോക്സുരി 


5. 2023 FISU വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്നത്- Chengdu (ചൈന)


6. ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് 2023- ന്റെ വേദി- Fukuoka (ജപ്പാൻ)


7. വേൾഡ് സിറ്റീസ് കൾച്ചറൽ ഫോറത്തിൽ (WCCF) അംഗമാകുന്ന ആദ്യ ഇന്ത്യൻ നഗരം- ബെംഗളൂരു


8. 2023 ജൂലൈയിൽ സിംഗപ്പൂരിന്റെ DS-SAR ഉൾപ്പെടെ 7 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ISRO- യുടെ വിക്ഷേപണവാഹനം- PSLV-C 56

  • വിക്ഷേപിച്ചത്- 2023 ജൂലൈ  30


9. സംസ്ഥാന ഇന്റലിജൻസ് മേധാവി- മനോജ് എബ്രഹാം


10. സംസ്ഥാന വിജിലൻസ് മേധാവി- ടി കെ വിനോദ്കുമാർ


11. സംസ്ഥാന ഫയർഫോഴ്സ് മേധാവി- കെ പത്മകുമാർ


12. സംസ്ഥാന ജയിൽ വകുപ്പ് മേധാവി- ബൽറാം കുമാർ ഉപാദ്ധ്യായ


13. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും പാറക്കഷണങ്ങൾ ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിച്ച് 2023 സെപ്റ്റംബറിൽ തിരികെയെത്തുന്ന നാസയുടെ ദൗത്യം- OSIRIS-REX


14. ടൈം മാഗസിൻ തയ്യാറാക്കിയ കഴിഞ്ഞ 100 വർഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമ- പഥേർ പാഞ്ചാലി


15. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളുടെ ശാസ്ത്രീയ നിർണയവും വീണ്ടെടുപ്പും ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ- സുരക്ഷിതമാക്കാം പശ്ചിമഘട്ടം


16. G20 ഉച്ചകോടിയുടെ അനുബന്ധമായ സിവിൽ 20- യുടെ സമ്മേളനം നടക്കുന്ന വേദി- ജയ്പൂർ, രാജസ്ഥാൻ

  • ആപ്തവാക്യം- # You Are The Light


17. ഏഷ്യൻ ഗെയിംസ് ദീപശിഖ വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ- സവിത പുനിയ

  • വിളിപ്പേര്- The great Wall
  • 2018- ൽ അർജുന അവാർഡ് ലഭിച്ചു


18. 2023 ജൂലൈയിൽ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം- ജൂപ്പിറ്റർ 3


19. 2023- ൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗത്വം റദ്ദ് ചെയ്ത കായിക സംഘടന സംസ്ഥാന വോളിബോൾ അസോസിയേഷൻ നിലവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി- സഞ്ജയ് കുമാർ മിശ്ര


20. 7-ാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന്റെ ഭാഗ്യചിഹ്നം- ബൊമ്മൻ എന്ന ആനക്കുട്ടി

  • വേദി- ചെന്നൈ
  • ഓസ്കാർ പുരസ്കാരം ലഭിച്ച ദി എലിഫന്റ് വിസ്പറേഴ്സിലെ ആനക്കുട്ടികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ രൂപം തിരഞ്ഞെടുത്തത്


21. സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം, ധ്വനി എന്നീ പദ്ധതികൾ ഏതു വകുപ്പിന്റെ കീഴിലാണ് മാറ്റിയത്- ആരോഗ്യവകുപ്പ്

  • മുമ്പ് സാമൂഹ്യ നീതി വകുപ്പിന് കീഴിലായിരുന്നു ഈ പദ്ധതികൾ


22. ഏത് കേന്ദ്ര മന്ത്രാലയമാണ് ആയുഷ്മാൻ ഭവ പ്രോഗ്രാം' ആരംഭിക്കാൻ പോകുന്നത്- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം


23. മിസ് നെതെർലാൻഡ് കിരീടം ചൂടുന്ന ആദ്യ ട്രാൻസ്ജെൻഡർ- റിക്കി വലേറി കോൽ


24. അടുത്തിടെ ഇന്ത്യ വിയറ്റ്നാമിന് കൈമാറിയ പൂർണ്ണ പ്രവർത്തനസജ്ജമായ യുദ്ധകപ്പൽ- ഐ.എൻ.എസ് കിർപാൻ (INS KIRPAN)


25. യു.എസ് നാവികസേനയുടെ മേധാവിയാകുന്ന ആദ്യ വനിത- ലിസ് ഫ്രാങ്കെറ്റി


26. രാജ്യത്ത് കൂടുതൽക്കാലം മുഖ്യമന്ത്രി പദത്തിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കിയ ഒഡീഷ മുഖ്യമന്ത്രി- നവീൻ പട്നായിക്

  • ഒന്നാം സ്ഥാനം- പവൻ കുമാർ ചാംലിങ്


27. 2023 ജൂലൈയിൽ സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡർ വിഭാഗത്തിന് സമാന്തര സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് സംസ്ഥാനം- തമിഴ്നാട്


28. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- വള്ളം തുഴയുന്ന ആന


29. ഫോർമുല വണ്ണിൽ തുടർച്ചയായ 7-ാം ഗ്രാൻപ്രിയിലും കിരീടം നേടിയത്- മാക്സ് വെസ്തപ്പൻ


30. അഗസ്ത്യമലയിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം- സോണാറില ലൂൻഡിനി

  • സുന്ദരിയില എന്നും അറിയപ്പെടുന്നു. 

No comments:

Post a Comment