Sunday 24 September 2023

Current Affairs- 24-09-2023

1. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്- ധീരന്ദ്ര രാജ 


2. ഒന്നാമത് അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ വേദി- കൊച്ചി 


3. ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ ഈ വർഷത്തെ സെൻട്രൽ ബാങ്ക് റിപ്പോർട്ട്സ് പ്രകാരം ആഗോളതലത്തിലെ ഏറ്റവും മികച്ച ബാങ്കറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ റിസർവ് ബാങ്ക് ഗവർണർ- ശക്തികാന്തദാസ്


4. ജ്യോതിശാസ്ത്രത്താൽ ന്യൂതനമായ ശാസ്ത്രീയ അവബോധം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ISRO വിക്ഷേപണത്തിനൊരുക്കുന്ന പുതിയ ദൗത്യം- എക്സ്പോസാറ്റ്


5. ജ്യോതിശാസ്ത്രത്തിൽ നൂതനമായ ശാസ്ത്രീയ അവബോധം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുളള ISRO ദൗത്യം- എക്സ്പോസാറ്റ്


6. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ISRO ശാസ്ത്രജ്ഞ- എൻ വളർമതി


7. 2023- ൽ 45 കോടി രൂപയ്ക്ക് വിറ്റുപോയ ജസ്റ്റേഷൻ (gestation) എന്ന ചിത്രം വരച്ചത്- സെയ്ദ് ഹൈദർ റാസ


8. KSRTC- യുടെ ബുക്കിങ്ങിനായി നിലവിൽ വന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ- Ente KSRTC Neo OPRS


9. 6 മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി 2023 സെപ്റ്റംബറിൽ ഭൂമിയിൽ തിരിച്ചെത്തിയ ആദ്യ അറബ് ബഹിരാകാശ യാത്രികൻ- സുൽത്താൻ അൽനെയാദി


10. 2023 സെപ്റ്റംബറിൽ സിംഗപ്പൂരിന്റെ പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ വംശജൻ- തെർമൻ ഷണ്മുഖ രത്നം (Peoples Action Party)


11. 2023 സെപ്റ്റംബറിൽ ബ്രിട്ടനിൽ ഊർജ്ജസുരക്ഷാ മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശജ- Claire Coutinho


12. 2023 സെപ്റ്റംബറിൽ കല്പിത സർവകലാശാല പദവി ലഭിച്ച സ്ഥാപനം- NCERT (National Council of Educational Research and Training)


13. 2023 സെപ്റ്റംബറിൽ പ്രവർത്തനമാരംഭിച്ച, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഗുജറാത്തിലെ കക്രപ്പാറ ആണവനിലയത്തിന്റെ സ്ഥാപിതശേഷി- 700MW


14. 2023 സെപ്റ്റംബറിൽ അന്തരിച്ച, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ റഡാർ ഇമേജിങ് സാറ്റലൈറ്റ് (RISAT- 1)- ന്റെ പ്രോജക്ട് ഡയറക്ടർ- എൻ വളർമതി


15. 2023 സെപ്റ്റംബറിൽ പ്രവർത്തനമാരംഭിച്ച മിർ ഡയമണ്ട് ഖനി സ്ഥിതി ചെയ്യുന്ന രാജ്യം- റഷ്യ 


16. Chat GPT- ക്ക് സമാനമായി ചൈന ആരംഭിക്കുന്ന സംവിധാനം- Ernie


17. 2023 സെപ്റ്റംബറിൽ ചൈനയിൽ വീശിയ ചുഴലിക്കാറ്റ്- Saola


18. 2023 സെപ്റ്റംബറിൽ, തയ്വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്- ഹയ്കുയ് 


19. സമുദ്രത്തിനടിയിലെ അന്തർവാഹിനികളെ കണ്ടെത്തുന്നതിനായി ടെറ ഹെർട്സ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ലോകത്തെ ആദ്യ ഉപകരണം വിജയകരമായി പരീക്ഷിച്ച രാജ്യം- ചൈന 


20. 2023 സെപ്റ്റംബറിൽ 28 അടി ഉയരമുള്ള നടരാജ ശില്പം സ്ഥാപിച്ചത് എവിടെയാണ്- പ്രഗതി മൈതാൻ, ന്യൂഡൽഹി


21. 2023- ൽ 30 വർഷം സേവനം പൂർത്തിയാക്കിയ ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനം- PSLV (Polar Satellite Launch Vehicle)


22. 2023 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യപ്പെട്ട സബ്കാമന്ദിർ എന്ന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്- തായ് വാൻ


23. സ്ത്രീകൾക്ക് മാസം തോറും 1250 രൂപ നൽകുന്ന 'ലാഡ്ലി ബെഹന' പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്


24. ഭൂമി ഇടപാടുകൾക്കും കൈമാറ്റങ്ങൾക്കും തൊട്ടു പിന്നാലെ രേഖകളിലും സ്കെച്ചുകളിലും ഓൺലൈനായി മാറ്റം വരുത്തി സുതാര്യത ഉറപ്പാക്കാനായി രൂപീകരിക്കുന്ന സംവിധാനം- കേരള ലാൻഡ് അതോറിറ്റി


25. ആദിത്യ- L1 പേടകത്തിലെ പ്രധാന പേലോഡായ വി.ഇ.എൽ. സി യുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയ മലയാളി ശാസ്ത്രജ്ഞ- ഡോ. അന്നപൂർണി സുബ്രഹ്മണ്യം


26. കേരളത്തിലെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ സംസ്കൃതി അവാർഡിന് അർഹനായത്- ഇന്ദ്രൻസ്


27. കേന്ദ്ര സർക്കാരിന്റെ മുഖ്യവക്താവായി നിയമിതനായ ഐ.ഐ.എസ് ഉദ്യോഗസ്ഥൻ- മനീഷ് ദേശായി


28. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഏത് മൂലകത്തിന്റെ സാന്നിധ്യമാണ് ചന്ദ്രയാൻ സ്ഥിരീകരിച്ചത്- സൾഫർ


29. പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കാർ പുറത്തിറക്കിയ രാജ്യം- ഇന്ത്യ


30. പൊതു തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ പട്ടാള അട്ടിമറി നടന്ന മദ്ധ്യാഫ്രിക്കൻ രാജ്യം- ഗാബോൺ

No comments:

Post a Comment