Tuesday 19 September 2023

Current Affairs- 19-09-2023

1. ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്- ബ്രിട്ടൻ


2. ജി-20 സംഘടനയുടെ 18-ാമത് ഉച്ചകോടിയുടെ വേദിയേത്- ന്യൂഡൽഹി


3. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ സ്വമേധയാ സ്ഥാനമൊഴിഞ്ഞ രണ്ടാമത്തെ മാർപ്പാപ്പയാര്- ബെനഡിക്ട് പതിനാറാമൻ


4. 2022- ലെ യുനെസ്കോ പീസ് പ്രൈസ് നേടിയതാര്- ഏയ്ഞ്ചലാ മെർക്കൽ


5. ലോകബാങ്ക് പുറത്തിറക്കിയ ആദ്യത്തെ വന്യജീവി ബോണ്ട് ഏത് ജീവിയെ വംശനാശത്തിൽനിന്നും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്- ആഫ്രിക്കൻ ബ്ലാക്ക് റൈനോ


6. ‘മോൺസ്റ്റർ മിസൈൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്- 17 ഏത് രാജ്യത്തിന്റെതാണ്- ഉത്തരകൊറിയ


7. യു.എൻ.ഇ.പിയുടെ 2022- ലെ റിപ്പോർട്ടുപ്രകാരം ലോകത്തിലെ ഏറ്റവും ശബ്ദമുഖരിതമായ നഗരമേത്- ബംഗ്ലാദേശിലെ ധാക്ക (ഉത്തർപ്രദേശിലെ മൊറാദാബാദ് രണ്ടാമത്)


8. യു.എൻ. ഹ്യൂമൺ റൈറ്റ്സ് കൗൺസിലിൽ നിന്നും 2022 ഏപ്രിലിൽ പുറത്താക്കപ്പെട്ട രാജ്യമേത്-  റഷ്യ


9. ലോകാരോഗ്യ സംഘടന 2022 ജൂലായിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പകർച്ചവ്യാധി ഏത്- മങ്കിപോക്സ്


10. സുഡാനിലെ ആഭ്യന്തരസംഘർഷത്തെത്തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യ മേതായിരുന്നു- ഓപ്പറേഷൻ കാവേരി


11. അഫ്ഗാനിസ്താനിലെ രാഷ്ട്രീയസാഹചര്യം മോശമായതിനെത്തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി 2021- ൽ നടത്തിയ ദൗത്യമേത്- ഓപ്പറേഷൻ ദേവിശക്തി


12. 2023- ലെ ഭൂകമ്പം ബാധിച്ച് തുർക്കി, സിറിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യ നടത്തിയ രക്ഷാദൗത്യമേത്- ഓപ്പറേഷൻ ദോസ്തി


13. ത്രീഡി പ്രിന്റിങ് ചെയ്ത ലോകത്തിലെ ആദ്യത്തെ റോക്കറ്റായി അറിയപ്പെടുന്നതേത്- ടെറാൻ- 1


14. ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യത്തെ സിനിമയേത്- ചലഞ്ച്


15. 2022- ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര്- ആനി എർനൊ


16. റഷ്യ യുക്രൈനെതിരേ സൈനികനടപടി ആരംഭിച്ചതെന്ന്- 2022 ഫെബ്രുവരി-24


17. കുട്ടികൾക്കുനേരേയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരേയുള്ള അന്താരാഷ്ട്ര ബോധവത്കരണ ദിനമേത്- നവംബർ- 18


18. 2022- ൽ ഒട്ടകസൗന്ദര്യ ലോകകപ്പ് അരങ്ങേറിയ രാജ്യമേത്- ഖത്തർ


19. ഇന്ത്യയിലെ യു.പി.ഐ. സംവിധാനത്തിന്റെ മാതൃക സ്വീകരിച്ച ലോകത്തെ ആദ്യത്തെ രാജ്യമേത്- നേപ്പാൾ


20. 2024- ലെ ഒളിമ്പിക് ഗെയിംസിന് വേദിയായ നഗരമേത്- പാരിസ്


21. ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ് പുഷ്പ കമൽ ദഹൽ അഥവാ പ്രചണ്ഡ- നേപ്പാൾ


22. അമേരിക്കൻ കോൺഗ്രസിന്റെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതാര്- കെവിൻ മെക്കാർത്തി


23. 2023 ജനുവരിയിൽ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കറെ ത്വയിബ നേതാവാര്- അബ്ദുൾ റഹ്മാൻ മക്കി


24. 2023- ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയതേത്- “നാട്ടു നാട്ടു' എന്ന ഗാനം (സംഗീതം- നൽകിയത് എം.എം. കീരവാണി)


25. നാസയുടെ ഏറ്റവും പുതിയ ചാന്ദ്രദൗത്യത്തിന്റെ പേരെന്ത്- ആർട്ടെമിസ്- 2


26. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതാര്- ജിയാനി ഇൻഫന്റിനോ


27. ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതാര്- ലി ചിയാങ്


28. നേപ്പാളിന്റെ പുതിയ പ്രസിഡന്റ് ആരാണ്- രാംചന്ദ്ര പൗൽ


29. ഗണിതശാസ്ത്രത്തിലെ സമഗ്രസംഭാവനയ്ക്കുള്ള 2023- ലെ ആബേൽ പുരസ്കാരം നേടിയതാര്- ലൂയിസ് കല്ലി


30. നാഷണൽ ജ്യോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ചിത്രമേത്- പരുന്തുകളുടെ നൃത്തം (കാർത്തിക് സുബ്രമണ്യം) 

No comments:

Post a Comment