Sunday, 17 September 2023

Current Affairs- 17-09-2023

1. 2022- ൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി നിയമിതയായ വനിതയാര്- പി.ടി. ഉഷ


2. 2022- ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് നേടിയ കഥകളികലാകാരൻ ആര്- സദനം കൃഷ്ണൻകുട്ടി


3. പശ്ചിമഘട്ട വനനിരയിൽനിന്ന് പുതിയതായി കണ്ടെത്തിയ ഹാബ്രോസെസ്റ്റം കേരള ഏതിനം ജിവിയാണ്- ചിലന്തി


4. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ ആര്- വിശ്വാസ് മേത്ത 


5. സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷണർ ആര്- എ. ഷാജഹാൻ


6. ആറാം സംസ്ഥാന ധനകാര്യകമ്മിഷൻ ചെയർമാൻ ആരായിരുന്നു- എസ്.എം. വിജയാനന്ദ്


7. സംസ്ഥാന ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ- പ്രൊഫ. വി.കെ. രാമചന്ദ്രൻ


8. പ്രഥമ കെ.ആർ. ഗൗരിയമ്മ അവാർഡ് നേടിയ താര്- അലെയ്ഡ് ഗുവേര


9. 2021-22- ലെ സ്വരാജ് ട്രോഫി നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്തേത്- പെരുമ്പടപ്പ്


10. 2021-22- ലെ സ്വരാജ് ട്രോഫി നേടിയ മികച്ച ജില്ലാപഞ്ചായത്ത് ഏത്- കൊല്ലം


11. 2021-22 സ്വരാജ് ട്രോഫി നേടിയ മികച്ച കോർപ്പറേഷൻ ഏത്- തിരുവനന്തപുരം


12. 2023 ജനുവരിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് നടന്നതെവിടെ- കണ്ണൂർ


13. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ആദ്യത്തെ ചലച്ചിത്രമേത്- നിഷിദ്ധോ


14. സംഗീതലോകത്തെ ഏത് പ്രശസ്ത വ്യക്തിയുടെ ജീവചരിത്രമാണ് ‘ഹേമവതി'- പാറശ്ശാല പൊന്നമ്മാൾ


15. പത്മപുരസ്കാരങ്ങളുടെ മാതൃകയിൽ 2022 മുതൽ കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്ക്കാരങ്ങളേവ- കേരള പുരസ്കാരങ്ങൾ


16. 2022- ൽ പ്രഥമ കേരളജ്യോതി പുരസ്ക്കാരം നേടിയതാര്- എം.ടി. വാസുദേവൻ നായർ


17. പ്രഥമ കേരളപ്രഭ പുരസ്കാരം നേടിയവർ ആരെല്ലാം- ഓംചേരി, എൻ.എൻ. പിള്ള, ടി. മാധവമേനോൻ, മമ്മൂട്ടി


18. പ്രഥമ കേരളശ്രീ പുരസ്ക്കാരങ്ങൾ നേടിയത് ആരെല്ലാം- ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി


19. ലണ്ടനിലെ ഓട്ടർമാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച ലോകത്തിലെ ആദ്യത്തെ നിർമിതബുദ്ധി അധ്യാപികയേത്- ബിയാട്രിസ്


20. പ്രവർത്തനരഹിതമായ ശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കിയ ആദ്യത്തെ ഉപഗ്രഹമേത്- എയോലസ്


21. 15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി ഏത്- ദക്ഷിണാഫ്രിക്കയിലെ ഡർബൻ


22. നീണ്ട 47 വർഷങ്ങൾക്കു ശേഷം റഷ്യ വിക്ഷേപിച്ച ചാന്ദ്രപര്യവേക്ഷണ ദൗത്യമേത്- ലൂണ 25


23. 2023 ജൂലായിൽ രാസായുധമുക്തമായി പ്രഖ്യാപിക്കപ്പെട്ട രാജ്യമേത്- യു.എസ്.എ


24. മെറ്റ കമ്പനി ട്വിറ്ററിന് ബദലായി പുറത്തിറക്കിയ മൈക്രോ ബ്ലോഗിങ് ആപ്പേത്- ത്രെഡ്സ്


25. ആമസോൺ വനത്തിൽ 2023 മേയിൽ ഏത് വിമാനം തകർന്നു വീണതിനെത്തുടർന്നാണ് നാല് കുട്ടികളെ കാണാതായത്- സെസ്ന- 206


26. ഓപ്പറേഷൻ ഹോപ്പ് എന്തുമായി ബന്ധപ്പെട്ടതാണ്- വിമാനം തകർന്ന് ആമസോൺ വനത്തിലായ കുട്ടികൾക്കായുള്ള തിരച്ചിൽ


27. ഏഷ്യയിൽ ആദ്യമായി ഹൈഡ്രജൻ ഇന്ധനത്തിലോടുന്ന തീവണ്ടി അവതരിപ്പിച്ച രാജ്യമേത്- ചൈന


28. 2023 ഫെബ്രുവരിയിൽ ഭൂമിക്ക് അടുത്തുകൂടി കടന്നുപോയ C/2022 E3 വാൽനക്ഷത്രം ഏത് പേരിലാണ് അറിയപ്പെട്ടത്- പച്ച വാൽനക്ഷത്രം


29. സൈനികസഖ്യമായ നാറ്റോയിൽ 2023 ഏപ്രിലിൽ അംഗമായ രാജ്യമേത്- ഫിൻലൻഡ്


30. നാറ്റോയിലെ നിലവിലെ അംഗസംഖ്യ എത്ര- 31

No comments:

Post a Comment