Saturday, 30 September 2023

Current Affairs- 30-09-2023

1. ട്രാൻസ്ജെൻഡറുകളെ മറ്റ് പിന്നാക്കവിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം- ജാർഖണ്ഡ്

  • അർഹരായവരെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിമാസം 1000 രൂപ നൽകും.

2. ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരത്തിന്  അർഹനായത്- ഉമ്മൻചാണ്ടി (മരണാനന്തര ബഹുമതി)


3. ലണ്ടൻ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റിന് അർഹനായ പ്രശസ്ത ബോളിവുഡ് പാട്ടെഴുത്തുകാരനും കവിയും തിരക്കഥാകൃത്തുമായ വ്യക്തി- ജാവേദ് അക്തർ


4. ഗർഭച്ഛിദ്രം നടത്തുന്നവർക്ക് മേൽ ക്രിമിനൽ നടപടികൾ ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ട സുപ്രീംകോടതി- മെക്സിക്കൻ സുപ്രീംകോടതി


5. ഗിളിയു ബാരദേ ഇരദു എന്ന പേരിൽ കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന പി.എസ്.ശ്രീധരൻപിള്ളയുടെ കഥാസമാഹാരം- തത്ത വരാതിരിക്കില്ല

  • ശ്രീധരൻ പിള്ള രചിച്ച 150-ാമത്തെ പുസ്തകമാണ് അഞ്ചു ചെറുകഥകളുടെ ഈ സമാഹാരം. മേരിജോസഫാണ് കന്നഡയിലേക്ക് വിവർത്തനം ചെയ്യുന്നത്.

6. ജമ്മു-കാശ്മീരിലെ ഉദ്ധംപൂർ റെയിൽവവെസ്റ്റേഷന്റെ പുതിയ പേര്- ക്യാപ്റ്റൻ തുഷാർ മഹാജ് റെയിൽവെസ്റ്റേഷൻ


7. ഡച്ച് നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ- ജൊയീത ഗുപ്ത


8. ജാതി വിവേചനം നിയമവിരുദ്ധമാക്കുന്ന ബിൽ പാസാക്കിയത്- അമേരിക്കയിലെ കാലിഫോർണിയ


9. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തൺ നടക്കുന്ന ജില്ല- ആലപ്പുഴ


10. ഭാരത് ഡ്രോൺ ശക്തി 2023 എന്ന പരിപാടി ഏത് നഗരത്തിലാണ് സംഘടിപ്പിക്കുന്നത്- ഗാസിയാബാദ്


11. 2023- ൽ 25 വർഷം പൂർത്തീകരിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം- ഗൂഗിൾ


12. കേന്ദ്രസർക്കാറിന്റെ Education to Entrepreneurship പദ്ധതിയുമായി സഹകരിക്കുന്ന കമ്പനി- മറ്റ


13. 2023 യു.എസ്. ഓപ്പൺ പുരുഷ വിഭാഗം ഡബിൾസിൽ ജേതാക്കളായത്- Rajeev Ram & Joe Salisbury


14. G20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ പുറത്തിറക്കിയ ലഘുലേഖകൾ-

  • Bharat The Mother of Democracy (ഭാരതം ജനാധിപത്യത്തിന്റെ മാതാവ്) 
  • Elections In India (ഇന്ത്യയിലെ തിരഞ്ഞെടുപ്പ്)

15. ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവിൽ വന്നത്- ഹൈദരാബാദ്


16. Swachh Vayu Sarvekshan 2023 (Clean Air Survey) പ്രകാരം 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്- ഇൻഡോർ


17. 2023- ൽ 108 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്


18. വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടമുണ്ടായ യുനെസ്കോ പൈതൃക നഗരമായി അംഗീകരിച്ച സ്ഥലം- മാരിക്കേഷ്


19. സംസ്ഥാനത്തെ ജില്ലകളിൽ വലുപ്പത്തിൽ ഒന്നാമതുള്ള ജില്ലയായി മാറിയത്- ഇടുക്കി (4612 ച.കി.മി)

  • പാലക്കാട് രണ്ടാം സ്ഥാനം
  • മലപ്പുറം മൂന്നാം സ്ഥാനം

20. കേരളം പശ്ചാത്തലമായ 'ദ് കവനന്റ് ഓഫ് വാട്ടർ' എന്ന നോവലിന്റെ രചയിതാവ്- ഡോ. എബ്രഹാം വർഗീസ്


21. ജി - 20 യിൽ യൂറോപ്യൻ യൂണിയനുശേഷം അംഗമാകുന്ന രണ്ടാമത്തെ രാജ്യകൂട്ടായ്മ- ആഫ്രിക്കൻ യുണിയൻ


22. വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്ന സംസ്ഥാനം- തമിഴ്നാട്


23. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ.ശേഷന്റെ ആത്മകഥ- ത്രൂ ദി ബ്രോക്കൺ ഗ്ലാസ്


24. പൂർണമായും വനിതകൾ നിർമിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം- വീസാറ്റ്


25. 2023- ലെ യു. എസ് ഓപ്പൺ വനിത സിംഗിൾസ് ടെന്നീസ് കിരീട ജേതാവ്- കൊക്കോ ഗോഫ് (യു.എസ്. താരം)

  • ഫൈനലിൽ ബെലാറൂസിന്റെ അരീന സബലേങ്കയെ പരാജയപ്പെടുത്തി.

26. 2023- ലെ ഇന്തൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം നേടിയ മലയാളി താരം- കിരൺ ജോർജ്

  • ഫൈനലിൽ ജപ്പാന്റെ കു തകഹാഷിയെ പരാജയപ്പെടുത്തി 

27. 2023 അണ്ടർ- 16 സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ

  • ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി

28. ചാമ്പ്യൻസ് ലീഗിൽ ഗോൾ  നടുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്യാൺ


29. അടുത്തിടെ അന്തരിച്ച പവർപോയിന്റ് പ്രസന്റേഷൻ സഹസ്ഥാപകൻ- ഡെന്നീസ് ഓസ്റ്റിൻ


30.  2023 സെപ്റ്റംബറിൽ ഭൂചലനം ഉണ്ടായ ആഫ്രിക്കൻ രാജ്യം- മൊറോക്കോ

No comments:

Post a Comment