Thursday, 14 September 2023

Current Affairs- 14-09-2023

1. 2022 ജൂൺ 22- ന് ഗയാന സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യൻ ദൗത്യമേത്- സി.എം.എസ്- 02 അഥവാ ജി സാറ്റ്- 24


2. ഏതുതരം ഉപഗ്രഹമാണ് സി.എം.എസ്- 02- കമ്യൂണിക്കേഷൻ ഉപഗ്രഹം


3. 2023 മേയ് 29- ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ രണ്ടാംതലമുറ നാവിഗേഷൻ ഉപഗ്രഹപരമ്പരയിലെ ആദ്യത്തെ ഉപഗ്രഹമേത്- എൻ.വി.എസ്- 01


4. 2023 ജൂലായ് 14- ന് ചന്ദ്രയാൻ- 3 വിക്ഷേപിച്ചത് എവിടെ നിന്നാണ്- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ


5. ചന്ദ്രയാൻ 3- ലെ ലാൻഡറിന്റെ പേരെന്ത്- വിക്രം


6. ചന്ദ്രയാൻ 3- ലെ റോവറിന്റെ പേരെന്ത്- പ്രഗ്യാൻ


7. വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി ഇറങ്ങിയതെന്ന്- 2023 ഓഗസ്റ്റ് 23


8. ചന്ദ്രോപരിതലത്തിൽ വിജയകരമായി പര്യവേക്ഷണ വാഹനമിറക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- നാലാമത്തെ


9. ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി പര്യവേക്ഷണ വാഹനമിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യമേത്- ഇന്ത്യ


10. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനമാരംഭിച്ചതെവിടെ- കേരളത്തിൽ


11. ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ഏത് സ്ഥാപനങ്ങളിലായിരുന്നു- സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകളിൽ 


12. കേരളത്തിന്റെ 48-ാമത്തെ ചീഫ് സെക്രട്ടറിയായി 2023 ജൂലായിൽ നിയമിതനായത് ആര്- ഡോ. വി. വേണു


13. 2023 ജൂലായിൽ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ആര്- ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി


14. കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിന്റെ ചെയർപേഴ്സണായി നിയമിതനായത് ആര്- വി.പി. ജോയി


15. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പുതിയ ഔദ്യോഗിക ചിഹ്നമേത്- പുൽച്ചാടി


16. കേരളത്തിലെ ഗോത്രകർഷകയായ പരപ്പിക്ക് സസ്യജനിതക സംരക്ഷണത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചത് ഏത് പ്രത്യേകയിനം  പൈനാപ്പിൾ സംരക്ഷിച്ച് വളർത്തിയതിനാണ്- മക്കൾ തൂക്കി


17. ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപ സമ്മേളനം കേരളത്തിൽ നടന്നതെവിടെ- കുമരകം


18. 2023 ജനുവരിയിൽ ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതേത്- കേരളം


19. 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളം അവതരിപ്പിച്ച ഫ്ലോട്ടിന്റെ ആശയം എന്തായിരുന്നു- സ്ത്രീശാക്തീകരണം


20. രാജ്യസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളിൽനിന്ന് സഭയുടെ ഉപാധ്യക്ഷയായി തിരഞെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അംഗമാര്- പി.ടി. ഉഷ


21. 2023-24- ലെ കേരളാ ബജറ്റിൽ എല്ലാ കുടുംബങ്ങൾക്കും നേത്രാരോഗ്യം ഉറപ്പാക്കാനായി പ്രഖ്യാപിച്ച പരിപാടിയേത്- നേർക്കാഴ്ച


22. ഗവേഷകർ കേരളത്തിൽ നിന്ന് പുതിയതായി കണ്ടെത്തിയ ഭൂമിക്കടിയിൽ വസിക്കുന്ന മത്സ്യ വർഗത്തിന് നൽകിയിട്ടുള്ള പേരെന്ത്- പൊതുജനം


23. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തതെവിടെ- കൊച്ചി


24. 2023 ജൂൺ അഞ്ചിന് കെ-ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തതാര്- മുഖ്യമന്ത്രി പിണറായി വിജയൻ


25. ചുമട്ടുതൊഴിൽ മേഖലയുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയേത്-  നവശക്തി


26. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ആരംഭിച്ച ആദ്യത്തെ സംസ്ഥാനമേത്- കേരളം


27. അതിഥിത്തൊഴിലാളികളെ മലയാളം പഠിപ്പിക്കാനായി മലയാളം മിഷൻ ആരംഭിച്ച പദ്ധതിയേത്- അനന്യ മലയാളം


28. കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് ലഭിച്ചതാർക്ക്- പി.ടി. ഉഷ


29. കേരളത്തിലെ ആദ്യത്തെ ട്രൈബൽ പൈതൃക ഗ്രാമമായ 'എൻ ഊര്’ നിലവിൽ വന്നതെവിടെ- പൂക്കോട്


30. വാഹനങ്ങളിലെ ഗ്ലാസുകളിൽ നിയമവിരുദ്ധമായി വിവിധ ഫിലിമുകൾ ഉപയോഗിക്കുന്നതിനെതിരേ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷനേത്- ഓപ്പറേഷൻ സുതാര്യം

No comments:

Post a Comment