Friday 15 September 2023

Current Affairs- 15-09-2023

1. ഇന്ത്യയുടെ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഇന്റർനാഷണൽ സയൻസ് ആൻഡ് റിസർച്ച് ലൈബ്രറി കേരളത്തിൽ എവിടെയാണ്- പുനലാൽ

2. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 34-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് നേടിയതാര്- എച്ച്.എസ്. പ്രണോയ്


3. സംസ്ഥാനസർക്കാരിന്റെ 2022- ലെ വനിതാരത്നം പുരസ്കാരം നേടിയവർ ആരെല്ലാം- കെ.സി. ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്മി എൻ. മേനോൻ, ആർ.എസ്. സിന്ധു


4. സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ പുരസ്കാരം കലാ-സാംസ്കാരിക മേഖലയിൽനിന്ന് നേടിയതാര്- ആസിഫ് അലി


5. സംസ്ഥാന സാക്ഷരതാ മിഷന്റെ പുതിയ ഡയറക്ടറായി നിയമിതയായ വനിതയാര്- എ.ജി. ഒലിന


6. മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മിഷൻ അധ്യക്ഷനായി നിയമിതനായത് ആര്- ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ


7. കേരള നോളജ് ഇക്കോണമിമിഷൻ ഡയറക്ടറായി നിയമിതയായത് ആര്- ഡോ. പി.എസ്. ശ്രീകല


8. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനാര്- മട്ടന്നൂർ ശങ്കരൻകുട്ടി


9. കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി നിയമിതനായത് ആര്- കരിവെള്ളൂർ മുരളി


10. സംസ്ഥാനസർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനേത്- നോ ടു ഡ്രഗ്സ്


11. നോ ടു ഡ്രഗ്സ് കാമ്പയിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനാര്- സൗരവ് ഗാംഗുലി


12. 2023 മാർച്ചിൽ 100 വർഷം പൂർത്തിയായ കേരളത്തിലെ അയിത്ത വിരുദ്ധസമരമേത്- വൈക്കം സത്യാഗ്രഹം


13. കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി നിയമിതയായ വിഖ്യാത നർത്തകിയാര്- മല്ലികാ സാരാഭായ്


14. ആരുടെ ആത്മകഥയാണ് ‘തോൽക്കില്ല ഞാൻ’- ടിക്കാറാം മീണ


15. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോഡ് ഏത് മുൻ മുഖ്യമന്ത്രിയുടെ പേരിലാണ്- ഉമ്മൻ ചാണ്ടി


16. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയേത്- കെ-ഫോൺ


17. കെ-ഫോൺ എന്നതിന്റെ മുഴുവൻ രൂപമെന്ത്- Kerala Fibre Optic Network


18. കേരളത്തിൽ സർവീസ് ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് ഏതൊക്കെ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- തിരുവനന്തപുരം-കാസർകോട്


19. 2021- ലെ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയതാര്- കെ.പി. കുമാരൻ


20. കേരളത്തിൽ നിന്ന് ആദ്യമായി നാഷണൽ അക്രെഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് പ്ലസ് അക്രെഡിറ്റേഷൻ ലഭിച്ച യൂണിവേഴ്സിറ്റി ഏത്- കേരള യൂണിവേഴ്സിറ്റി


21. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി നിയമിതനായ കവിയാര്- സച്ചിദാനന്ദൻ


22. കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനാര്- അശോകൻ ചരുവിൽ


23. സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ ഇല്ലാത്ത സമയം നിയമസഭാ നടപടികൾ നിയന്ത്രിക്കാനുള്ള ചെയർ പാനലിലേക്ക് കേരള നിയമസഭാചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതകൾ മാത്രം ഉൾപ്പെട്ട പാനലിലെ അംഗങ്ങൾ ആരെല്ലാം- സി.കെ. ആശ, കെ.കെ. രമ, യു. പ്രതിഭ 


24. കേരളത്തിലെ ആദ്യത്തെ കാരവൻ പാർക്ക് ആരംഭിച്ചതെവിടെ- വാഗമൺ


25. 2022- ൽ സന്ദർശിക്കേണ്ട ലോകത്തിലെ 30 വിനോദ സഞ്ചാരഗ്രാമങ്ങളിലൊന്നായി ടൂറിസം മാഗസിനായ കൊൺഡേ നാസ്റ്റ് ട്രാവലർ തിരഞ്ഞെടുത്ത കേരളത്തിലെ ഗ്രാമമേത്- അയനം (കോട്ടയം)


26. നാഷണൽ ജ്യോഗ്രഫിക്കിന്റെ ലോകത്തെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പ്രദേശമേത്- ആലപ്പുഴ


27. സ്ഥാപനത്തിന്റെ 25 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ദാരിദ്ര്യ നിർമാർജന സ്ത്രീശാക്തീകരണ മിഷനേത്- കുടുംബശ്രീ


28. കേരളത്തിലെ ഏത് പ്രമുഖ വ്യക്തിയുടെ ആത്മ കഥയാണ് ‘ജീവിതം ഒരു പെൻഡുലം’- ശ്രീകുമാരൻ തമ്പി


29. സംസ്ഥാന മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് നിലവിൽ വരുന്നതെവിടെ- തിരുവനന്തപുരം


30. കോളേജ് കാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കാമ്പയിനേത്- ബോധപൂർണിമ

No comments:

Post a Comment