Saturday, 16 September 2023

Current Affairs- 16-09-2023

1. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നതിന്റെ റെക്കോഡ് ആർക്കാണ്- പിണറായി വിജയൻ

2. ലഹരിക്കെതിരായി കേരളസർക്കാർ രൂപം നൽകിയ ലഹരിവിരുദ്ധ കർമസേനയേത്- ആസാദ് (Agent for Social Awareness Against Drug)


3. കേരളത്തിലെ ഏറ്റവും നീളമേറിയ നാലുവരി മേൽപ്പാത ഗതാഗതത്തിന് തുറന്നതെവിടെ- തിരുവനന്തപുരത്തെ കഴക്കൂട്ടം


4. അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശമുള്ളവരെ കണ്ടെത്താനായി സംസ്ഥാന പൊതുവിതരണവകുപ്പ് ആരംഭിച്ച നിക്കമേത്- ഓപ്പറേഷൻ യെല്ലോ


5. സംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തിൽ നില വിൽവന്ന ഓൺലൈൻ ഓട്ടോ, ടാക്സി സംവിധാനമേത്- കേരള സവാരി


6. തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസ് വിജയിച്ചതോടെ 15-ാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം എത്രയായി ഉയർന്നു- 12


7. കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് നേടിയതാര്- രഘു റായി


8. മൊബൈൽഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതിയേത്- കൂട്ട് 


9. കേരളത്തിലെ നാലാമത്തെയും സംസ്ഥാന രൂപവത്കരണത്തിനുശേഷം സർക്കാർ നിർമിച്ച ആദ്യത്തെതുമായ സെൻട്രൽ ജയിൽ പ്രവർത്തനമാരംഭിച്ചത് എവിടെ- മലപ്പുറം ജില്ലയിലെ തവനൂർ


10. ഭൂമിയുടെ ഡിജിറ്റൽ സർവേ നടന്നയിടങ്ങളിൽ ഭൂമിയുടെ വിവരങ്ങൾ ഭൂവുടമകൾക്ക് വേഗത്തിൽ പരിശോധിക്കാൻ കഴിയുംവിധം ആരംഭിച്ച പോർട്ടലേത്- എന്റെ ഭൂമി


11. സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ ഭൂസർവേ പദ്ധതിയുടെ ഭാഗ്യചിഹ്നമേത്- സർവേ അപ്പു 


12. ഇന്ത്യയിൽ വാനരവസൂരി ആദ്യമായി റിപ്പോർട്ട്ചെയ്ത സംസ്ഥാനമേത്- കേരളം


13. സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി പ്രവർത്തനമാരംഭിച്ചതെവിടെ- കൊച്ചി


14. ഇരുചക്രവാഹനങ്ങളുടെ നിരത്തിലെ മത്സരയോട്ടം തടയാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിപാടിയേത്- ഓപ്പറേഷൻ റേസ്


15. കേന്ദ്രസർക്കാരിന്റെ ബെസ്റ്റ് പ്രാക്ടീസ് പുരസ്സാരം നേടിയ കേരള വ്യവസായവകുപ്പിന്റെ സംരംഭമേത്- സംരംഭകവർഷം


16. 61-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തിയ ജില്ലയേത്- കോഴിക്കോട്


17. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ഏറ്റവും വലിയ ചുമർചിത്രമായി പ്രഖ്യാപിച്ച ചിത്രം എവിടെയാണുള്ളത്- തിരുവനന്തപുരം ഗവ. സംസ്കൃതകോളേജിൽ 


18. സീവേജ് ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിച്ച ആദ്യത്തെ സംസ്ഥാനമേത്- കേരളം


19. 2020-21- ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയിൽ മികച്ച ഗ്രാമപ്പഞ്ചായത്തേത്- മുളന്തുരുത്തി


20. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായ സംവിധായകൻ ആര്- രഞ്ജിത്ത്


21. ജലസംരക്ഷണത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടതേത്- തിരുവനന്തപുരം


22. 2023- ൽ എത്ര മലയാളികൾക്കാണ് പത്മശ്രീ പുരസ്ക്കാരം ലഭിച്ചത്- നാലുപേർക്ക്


23. 2023- ൽ പത്മശ്രീ പുരസ്കാരം നേടിയ വയനാട്ടിലെ പരമ്പരാഗത നെൽവിത്ത് സംരക്ഷകനാര്- ചെറുവയൽ രാമൻ


24. സ്വകാര്യപങ്കാളിത്തത്തോടെ പ്രതിരോധമന്ത്രാലയം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സൈനിക സ്കൂൾ ആരംഭിച്ചത് എവിടെ- കോഴിക്കോട് മലാപ്പറമ്പ്


25. കേരള സ്പോർട്സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റാര്- യു. ഷറഫലി


26. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷര പഞ്ചായത്ത് ഏത്- കുളത്തൂപ്പുഴ


27. ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- കൊല്ലം


28. കുതിരാൻ തുരങ്കം ഏതൊക്കെ ജില്ലകൾക്കിടയിലാണ്- പാലക്കാട്-തൃശ്ശൂർ


29. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ല ഏത്- തൃശ്ശൂർ


30. 2022 ഓഗസ്റ്റിൽ അന്തരിച്ച മലയാളത്തിലെ ആദ്യത്തെ ഗോത്രവർഗ നോവലിസ്റ്റ് ആര്- നാരായൻ

No comments:

Post a Comment