Wednesday, 13 September 2023

Current Affairs- 13-09-2023

1. വനിതകളുടെ മികവിനെ ആദരിക്കാൻ സുഷമാ സ്വരാജ് പുരസ്കാരം പ്രഖ്യപിച്ചത് ഏത് സംസ്ഥാന സർക്കാരാണ്- ഹരിയാന


2. വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ‘മാതൃ ശക്തി ഉദ്യമിത സ്ലീം' പ്രഖ്യാപിച്ച സംസ്ഥാനമേത്- ഹരിയാണ


3. നാഷണൽ സൂപ്പർ കംപ്യൂട്ടിങ് മിഷന്റെ ഭാഗമായി പെറ്റാസ്സെയിൽ സൂപ്പർ കംപ്യൂട്ടറായ പരം ഗംഗ സ്ഥാപിച്ചത് ഏത് സ്ഥാപനത്തിലാണ്- ഐ.ഐ.ടി. റൂർക്കി


4. ചാരിക്കിടക്കുന്ന രൂപത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ സ്ഥാപിക്കുന്നതെവിടെ- ബുദ്ധഗയ


5. ദളിത് ബന്ധു സ്ലീം നടപ്പാക്കുന്നത് ഏത് സംസ്ഥാന സർക്കാരാണ്- തെലങ്കാന


6. കൗസല്യ മാതൃത്വ യോജന നടപ്പാക്കുന്നത് ഏത് സംസ്ഥാനത്താണ്- ഛത്തീസ്ഗഢ്


7. നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ നടപ്പാക്കിയതിലൂടെ ഇന്ത്യയിലെ ആദ്യത്തെ പേപ്പർ രഹിത സംസ്ഥാന നിയമസഭയായി മാറിയതേത്- നാഗാലൻഡ്


8. ഭൗമശാസ്ത്രസൂചികാ പദവി അഥവാ ജി.ഐ ടാഗ്- 2022 മാർച്ചിൽ ലഭിച്ച തമിഴ്നാട്ടിലെ സംഗീതോപകരണമേത്- നരസിംഹപേട്ട നാഗസ്വരം


9. ആഴ്സലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ കമ്പനി ഇന്ത്യയിൽ ആദ്യമായി ഉരുക്കുമാലിന്യ മുപയോഗിച്ച് റോഡ് നിർമിച്ചത് എവിടെയാണ്- ഗുജറാത്തിലെ സൂറത്ത്


10. ഭാരതീയ റിസർവ് ബാങ്കിന്റെ കീഴിലുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് മൈസൂരിൽ സ്ഥാപിച്ച മഷിനിർമാണ യൂണിറ്റിന് നൽകിയ പേരെന്ത്- വർണിക


11. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്, ഫിലിംസ് ഡിവിഷൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി, നാഷണൽ ഫിലിം ആർക്കൈവ്സ് എന്നിവ ഏത് സ്ഥാപനത്തിലാണ് ലയിച്ചത്- നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി.)


12. അറബിക്കടലിൽ നടന്ന വരുണ നാവികാഭ്യാസത്തിൽ പങ്കെടുത്തത് ഏതെല്ലാം രാജ്യങ്ങളാണ്- ഇന്ത്യ, ഫ്രാൻസ്


13. നാഷണൽ മാരിടൈം ദിനമായി ആചരിക്കുന്നത്- ഏപ്രിൽ- 5


14. 2022 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ ഫോറിൻ സെക്രട്ടറിയായി നിയമിതനായത് ആര്- വിനയ് മോഹൻ ക്വാത്ര


15. സ്റ്റോക് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം വിലയിരുത്താനും ശക്തിപ്പെടുത്താനുമുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സെബി നിയോഗിച്ച സമിതിയുടെ തലവനാര്- ജി. മഹാലിംഗം കമ്മിറ്റി


16. ചെറിയ മാറ്റങ്ങൾ പോലും മികച്ചൊരു പരിസ്ഥിതി സൃഷ്ടിക്ക് കാരണമാകും എന്ന സന്ദേശം പ്രചരിപ്പിക്കാനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഭാഗ്യചിഹ്നമേത്- പ്രകൃതി


17. പാകിസ്താന്റെ അതിർത്തി പ്രദേശത്തെ ഗ്രാമീണർക്ക് ഉപജീവന മാർഗമെന്ന നിലയിൽ ഗുജറാത്തിൽ ഉദ്ഘാടനംചെയ്യപ്പെട്ട ടൂറിസം പദ്ധതിയേത്- നദാബെത്ത് സീമാ ദർശൻ പ്രോജക്ട്


18. പ്രധാനമന്ത്രി സംഗ്രഹാലയം- 2022 ഏപ്രിലിൽ ഉദ്ഘാടനം ചെയ്തതെവിടെ- ന്യൂഡൽഹിയിലെ തീൻമൂർത്തി ഭവൻ


19. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ- 14 തുല്യതാദിനമായി ആചരിക്കുന്ന സംസ്ഥാനമേത്- തമിഴ്നാട്


20. ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന, അബോർ ഡേ ഫൗണ്ടേഷൻ എന്നിവ ചേർന്ന് 2021 ട്രി സിറ്റി ഓഫ് ദി വേൾഡ് അംഗീകാരം നൽകിയ ഇന്ത്യയിലെ നഗരങ്ങളേവ- ഹൈദരാബാദ്, മുംബൈ എന്നിവ


21. മത്സരപ്പരീക്ഷകൾക്ക് ഒരുങ്ങുന്നവരെ സഹായിക്കാനായി ഓൾ ഇന്ത്യ റേഡിയോ ആരംഭിച്ച പ്രതിവാര പരിപാടിയേത്- അഭ്യാസ്


22. 2023 ജൂലായ് 30- ന് ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച ദൗത്യമേത്- PSLV C- 56


23. സിങ്കപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച നാഷണൽ സ്പേസ് ഇന്ത്യ ലിമിറ്റഡ് ദൗത്യമേത്- PSLV C- 56


24. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ- 3 വിക്ഷേപിച്ചത് എന്ന്- 2023 ജൂലായ്- 14


25. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ സ്കൂളുകളിൽ നിന്നുള്ള 750 പെൺകുട്ടികളുടെ കൂട്ടായ്മ രൂപം നൽകിയ കൃത്രിമോപഗ്രഹം ഏത്- ആസാദിസാറ്റ്- 2


26. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കാനായി ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത ഹ്രസ്വദൂര റോക്കറ്റേത്- എസ്.എസ്.എൽ.വി.


27. ഇന്ത്യ വിജയകരമായി പരീക്ഷണം നടത്തിയ ടാങ്ക് വേധ മിസൈലായ നാഗിന്റെ ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കാവുന്ന വകഭേദം ഏത്- ഹെലിന


28. തുമ്പയിൽ നിന്ന് 2022 സെപ്റ്റംബറിൽ തുടർച്ചയായി 200-ാമതും വിജയകരമായി വിക്ഷേപിച്ച റോക്കറ്റേത്- രോഹിണി


29. 2022 ഫെബ്രുവരി 14- ന് ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച ഉപഗ്രഹങ്ങളേവ- ഇൻസ്പയർസാറ്റ്-1 (INSPIRESat- 1), ഐ.എൻ. എസ്- 2 ടി.ഡി, ഇ.ഒ.എസ്- 04


30. ഐ.എസ്.ആർ.ഒ.യുടെ പുതിയ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ. എസ്.ഐ.എൽ.) സ്ഥാപിച്ചത് ഏത് വർഷമാണ്- 2019

No comments:

Post a Comment