Sunday 10 September 2023

Current Affairs- 10-09-2023

1. 2023 ഓഗസ്റ്റിൽ GI ടാഗ് ലഭിച്ച അസമിലെ ഭക്ഷ്യവസ്തു- ചോകുവ അരി


2. കേരളത്തിലെ ആദ്യ സമ്പൂർണ ഇൻഷുറൻസ് പഞ്ചായത്ത്- ചക്കിട്ടപ്പാറ (കോഴിക്കോട്)


3. 2023- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- അമേരിക്ക

  • 12 സ്വർണ്ണമുൾപ്പെടെ 29 മെഡലുകൾ നേടി.
  • രണ്ടാം സ്ഥാനം- കാനഡ
  • ഇന്ത്യയുടെ സ്ഥാനം- 18 (1- സ്വർണ്ണമെഡൽ)

4. 2023- ലെ മഗ്സസെ പുരസ്കാര ജേതാവ്- ഡോ. ആർ. രവി കണ്ണൻ


5. വാച്ച് ആക്സസറീസ് ബ്രാൻഡായ ഫാസ്റ്റ് ട്രാക്കിന്റെ അംബാസഡറായി നിയമിതനായത്- വിജയ് ദേവരകൊണ്ട


6. 2023 സെപ്തംബറിൽ 45 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റ സെയ്ദ് ഹൈദർ റാസയുടെ ചിത്രം- ജെസ്റ്റേഷൻ


7. രാജ്യാന്തര ക്രിക്കറ്റിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ- ഡാനിയേല മക്ഹാഹി (കാനഡ)


8. ലോക ബ്ലൈൻഡ് ഗെയിംസ് വനിതാ ക്രിക്കറ്റിൽ കിരീടം നേടിയ രാജ്യം- ഇന്ത്യ

  • ഫൈനലിൽ ഓസ്ട്രേലിയയെ 9 വിക്കറ്റിന് തോല്പിച്ചു

9. ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ സ്റ്റാർട്ടപ്പ് യൂണികോൺ- സെപ്റ്റോ 

  • പലവ്യഞ്ജനങ്ങൾ ഓൺലൈനിലൂടെ എത്തിക്കുന്ന സ്റ്റാർട്ടപ്പ് ആണിത്. 

10. ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടി വേദിയിലേക്ക് സ്ഥാപിക്കുന്ന 28 അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയതെന്ന് കരുതപ്പെടുന്ന ശില്പം നിർമ്മിച്ചത് എവിടെ- തമിഴ്നാട്ടിലെ തഞ്ചാവൂരിൽ


11. പുരുഷ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- കുൻലാവുട്ട് വിറ്റിദ്സരൺ (തായ്ലൻഡ്)


12. എമ്മി പുരസ്കാരനിശയിൽ ഡയറക്ടറേറ്റ് അവാർഡ് കരസ്ഥമാക്കിയ ഇന്ത്യക്കാരി- ഏകത ആർ കപൂർ


13. 2023 ഓഗസ്റ്റിൽ അന്തരിച്ച തെലുങ്ക് വിപ്ലവ ഗായകൻ ഗുമ്മതി വിത്തൽ റാവു ഏതുപേരിലാണ് പ്രശസ്തനായത്- ഗദ്ദർ


14. 2023- ലെ ജി-20 ഉച്ചകോടിക്ക് വേദിയായ രാജ്യമേത്- ഇന്ത്യ


15. ഏത് രാജ്യത്തിന്റെ ദേശീയദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂലായിൽ പങ്കെടുത്തത്- ഫ്രാൻസ്


16. ഫ്രാൻസിന്റെ പരമോന്നത ദേശീയ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ ബഹുമതി നേടിയ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാര്- നരേന്ദ്ര മോദി


17. 2023 ജൂൺ 2- ന് ഒഡിഷയിലുണ്ടായ ട്രെയിനപകടത്തിൽ ഉൾപ്പെട്ട ട്രെയിനുകൾ ഏതെല്ലാം- കോറമാൻഡൽ എക്സ്പ്രസ്, യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ്


18. 2023- ലെ റിപ്പബ്ലിക് ദിനാഘോങ്ങളുടെ തീം എന്തായിരുന്നു- ജൻ ഭാഗീധാരി


19. 2023 ഫെബ്രുവരിയിൽ ഏത് ആഫ്രിക്കൻ രാജ്യത്തു നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത്- ദക്ഷിണാഫ്രിക്ക


20. ദേശീയ ആരോഗ്യ മിഷനെ ഏതുപേരിൽ പുനർ നാമകരണം ചെയ്യാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്- പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ


21. ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ രൂപം നൽകിയ പദ്ധതിയേത്- FAME-II


22. 2023 മേയ് 28- ന് ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതാര്- പ്രധാനമന്ത്രി നരേന്ദ്ര മോദി


23. ഡൽഹിയിലെ നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് എങ്ങനെയാണ് മാറ്റിയത്- പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി 


24. 2023 ജൂണിൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റേത്- ബിപോർജോയ്


25. 2023 മേയ് മുതൽ കലാപം നടന്നുവരുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്- മണിപ്പുർ


26. കർണാടകത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര്- സിദ്ധരാമയ്യ


27. 2023- ൽ പ്രസിദ്ധീകരിച്ച ആഗോള മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ റാങ്കെത്ര- 161


28. റഫാൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റാര്- ശിവാംഗി സിങ്


29. പുതിയതായി 13 ജില്ലകൾക്കുകൂടി രൂപംകൊടുത്ത ദക്ഷിണേന്ത്യൻ സംസ്ഥാനമേത്- ആന്ധ്രാപ്രദേശ്


30. 2022- ലെ പദ്മഭൂഷൺ പുരസ്കാരം നിരസിച്ച ബംഗാളിലെ നേതാവാര്- ബുദ്ധദേവ് ഭട്ടാചാര്യ

No comments:

Post a Comment