Monday, 11 September 2023

Current Affairs- 11-09-2023

1. 2022- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ (ജനുവരി 25) പ്രമേയം എന്തായിരുന്നു- മേക്കിങ് ഇലക്ഷൻസ് ഇൻക്ലൂസീവ്, ആക്സസ്സിബിൾ ആൻഡ് പാർട്ടിസിപ്പേറ്റീവ്


2. 2022- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ ഭാഗമായി തുടക്കം കുറിച്ച് സോഷ്യൽ മീഡിയ ബോധവത്കരണ പരിപാടിയേത്- മൈ വോട്ട് ഈസ് മൈ ഫ്യൂച്ചർ-പവർ ഓഫ് വൺ വോട്ട്


3. 2022- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകമേത്- പ്ലെഡ്ഡിങ് ടു വോട്ട്-എ ഡിക്കേഡൽ ജേണി ഓഫ് ദ നാഷണൽ വോട്ടേഴ്സ് ഡേ ഇൻ ഇന്ത്യ 


4. 2022- ലെ ദേശീയ വിനോദസഞ്ചാരദിനത്തിന്റെ (ജനുവരി 25) സന്ദേശം എന്തായിരുന്നു- റൂറൽ ആൻഡ് കമ്യൂണിറ്റി സെൻട്രിക് ടൂറിസം 


5. കണ്ടിൻജൻസി ഫണ്ട് ഓഫ് ഇന്ത്യ 500 കോടി രൂപയിൽനിന്ന് എത്രയായി ഉയർത്താനാണ് 2021-22 ബജറ്റ് നിർദേശിച്ചത്- 30,000 കോടി രൂപ


6. 'ദേശ് നായക് ദിവസ് ആയി ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ആചരിച്ച ജനുവരി- 23 ആരുടെ ജന്മദിനമാണ്- സുഭാഷ്ചന്ദ്ര ബോസിന്റെ (ഭാരതസർക്കാർ പരാക്രം ദിവസ് ആയി ആചരിച്ചു)


7. ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിലെ മികവുറ്റ പ്രവർത്തനത്തിനുള്ള 2022- ലെ സുഭാഷ് ചന്ദ്ര ബോസ് ആപദാ പ്രബന്ധൻ പുരസ്കാർ നേടിയത് ആരെല്ലാം- ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്, വിനോദ് ശർമ (സിക്കിം സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ)


8. ഹരിയാന, ഹിമാചൽപ്രദേശ് സർക്കാരുകൾ സംയുക്തമായി ഹരിയാനയിൽ നിർമിക്കുന്ന ആദി ബദരി ഡാം ഏതു പുരാതന നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ്- സരസ്വതീനദി


9. ഇന്ത്യൻ മിറ്റിയറോളജിക്കൽ വകുപ്പ് പ്രസിദ്ധീകരിച്ച ക്ലൈമറ്റ് ഓഫ് ഇന്ത്യ ഡ്യൂറിങ് 2021 റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ പ്രശ്നങ്ങൾ ഏറ്റവും ഗുരുതരമായി ബാധിച്ച ഇന്ത്യൻ സംസ്ഥാനമേത്- മഹാരാഷ്ട്ര


10. ഡൽഹിയിലെ അമർ ജവാൻ ജ്യോതിയെ ഏതു ജ്യോതിയിലാണ് 2022 ജനുവരി 21- ന് ലയിപ്പിച്ചത്-  നാഷണൽ വാർ മെമ്മോറിയലിലെ ജ്യോതിയിൽ 


11. 2022 ജനുവരിയിൽ പുറത്തിറക്കിയ കോവിഡ്- 19 വാക്സിനേഷൻ സ്മാരകസ്റ്റാമ്പിൽ ഏതു കോവിഡ് വാക്സിന്റെ ചിത്രമാണ് ഉള്ളത്- കോവാക്സിൻ


12. 2022 ജനുവരിയിൽ അന്തരിച്ച പണ്ഡിറ്റ് ബിർജു മഹാരാജ് ഏതു നൃത്തരൂപത്തിലെ വിശാരദനായിരുന്നു- കഥക്


13. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന വകുപ്പ് പുറത്തുവിട്ട സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2021 പ്രകാരം രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മൊത്തം വനവും മരങ്ങളും- 24.62 ശതമാനം (809 ദശലക്ഷം ഹെക്ടർ)


14. യുദ്ധബാധിതമായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തെത്തിക്കാൻ ഇന്ത്യാ ഗവൺമെന്റ് 2022 ഫെബ്രുവരിയിൽ ആരംഭിച്ച ദൗത്യമേത്- ഓപ്പറേഷൻ ഗംഗ


15. മുല്ലപ്പെരിയാർ ഡാം നിർമിച്ചതിന്റെ സ്മരണാർഥം കേണൽ പെനിക്വിക്കിന്റെ പ്രതിമ ബ്രിട്ടനിൽ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനമേത്- തമിഴ്നാട്


16. ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച ദിവസമേത്- ജനുവരി 16


17. ചെന്നൈ കോർപ്പറേഷന്റെ മേയർ പദവിയിലെത്തിയ ആദ്യത്തെ ദളിത് വനിതയാര്- ആർ. പ്രിയ


18. 2023 മേയിൽ വിപണിയിൽനിന്ന് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് അറിയിച്ച കറൻസി നോട്ടേത്- രണ്ടായിരത്തിന്റെ നോട്ട്


19. കേന്ദ്രസർക്കാർ പദ്ധതിയിടുന്ന പർപ്പിൾ റെവല്യൂഷൻ എന്തിന്റെ കൃഷിയുമായി ബന്ധപ്പെട്ടതാണ്- ലാവൻഡർ


20. സായുധസേനയുടെ പരമവിശിഷ്ടസേവാ മെഡലിന് 2022- ൽ അർഹനായ കായിക താരമാര്- നീരജ് ചോപ്ര


21. 2023 ഫെബ്രുവരിയിലെ പാർലമെന്റ് സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ധരിച്ചിരുന്ന, പി.ഇ.ടി. പ്ലാസ്റ്റിക് കുപ്പികൾ പുനഃചംക്രമണം ചെയ്ത് നിർമിച്ച പരിസ്ഥിതിസൗഹൃദ ജാക്കറ്റിന്റെ പേരെന്ത്- സദ്രി


22. ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 33 ശതമാനത്തിനും മുകളിൽ വനമേഖലയുള്ള എത്ര സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾ ഉണ്ട്- 17


23. ഏറ്റവുമധികം വനവിസ്തൃതി കാണിച്ച സംസ്ഥാനമേത്- ആന്ധ്രാപ്രദേശ്


24. ഏറ്റവുമധികം ഫോറസ്റ്റ് കവറുള്ള ആദ്യത്തെ രണ്ടു സംസ്ഥാനങ്ങളേവ- മധ്യപ്രദേശ്, അരുണാചൽ പ്രദേശ്


25. ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനായി 2022 ജനുവരിയിൽ നിയമിതനായത് ആര്- ഡോ. എസ്. സോമനാഥ്


26. ഐ.എസ്.ആർ.ഒ. ചെയർമാനാകുന്ന അഞ്ചാമത്തെ കേരളീയനാണ് എസ്. സോമനാഥ്. മുൻപ് ഈ പദവി വഹിച്ചിട്ടുള്ള കേരളീയർ ആരെല്ലാം- എം.ജി.കെ. മേനോൻ, കെ. കസ്തൂരിരംഗൻ, ജി. മാധവൻ നായർ, കെ. രാധാകൃഷ്ണൻ


27. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനവേളയിലുണ്ടായ സെക്യൂരിറ്റി വീഴ്ചകൾ അന്വേഷിക്കാൻ സുപ്രീം കോടതി 2022 ജനുവരി 12- ന് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ തലവനാര്- ജസ്റ്റിസ് ഇന്ദു മൽഹോത്ര


28. 25-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെവിടെ- പുതുച്ചേരി


29. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പുതിയ പേരെന്ത്- വീരാംഗന ലക്ഷ്മിബായ് റെയിൽവേ സ്റ്റേഷൻ 


30. 2022- ലെ ദേശീയ ശാസ്ത്രദിനത്തിന്റെ (ഫെബ്രുവരി- 28) സന്ദേശം എന്തായിരുന്നു- ഇന്റഗ്രേറ്റഡ് അപ്രോച്ച് ഇൻ സയൻസ് ആൻഡ് ടെക്നോളജി ഫോർ സസ്റ്റൈനബിൾ ഫ്യൂച്ചർ 

No comments:

Post a Comment