1. 2023- ൽ ഫിഫ പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ മികച്ച പുരുഷതാരമാര്- ലയണൽ മെസ്സി
2. ഹോളിവുഡ് ക്രിട്ടിക് അസോസിയേഷന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രമേത്- ആർ ആർ ആർ
3. ഏത് രാജ്യത്തിന്റെ 41-ാമത്തെ പ്രധാനമന്ത്രിയാണ് ക്രിസ് ഹിപ്കിൻസ്- ന്യൂസീലൻഡ്
4. 65-ാമത് ഗ്രാമി പുരസ്കാരങ്ങളിൽ മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബത്തിനുള്ള പുരസ്കാരം നേടിയത്- റെനൈസൻസ്
5. ടൈം മാസികയുടെ കവർ പേജിൽ ഇടംപിടിച്ച ബോളിവുഡ് നടിയാര്- ദീപികാ പാദുക്കോൺ
6. 2023- ലെ ഇന്റർനാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ വേദിയേത്- കോഴിക്കോട്
7. ചൈനയിൽ നടന്ന ലോക സർവകലാശാലാ ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിങ് താരമാര്- മനു ഭേകർ
8. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി 2023- ലെ ജേതാക്കളാര്- ഇന്ത്യ
9. 2022- ലെ സയദ് മോഡി ഇന്ത്യ ഇന്റർനാഷണൽ ബാഡ്മിന്റൺ കിരീടം നേടിയ വനിതാതാരമാര്- പി.വി. സിന്ധു
10. ഭുവനേശ്വറിൽ നടന്ന 34-ാമത് ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ ആരെല്ലാം- ഹരിയാന (പുരുഷവിഭാഗം), കേരളം (വനിത)
11. അത്ലറ്റിക്സിലെ ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടിയ ആദ്യത്തെ മലയാളിയാര്- എം. ശ്രീശങ്കർ
12. 2023- ൽ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുനേടിയ രാജ്യമേത്- ഓസ്ട്രേലിയ
13. ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയ പരാജയപ്പെടുത്തിയ ടീമേത്- ഇന്ത്യ
14. 2023- ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിഷ്പക്ഷ പതാകയ്ക്കുകീഴിൽ കളിച്ച് ജേതാവായ വനിതാതാരമാര്- അരീന സബലേങ്ക
15. ഇന്ത്യയിൽ 2023- ൽ നടന്ന ലോകകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്രാം സ്ഥാനമാണ് നേടിയത്- ഒൻപതാം സ്ഥാനം
16. ബാഡ്മിന്റണിലെ ഏറ്റവും വേഗമേറിയ സ്മാഷിന് ഉടമയായ ഇന്ത്യൻ താരമാര്- സായാജ് രങ്കി റെഡ്ഡി
17. 2023- ലെ വിമ്പിൾഡൺ പുരുഷ-വനിതാ കിരീടങ്ങൾ നേടിയത് ആരെല്ലാം- യഥാക്രമം കാർലോസ് അൽക്കാരസ്, മാർകേറ്റ വാന്ദ്ര സോവ എന്നിവർ
18. ഇന്റർകോണ്ടിനെന്റൽ ഫുട്ബോൾ കിരീടം നേടിയ രാജ്യമേത്- ഇന്ത്യ
19. 2023- ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം നേടിയ പുരുഷ, വനിതാ താരങ്ങൾ ആരെല്ലാം- നോവാക് ജോക്കോവിച്ച്, ഇഗാ സ്വിയാ
20. ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ പുരുഷതാരമാര്- നോവാക് ജോക്കോവിച്ച്
21. 2023- ൽ ഏഷ്യൻ ജൂനിയർ ഹോക്കി കിരീടം നേടിയ രാജ്യമേത്- ഇന്ത്യ
22. 2023- ൽ നടന്ന അണ്ടർ- 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യമേത്- യുറഗ്വായ്
23. ഫെൻസിങ്ങിൽ ഏഷ്യൻ ചാമ്പ്യനായ ആദ്യത്തെ ഇന്ത്യൻ താരമാര്- ഭവാനി ദേവി
24. പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ജേതാക്കളാര്- മുംബൈ ഇന്ത്യൻസ്
25. വനിതാ ഐ.പി.എൽ. ക്രിക്കറ്റ് ലേലത്തിലെ ഏറ്റവും വിലയേറിയ താരം ആരായിരുന്നു- സ്മൃതി മന്ഥാന
26. 2023- ൽ ലോകകപ്പ് ഹോക്കി മത്സരങ്ങൾ നടന്നതെവിടെ- ഒഡിഷ
27. 2023- ലെ ലോകകപ്പ് ഹോക്കി കിരീടം നേടിയ രാജ്യമേത്- ജർമനി
28. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് 2023- ലെ വിജയികൾ ആരെല്ലാം- നോവാക് ജോക്കോവിച്ച്, ആര്യാന സബലേങ്ക
29. ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ വിജയിച്ച ഇന്ത്യക്കാരനാര്- നീരജ് ചോപ്ര
30. ലോക ചെസ് കിരീടം നേടിയ ആദ്യത്തെ ചൈനക്കാരൻ ആര്- ഡിങ് ലിറൻ
No comments:
Post a Comment