1. ഏത് രാജ്യവുമായാണ് ഇന്ത്യ അടുത്തിടെ പ്രാദേശിക കറൻസിയിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ കരാർ ഒപ്പുവെച്ചത്- യു.എ.ഇ.
- ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സാമ്പത്തിക ഇടപാടുകൾക്ക് ഇനിമുതൽ രൂപയും യു.എ.ഇ. ദിർഹവും ഉപയോഗിക്കാം.
- ഇടപാടുകളിൽ ഇടനിലസ്ഥാനത്ത് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് കരാറിന്റെ ഉദ്ദേശ്യം.
- ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസും (യു.പി.ഐ.) യു.എ.ഇ.യുടെ സമാന പ്ലാറ്റ്ഫോമായ ഇൻസ്റ്റന്റ് പേമെന്റ് പ്ലാറ്റ്ഫോമും (ഐ.പി.പി.) തമ്മിൽ ബന്ധിപ്പിക്കാനും ധാരണയിലെത്തി.
- കൂടാതെ കാർഡ് ഇടപാടുകൾക്കുള്ള ഇന്ത്യയുടെ റൂപേ സ്വിച്ചും (Rupay Switch) യു.എ.ഇ. സ്വിച്ചും (UAE Switch) ഇരുരാജ്യങ്ങളുടെയും പരസ്പര ഇടപാടുകൾക്ക് ഉപയോഗിക്കുന്ന പേമെന്റ് മെസേജിങ് സംവിധാനങ്ങളും ബന്ധിപ്പിക്കാനും ധാരണയിലെത്തി.
2. ഊർജവ്യവസായരംഗത്തെ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമായി 2007 മുതൽ നൽകിവരുന്ന ശാസ്ത്ര ബഹുമതിയായ എനി (Eni) അവാർഡ് 2023- ൽ നേടിയ മലയാളി- ഡോ. പ്രദീപ് തലാപ്പിൽ
- ചെന്നൈ ഐ.ഐ.ടി.യിലെ പ്രൊഫസറായ ഇദ്ദേഹത്തിന് അഡ്വാൻസ്ഡ് എൻവയൺമെന്റ് സൊല്യൂഷൻസ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.
- രണ്ടുകോടിയോളം രൂപ സമ്മാനത്തുകയായി ലഭിക്കും.
- ഈ പുരസ്കാരം നേടുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് പ്രദീപ്. എടപ്പാൾ സ്വദേശിയാണ്.
- 2020- ൽ ഡോ. സി.എൻ.ആർ. റാവു എനി പുരസ്കാരം നേടിയിരുന്നു.
3. അഞ്ചുവർഷത്തിനിടെ രാജ്യത്ത് എത്രകോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായാണ് നീതി ആയോഗിന്റെ ബഹുതല (Multidimensional) ദാരിദ്ര്യസൂചിക (2023) വ്യക്തമാക്കുന്നത്- 13.5 കോടി
- ദേശീയ കുടുംബാരോഗ്യ സർവേ അടിസ്ഥാനമാക്കിയുള്ള സൂചനപ്രകാരം 2015 16- നും 2019 -21- നും മധ്യേ ബഹുതലങ്ങളിലെ ദരിദ്രരുടെ എണ്ണം 2485 ശതമാനത്തിൽ നിന്ന് 14.96 ആയി കുറഞ്ഞു.
- ഗ്രാമ പ്രദേശങ്ങളിലെ ദാരിദ്ര്യം 35.29%- ത്തിൽ നിന്ന് 1928 ആയും നഗരങ്ങളിലെത് 8.65%- ത്തിൽ നിന്ന് 5.27 ആയും കുറഞ്ഞു.
- ഉത്തർപ്രദേശാണ് ദാരിദ്ര്യമുക്തിയിൽ ഏറ്റവും മുന്നിൽ. രണ്ടാം സ്ഥാനത്ത് ബിഹാർ.
- ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തി.
- സൂചികപ്രകാരം എറണാകുളമാണ് ദരിദ്രരില്ലാത്ത രാജ്യത്തെ ഏക ജില്ല. കഴിഞ്ഞ വർഷത്തെ ദരിദ്ര രഹിത ജില്ലയായ കോട്ടയം ഇക്കുറി 0.14 ശതമാനത്തിലേക്ക് ഇടിഞ്ഞു.
4. നിർമിതബുദ്ധി (എ.ഐ.) രംഗത്തെ മത്സരം ശക്തമാക്കാനായി സ്പെയ്സ് എക്സ് മേധാവി ഇലോൺ മസ്സ് തുടങ്ങുന്ന കമ്പനി- എക്സ് എ.ഐ.
- ചാറ്റ് ജി.പി.ടി.യുടെ നിർമാതാക്കളായ ഓപ്പൺ എ.ഐ. ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് വെല്ലുവിളിയുയർത്തുകയാണ് ലക്ഷ്യം.
5. 2023 ജൂലായ്- 12 മുതൽ 16- വരെ 25-ാം ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്- ബാങ്കോക്ക് (തായ്ലൻഡ്)
- 16 സ്വർണം ഉൾപ്പെടെ 37 മെഡൽ നേടി ജപ്പാൻ ഒന്നാം സ്ഥാനത്തെത്തി.
- 8 സ്വർണം ഉൾപ്പെടെ 22 മെഡൽ നേടി ചൈന രണ്ടാമതായി.
- ഇന്ത്യ മൂന്നാംസ്ഥാനം നേടി. 6 സ്വർണം, 12 വെള്ളി, 9 വെങ്കലം ഉൾപ്പെടെ 27 മെഡലുകൾ ലഭിച്ചു.
6. ഫ്രാൻസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം- ഗ്രാൻഡ് ക്രോസ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ
- ഈ ബഹുമതി നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ്.
- ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയ തന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്.
- 2023- ലെ ഫ്രഞ്ച് ദേശീയദിനാഘോഷങ്ങളിലെ (ജൂലായ് 14, ബാസ്റ്റീൽ ദിനം) വിശിഷ്ടാതിഥിയായും മോദി പങ്കെടുത്തു.
- ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരേഡിൽ 269 അംഗ ഇന്ത്യൻ സൈനികവിഭാഗവും പങ്കെടുത്തിരുന്നു.
- യുദ്ധവിമാന എൻജിനുകൾ സംയുക്തമായി വികസിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. പദ്ധതിയുടെ മാർഗരേഖ ഫ്രഞ്ച് വ്യാമയാന കമ്പനിയായ സഫ്രാനും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യും തയ്യാറാക്കും.
7. ഇത്തവണത്തെ വിംബിൾഡൺ സിംഗിൾസ് കിരീട ജേതാക്കൾ-
- മാർകെറ്റ വാൻ ഡ്രൊസോവ (ചെക്ക് റിപ്പബ്ലിക്)- വനിതാ സിംഗിൾസ്, ഒൻസ് ജാബിയൂറിനെയാണ് (ടുണീഷ്യ) തോൽപ്പിച്ചത്.
- വിംബിൾഡൻ നേടുന്ന മൂന്നാമത്തെ ചെക്ക് റിപ്പബ്ലിക്കൻ താരമാണ്.
- പുരുഷ സിംഗിൾസിൽ കാർലോസ് അൽക്കരാസ് (സ്പെയിൻ) വിജയിയായി. സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് തോൽപ്പിച്ചത്. അൽക്കരാസിന്റെ രണ്ടാം കിരിടമാണിത്.
- ജോക്കോവിച്ചിന്റെ എട്ടാം വിംബിൾഡൻ കീരിടവും 24-ാം ഗ്രാൻഡ്സ്ലാം എന്ന മോഹവുമാണ് അൽക്കരാസ് തട്ടിത്തെറിപ്പിച്ചത്.
8. ഇന്തോ പസിഫിക് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്മയായ കോംപ്രിഹെൻസീവ് ആൻഡ് പ്രോഗ്രസീവ് എഗ്രിമെന്റ് ഫോർ ട്രാൻസ്- പസിഫിക് പാർട്ണർഷിപ്പിൽ (CPTPP) ഏത് യൂറോപ്യൻ രാജ്യമാണ് അടുത്തിടെ അംഗമായത്- ബ്രിട്ടൻ
- ബ്രെക്സിറ്റിനുശേഷം ബ്രിട്ടൻ ഏർപ്പെടുന്ന ഏറ്റവും വലിയ വ്യാപാര ഉടമ്പടിയാണിത്.
- 2018- ൽ 18 രാജ്യങ്ങൾ ചേർന്ന് രൂപംനൽ കിയ ഉടമ്പടിയിൽ ചേരുന്ന ആദ്യ യൂറോപ്യൻ രാജ്യം കൂടിയാണ് ബ്രിട്ടൻ.
9. അടുത്തിടെ അന്തരിച്ച ഡെറിക് മാൽക്കം (91) ഏതുനിലയിൽ പ്രസിദ്ധിനേടിയ വ്യക്തിയാണ്- ചലച്ചിത്ര നിരൂപകൻ
- ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ ചലച്ചിത്ര നിരൂപകനായി 35 വർഷത്തോളം പ്രവർത്തിച്ചു.
- അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകൾക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
- എ സെഞ്ചുറി ഓഫ് ഫിലിംസ് ബോളിവുഡ്: പോപ്പുലർ ഇന്ത്യൻ സിനിമ, ഫാമിലി സീക്രട്സ് (ആത്മകഥ) തുടങ്ങിയവ കൃതികളാണ്.
10. 2023 ജൂലായ് 16- ന് പാരിസിൽ അന്തരിച്ച ജെയ്ൻ ബിർക്കിൻ (76) ഏത് രംഗങ്ങളിൽ പ്രശസ്തിയാർജിച്ച വനിതയായിരുന്നു- നടി, ഗായിക, മോഡൽ
- 1970- കളിലെ ഫാഷൻ മോഡലുകളിൽ പ്രമുഖയായിരുന്ന ബിർക്കിന്റെ പേരിൽ ഫ്രഞ്ച് ആഡംബര ബ്രാൻഡായ ഹേമീസ് 1984- ൽ പുറത്തിറക്കിയ ബിർക്കിൻ ബാഗുകൾ ഇക്കാലത്തും ആഡംബരത്തിന്റെ പ്രതീകമാണ്.
- 1969 ഗെയ്ബാർ ഹമും ബിർക്കിനും ചേർന്ന് അവതരിപ്പിച്ച ജെ തെം- (Je T'aime) എന്ന ഗാനം ഒട്ടേറെ രാജ്യങ്ങൾ നിരോധിച്ചിരുന്നു.
11. ജി. എസ്. ടി വെട്ടിപ്പു തടയാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്ന ലക്കിബിൽ മൊബൈൽ ആപ്പിനു സമാനമായി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന പുതിയ ആപ്ലിക്കേഷൻ- മേരാ ബിൽ മേരാ അധികാർ
12. സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാനായി നിയമിതനായത്- എം. രാജഗോപാലൻ നായർ
13. ഫോർമുല വൺ ഗ്രാൻപ്രി തുടർച്ചയായ 10 വിജയമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- മാക്സ് വെർസ്റ്റഷൻ
14. മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ ഭരണത്തലവനായി അധികാരമേറ്റ പട്ടാളമേധാവി- ബ്രിസ് ക്ലോട്ടെയ്ൽ ഒലിഗുയ് എൻഗ്യുമ
15. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ചെയർപേഴ്സണും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതയായ ആദ്യ വനിത- ജയ വർമ സിൻഹ
16. ഡ്യുറന്റ് കപ്പ് ഫുട്ബോൾ ജേതാക്കൾ- മോഹൻ ബഗാൻ
- ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു.
- ഗോൾഡൻ ബോൾ- നന്ദകുമാർ ശേഖർ (ഈസ്റ്റ് ബംഗാൾ)
- ഗോൾഡൻ ബൂട്ട്- ഡേവിഡ് ലാലാൻസങ്ക
- ഗോൾഡൻ ഗ്ലൗ- വിശാൽ കെയ്ത് (മോഹൻ ബഗാൻ)
17. അടുത്തിടെ അന്തരിച്ച സിംബാവെ ക്രിക്കറ്റിലെ ഇതിഹാസതാരം- ഹീത്ത് സ്ട്രീക്ക്
18. ദീർഘദൂര കുതിരയോട്ടത്തിൽ നാലുഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിത- നിദ അൻജം (മലപ്പുറം സ്വദേശിനി)
19. സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റിവലിന് വേദിയാകുന്നത്- കൊച്ചി
20. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ- 1 വിക്ഷേപിച്ചത്- 2023 സെപ്റ്റംബർ 2
- ആദിത്യ- L1- ന്റെ പ്രോജക്ട് ഡയറക്ടർ- നിഗർ ഷാജി
- മിഷൻ ഡയറക്ടർ- എസ് ആർ ബിജു
21. ആഗോളതലത്തിലെ ഏറ്റവും മികച്ച കേന്ദ്ര ബാങ്കറായി ഗ്ലോബൽ ഫിനാൻസ് മാഗസിൻ തിരഞ്ഞെടുത്തത്- ശക്തികാന്ത ദാസ്
22. ഇൻഫോസിസിന്റെ ആഗോള ബ്രാൻഡ് അംബാസിഡറായി നിയമിക്കപ്പെട്ട വനിതാ ടെന്നീസ് താരം- ഇഗ സിയാടെക്
23. അടുത്തിടെ കേന്ദ്രസർക്കാർ ഐ. എസ്. പി എസ് സർട്ടിഫിക്കേഷൻ നൽകിയ കേരളത്തിലെ തുറമുഖം- ബേപ്പൂർ തുറമുഖം
24. പൂനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ഗവേണിംഗ് കൗൺസിൽ അധ്യക്ഷനുമായി നിയമിതനായത്- ആർ മാധവൻ
25. 2023 സെപ്റ്റംബറിൽ ചൈന, പാക്കിസ്ഥാൻ അതിർത്തികളിൽ ഇന്ത്യ നടത്തുന്ന വ്യോമാഭ്യാസം- ത്രിശൂൽ
26. ശാസ്ത്ര സാങ്കേതിക വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വീണ്ടും നാമനിർദ്ദേശം ചെയ്തത്- ജയറാം രമേഷ്
27. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ്- ഒഡീഷ
28. സമുദ്രവും തീരവും ശുദ്ധമാക്കാൻ യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ പഠനം നടത്തുന്ന കേരളത്തിലെ സർവകലാശാല- കേരള സർവകലാശാല
29. സിംഗപ്പൂരിന്റെ 9-ാമത് പ്രസിഡന്റാകുന്ന ഇന്ത്യൻ വംശജൻ- തർമൻ ഷണ്മുഖരം
30. സലാലയിൽ നടന്ന പ്രഥമ ഫൈവ്സ് ഹോക്കി ഏഷ്യ കപ്പിൽ ജേതാക്കളായത്- ഇന്ത്യ (ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തി)
No comments:
Post a Comment