1. 2022- ലെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്കാരം നേടിയതാര്- ലയണൽ മെസ്സി
2. 2022- ലെ മികച്ച വനിതാ കായികതാരത്തിനുള്ള ലോറസ് അവാർഡ് ജേതാവാര്- ഷെല്ലി ആൻ ഫ്രേസർ
3. ടീം ഇനത്തിലെ 2022- ലെ ലോറസ് പുരസ്ക്കാരം ലഭിച്ചതാർക്ക്- അർജന്റീന ഫുട്ബോൾ ടീം
4. 2023- ൽ പ്രഖ്യാപിച്ച സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി. രാജ പുരസ്ക്കാരങ്ങൾ നേടിയത് ആരെല്ലാം- അപർണ ബാലൻ (ബാഡ്മിന്റൺ), എം.ശ്രീശ കർ (അത്ലറ്റിക്സ്)
5. ഒളിംപ്യൻ സുരേഷ്ബാബു ലൈഫ് അച്ചീവ്മെന്റ് പുരസ്ക്കാരം നേടിയതാര്- ഫുട്ബോൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി
6. 2022- ലെ മികച്ച വനിതാ ഫുട്ബോൾ താരമായി ഫിഫ തിരഞ്ഞെടുത്തതാരെ- അലെക്സിയ പുറ്റെല്ലസ് (സ്പെയിൻ)
7. ഫിഫയുടെ മികച്ച പുരുഷ ഗോൾകീപ്പർ പുരസ്കാരം നേടിയതാര്- എമിലിയാനോ മാർട്ടിനെസ് (അർജന്റീന)
8. ഫിഫയുടെ മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം ലഭിച്ചതാർക്ക്- ലയണൽ സ്റ്റെലോണി
9. മികച്ച ഫുട്ബോൾ ആരാധകക്കൂട്ടമായി ഫിഫ തിരഞ്ഞെടുത്തത്- അർജന്റീന ആരാധകർ
10. 2023- ലെ അണ്ടർ- 20 ഫുട്ബോൾ ലോകകപ്പിന്റെ വേദിയേത്- അർജന്റീന
11. 2022-23- ലെ സന്തോാഫി ഫുട്ബോൾ ജേതാക്കളാര്- കർണാടകം
12. 2022-23 സന്തോഷ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പ് ഏത് ടീമാണ്- മേഘാലയ
13. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ 2022-23 സീസണിലെ മികച്ച വനിതാ പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയാര്- പി.വി. പ്രിയ
14. വനിതാ ഐ.പി.എൽ. ക്രിക്കറ്റിൽ മലയാളി താരം മിന്നുമണി ഏത് ടീമിനുവേണ്ടിയാണ് കളിക്കുന്നത്- ഡൽഹി ക്യാപിറ്റൽസ്
15. ഫിഫയുടെ നേതൃത്വത്തിൽ രൂപം നൽകിയ വംശീയവിരുദ്ധസമിതിയുടെ തലവനായ ബ്രസീലിയൻ ഫുട്ബോൾ താരമാര്- വിനീഷ്യസ്
16. സാഹസിക സമുദ്രപര്യടനമായ ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാംസ്ഥാനം നേടിയ മലയാളിയാര്- കമാൻഡർ അഭിലാഷ് ടോമി
17. പ്രഥമ അണ്ടർ- 19 വനിതാ ട്വന്റി-20 ക്രിക്കറ്റിലെ ജേതാക്കളാര്- ഇന്ത്യ
18. 2022-23 സന്തോഷാഫി മത്സരങ്ങളുടെ നോക്ക്ഔട്ട് റൗണ്ട് മത്സരങ്ങൾ നടന്നത് ഏത് രാജ്യത്താണ്- സൗദി അറേബ്യയിലെ റിയാദ്
19. 2022-23 സന്തോഷ് ട്രോഫിയിൽ കൂടുതൽ ഗോളുകൾ നേടിയ കളിക്കാരിലൊരാളായ കേരളീയ താരമാര്- നിജോ ജോസഫ്
20. 2022-23 സന്തോഷ് ട്രോഫിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതാര്- റോബിൻ യാദവ് (കർണാടകം)
21. 2022- ൽ 36-ാമത് ദേശീയ ഗെയിംസ് നടന്നതെവിടെ- ഗുജറാത്ത്
22. 36-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏതായിരുന്നു- ഏഷ്യാറ്റിക് ലയൺ സവജ്
23. 36-ാമത് ദേശീയഗെയിംസിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ടീമേത്- സർവീസസ്
24. 36-ാമത് ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം എത്രയായിരുന്നു- 6
25. 36-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തതാര്- പ്രധാനമന്ത്രി നരേന്ദ്രമോദി
26. ആദായ നികുതി വകുപ്പ് ഡയറക്ടർ (സിസ്റ്റംസ്) സ്ഥാനത്ത് നിയമിതനായ വ്യക്തി- ഡോ. സക്കീർ ടി. തോമസ്
27. രാജ്യത്ത് ആദ്യമായി ഡ്രോൺ ടെസ്റ്റിങ് സെന്റർ നിലവിൽവരുന്ന സംസ്ഥാനം- തമിഴ്നാട്
28. 2023- ലെ സംസ്ഥാന സ്കൂൾ കലോത്സവവേദിയായി പ്രഖ്യാപിച്ചത്- കൊല്ലം
29. ഉപയോക്താക്കൾക്ക് പരസ്പരം ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം അടുത്തിടെ എടുത്തുകളഞ്ഞ സാമൂഹികമാധ്യമം- എക്സ്
30. തദ്ദേശ ഭരണവകുപ്പിന്റെ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ ഒരുങ്ങുന്ന പദ്ധതി- കെ-സ്മാർട്ട്
No comments:
Post a Comment