1. സർമത് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിനെ ഔദ്യോഗികമായി സൈന്യത്തിന്റെ ഭാഗമാക്കിയത്- റഷ്യ
2. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ പുതിയ ഡയറക്ടർ ജനറൽ- ധീരേന്ദ്ര ഓജ
3. ലോകത്താദ്യമായി പെരുമ്പാമ്പിൽ കാണപ്പെടുന്ന ഒഫിഡാസ്കാരിസ് റോബർട്സെ എന്ന പരാദ ജീവിയെ മനുഷ്യമസ്തിഷ്കത്തിൽ ജീവനോടെ കണ്ടെത്തിയത്- ഓസ്ട്രേലിയയിൽ
4. ഒന്നാമത് അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റിവൽ നടക്കുന്നത്- കൊച്ചി
5. ഫൈവ്സ് ഹോക്കി പുരുഷ ഏഷ്യാ കപ്പ് ടൂർണമെന്റിൽ ജേതാക്കളായത്- ഇന്ത്യ (ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചു)
6. കേന്ദ്ര സർക്കാരിന്റെ ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ നൽകിയ കേരളത്തിലെ തുറമുഖം- ബേപ്പൂർ
7. സമുദ്രവും തീരവും ശുദ്ധമാക്കാൻ യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ പഠനമാരംഭിച്ചത്- കേരള സർവകലാശാല
8. 2023 സെപ്റ്റംബറിൽ അന്തരിച്ച അമേരിക്കൻ നയതന്ത്രജ്ഞൻ- ബിൽ റിച്ചാർഡ്ഡൺ
9. 2023 ഓഗസ്റ്റിൽ സോളാ ചുഴലിക്കാറ്റ് വീശിയ രാജ്യങ്ങൾ- തായ്വാൻ, ഫിലിപ്പീൻസ്
10. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്- ഫ്ളോറ ഫാന്റാസിയ പാർക്ക് (വളാഞ്ചേരി മലപ്പുറം)
11. യു.കെ പ്രതിരോധ സെക്രട്ടറിയായി നിയമിതനായത്- ഗ്രാന്റ് ഷാപ്പ്സ്
12. മിർ ഡയമണ്ട് ഖനി സ്ഥിതി ചെയ്യുന്ന രാജ്യം- സൂറിച്ച്
13. അടുത്തിടെ കല്പിത സർവകലാശാല പദവി ലഭിച്ച സ്ഥാപനം- എൻ.സി.ഇ.ആർ.ടി
14. ചെസ്സ് റാങ്കിങ്ങിൽ 2758 റേറ്റിംഗ് പോയിന്റുമായി ഇന്ത്യയിൽ ഒന്നാമതും ലോകത്ത് എട്ടാമതുമായ താരം- ഡി. ഗുകേഷ്
- 37 വർഷമായി വിശ്വനാഥൻ ആനന്ദ് കൈവശം വച്ചിരുന്ന 1-ാം സ്ഥാനമാണ് ഗുകേഷ് നേടിയെടുത്തത്.
15. സിംഗപ്പൂരിന്റെ 9-ാമത് പ്രസിഡന്റാകുന്ന ഇന്ത്യൻ വംശജൻ- തർമൻ ഷൺമുഖം
16. റെയിൽവേ ബോർഡിന്റെ ചെയർപേഴ്സണും സി.ഇ.ഒയുമായി നിയമിതയായ ആദ്യ വനിത- ജയാവർമ സിൻഹ
17. അടുത്ത അഞ്ചുവർഷത്തേക്ക് ബി.സി.സി.ഐ നടത്തുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്- വയാകോം 18
18. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ- ഡാനിയേല മക്ഗാഹി
19. ഏഷ്യൻ നൊബേൽ എന്ന വിശേഷണമുള്ള മഗ്സസെ പുരസ്കാരത്തിന് അർഹനായ ഇന്ത്യാക്കാരൻ- ഡോ. ആർ. രവി കണ്ണൻ
20. 2023- ലെ ശ്രീനാരായണ ട്രോഫി വള്ളംകളിയിൽ ജേതാക്കളായത്- മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
21. അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച ജമ്മുകാശ്മീരിലെ ഇനങ്ങൾ- രാജ്പയർ വർഗ്ഗത്തിൽപ്പെട്ട ഭാദെർവ് രാജ് മാഷ്, സുലൈതേൻ
22. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ 6-ാമത് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ചെറുകിട ജലസേചന പദ്ധതികൾ ഉള്ള സംസ്ഥാനം- ഉത്തർപ്രദേശ്
- രണ്ടാമത്- മഹാരാഷ്ട്ര
23. 47-ാമത് മഹാത്മ അയ്യങ്കാളി ജലോത്സവത്തിൽ ജേതാവായത്- കാക്കമൂല ബ്രദേഴ്സ് ചുണ്ടൻ
24. 2023 സെപ്റ്റംബറിൽ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ആഫ്രിക്കൻ രാജ്യം- ഗാബോൺ
25. 2023 സെപ്റ്റംബറിൽ, 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതിനെപ്പറ്റി പഠിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ- രാംനാഥ് കോവിന്ദ്
26. 2023- ലെ Ramon Magsaysay പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ- ആർ രവി കണ്ണൻ
27. 2023- ലെ ASEAN India summit- ന്റെ വേദി- ജക്കാർത്ത (ഇന്തോനേഷ്യ)
28. 2023 സെപ്റ്റംബറിൽ നടന്ന പ്രഥമ ഫൈവ്സ് ഹോക്കി ഏഷ്യകപ്പ് ജേതാക്കൾ- ഇന്ത്യ (പാക്കിസ്ഥാനെ പരാജയപ്പെടുത്തി,വേദി- Salalah, Oman)
29. 2023- ലെ ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ജേതാക്കൾ- മോഹൻ ബെഗാൻ (ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി)
30. 2023 സെപ്റ്റംബറിൽ അന്തരിച്ച മുൻ Zimbabwe ക്രിക്കറ്റ് താരം- ഹീത്ത് സ്ട്രീക്ക്
No comments:
Post a Comment