1. അടുത്തിടെ 12 ഉപഗ്രഹങ്ങൾകൂടി കണ്ടുപിടിക്കപ്പെട്ടത് സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന് ചുറ്റുമാണ്- വ്യാഴം
2. സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെ പഠിക്കാൻ നാസ വിക്ഷേപിച്ച ദൗത്യമാണ് 'ജ്യൂസ്'- വ്യാഴം
3. ലോകബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ വംശജനാര്- അജയ് ബംഗ
4. അമേരിക്കയിൽ സേനാമേധാവിയായ ആദ്യത്തെ വനിതയാര്- ലിസ ഫ്രാങ്കെറ്റി
5. സാമൂഹിക മാധ്യമസ്ഥാപനമായ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ. ആയി 2023 ജൂണിൽ ചുമതലയേറ്റ വനിതയാര്- ലിൻഡ യാക്കിനോ
6. റഷ്യ യുക്രൈൻ യുദ്ധത്തിനിടെ 2023 ജൂണിൽ തകർന്ന തെക്കൻ യുക്രൈനിലെ അണക്കെട്ടേത്- നോവ കഖോവ്ക അണക്കെട്ട്
7. 44-ാമത് ജി-7 ഉച്ചകോടി നടന്നതെവിടെ- ജപ്പാനിലെ ഹിരോഷിമ
8. 44-ാമത് ജി-7 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- പ്രധാനമന്ത്രി നരേന്ദ്രമോദി
9. അറബ് ലീഗിന്റെ വാർഷിക ഉച്ചകോടി 2023- ൽ നടന്നതെവിടെ- ജിദ്ദ
10. അറബ് ലോകത്തുനിന്നെത്തി ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തിയാര്- സുൽത്താൻ അൽ നെയാദി (യു.എ.ഇ)
11. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിതയാര്- റയാന ബർനാവി (സൗദി അറേബ്യ)
12. ബ്രിട്ടന്റെ പുതിയ രാജാവായി കിരീടധാരണം നടത്തിയതാര്- ചാൾസ് മൂന്നാമൻ
13. നാസയുടെ ഡാർട്ട് ദൗത്യം ഏത് ഛിന്നഗ്രഹത്തിലാണ് ഇടിച്ചിറങ്ങിയത്- ഡിമോർഫോസ്
14. സൗജന്യമായി ബ്രഡ് ലഭ്യമാക്കുന്ന ബ്രഡ് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് ഏത് നഗരത്തിലാണ്- ദുബായ്
15. ലോക ഗ്രീൻ ഇക്കോണമി ഉച്ചകോടി 2022 സെപ്റ്റംബറിൽ നടന്നതെവിടെ- ദുബായ്
16. ഐക്യരാഷ്ട്രസഭയുടെ നാൻസെൻ റെഫ്യൂജി അവാർഡ് നേടിയതാര്- ഏയ്ഞ്ചലാ മെർക്കൽ
17. ചൈനയുടെ ആദ്യത്തെ ബഹിരാകാശ ടെലസ്കോപ്പ് ഏത്- കൗഫു- 1
18. ഗ്രാമീണ വനിതകളുടെ അന്തർദേശീയ ദിനമായി ആചരിക്കുന്നത്- ഒക്ടോബർ 15
19. ലോക ഇലക്ട്രിക്ക് വെഹിക്കിൾ (ഇ.വി.) ദിനമായി ആചരിക്കുന്ന ദിവസമേത്- സെപ്റ്റംബർ- 9
20. 2022- ലെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗ നൈസേഷൻ ഉച്ചകോടി നടന്നതെവിടെ- ഉസ്ബെക്കിസ്താൻ
21. 2022 സെപ്റ്റംബറിൽ ലോക ജല കോൺഗ്രസ് നടന്നതെവിടെ- ഡെൻമാർക്ക്
22. ചൈനയിലെ ഗവേഷകർ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ‘മായ' ഏതിനം ജന്തുവാണ്- ആർട്ടിക് ചെന്നായ
23. ലോക മുങ്ങിമരണ പ്രതിരോധദിനമായി (വേൾഡ് ഡ്രൗണിങ് പ്രിവൻഷൻ ഡേ) ആചരിക്കുന്നതേത്- ജൂലായ് 25
24. കണ്ടൽ ഇക്കോ സിസ്റ്റങ്ങളെ സംരക്ഷിക്കാനുള്ള അന്തർദേശീയ ദിനമേത്- ജൂലായ് 26
25. ഐക്യരാഷ്ട്ര സഭ പൊതുസഭ 2022 ജൂലായിൽ മനുഷ്യാവകാശമായി അംഗീകരിച്ചതേത്- ആരോഗ്യകരമായ പരിസ്ഥിതി
26. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി അഫ്ഗാനിസ്താനിൽ വധിച്ച അൽ ഖ്വയ്ദ നേതാവാര്- അയാൻ അൽ-സവാഹിരി
27. ലോക ജൈവ ഇന്ധനദിനമായി ആചരിക്കുന്നതേത്- ഓഗസ്റ്റ് 10
28. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത ഇന്ത്യൻ നടിയാര്- ദീപികാ പാദുക്കോൺ
29. ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ ആഴക്കടലിൽ പോകുംവഴി അപകടമുണ്ടായി തകർന്ന് 5 പേർ മരിച്ച പേടകമേത്- ടൈറ്റൻ പേടകം
30. ഏത് രാജ്യത്തിന്റെ പുതിയ തലസ്ഥാനമാണ് നുസാന്തര- ഇൻഡൊനീഷ്യ
No comments:
Post a Comment