1. സൗരദൗത്യം വിക്ഷേപിക്കുന്ന എത്രാമത്തെ ബഹിരാകാശ ഏജൻസിയാണ് ISRO- 4
2. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ മന്നം ട്രോഫി ലഭിച്ച പള്ളിയോടങ്ങൾ- ഇടശ്ശേരിമല പള്ളിയോടം, ഇടകുളം പള്ളിയോടം
3. ഏത് നവോത്ഥാന നായകന്റെ നൂറ്റിഎഴുപതാമത് ജയന്തിയാണ് 2023 സെപ്തംബർ 3- 5 വരെ ആഘോഷിക്കുന്നത്- വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ
4. ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര (88.17 m)
- പാകിസ്ഥാന്റെ അർഷദ് നദീം വെള്ളിയും (87.82 മീറ്റർ) യാക്കൂബ് വാദ്ളെ വെങ്കലവും (86.67 മീറ്റർ) നേടി
5. പുരുഷ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിത സിംഗിൾസിൽ കിരീടം നേടിയത്- ആൻസിയങ് (ദക്ഷിണ കൊറിയ)
- മലയാളി താരം എച്ച്.എസ് പ്രണോയ് വെങ്കലം നേടി
6. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്- വി.വി.എസ്. ലക്ഷ്മൺ
7. ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാൻ വിക്രം ലാൻഡറിൽ സ്ഥാപിച്ച പേലോഡ്- ചാസ്റ്റ് (chaSTE)
- chaSTE- chandra's surface Thermophysical experiment
8. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിതരായത്- റാഫേൽ നദാൽ, ഇഗ സിയാടെക്
9. 2023 ഓഗസ്റ്റിൽ ഈജിപ്തിൽ വച്ച് നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസം- ബൈറ്റ് സ്റ്റാർ
- ഈജിപ്തിനെ കൂടാതെ യു.എസ്, സൗദി അറേബ്യ, ഗ്രീസ്, ഖത്തർ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രൈറ്റ് സ്റ്റാറിൽ പങ്കെടുക്കുന്നത്.
10. പോൾവാൾട്ടിൽ തുടർച്ചയായ രണ്ടാം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരം- അർമാൻഡ് ഡ്യൂപ്ലന്റിസ് (6.10 മീറ്റർ)
11. ജി-20 രഷ്ട്രങ്ങളുടെ ഇന്റർഫെയ്ത്ത് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം- പൂനെ
12. അടുത്തിടെ അന്തരിച്ച ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ കവി- ജയന്ത മഹാപാത
13. 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദി- പാകിസ്ഥാൻ, ശ്രീലങ്ക
14. ലോക അത്ലറ്റിക് മീറ്റ് 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ദേശീയ റെക്കോർഡ് നേടിയത്- പരുൾ ചൗധരി
15. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയത്- അമേരിക്ക
- രണ്ടാം സ്ഥാനം- കാനഡ
- മൂന്നാം സ്ഥാനം- സ്പെയിൻ
- ഇന്ത്യയുടെ സ്ഥാനം- 18
16. 2023 ഓഗസ്റ്റിൽ അന്തരിച്ച കേരളത്തിൽ നിന്നുളള മുൻ ദേശീയ ഹാൻഡ് ബോൾ താരം- ജിപ്തി ജോസഫ്
17. മെലിയോയ് ഡോസിസ് എന്ന രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ- ബർക്കോൾഡറിയ
18. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ പാർട്ട്ടൈം ചെയർപേഴ്സണായി നിയമിതനായ വ്യക്തി- നീകാന്ത് മിശ്ര
19. ഇന്ത്യ-യു.എ.ഇ. സംയുക്ത നാവികാഭ്യാസമായ സെയ്ദ് തൽവാറിന്റെ വേദി- ദുബായ്
20. അടുത്തിടെ ഇന്ത്യൻ പൗരത്വം പുനഃസ്ഥാപിച്ച ബോളിവുഡ് നടൻ- അക്ഷയ് കുമാർ
21. ഒ.എൻ.വി. കുറുപ്പിന്റെ ഏത് കവിതയാണ് ഓഗസ്റ്റ് 21- ന് പ്രസിദ്ധീകരണത്തിന്റെ നാൽപ്പതുവർഷം പൂർത്തിയാക്കിയത്- ഭൂമിക്കൊരു ചരമഗീതം
22. അവകാശികളില്ലാതെ 10 വർഷത്തിൽ ഏറെയായ ബാങ്ക് നിക്ഷേപങ്ങൾ കണ്ടെത്താൻ ആർ.ബി.ഐ. ആരംഭിച്ച പോർട്ടൽ- ഉദ്ഗം (UDGAM) പോർട്ടൽ
23. തായ്ലൻഡിന്റെ പുതിയ പ്രധാനമന്ത്രി- സ്രദ്ദ തവിസിൽ
24. 2023-24- ലെ സംസ്ഥാന കായികമേളയുടെ വേദിയായി പ്രഖ്യാപിച്ചത്- തൃശ്ശൂർ
25. 2023- ലെ യു.കെ. പാർലമെന്റിന്റെ എംപവേഡ് വുമൺ ഐക്കൺ അവാർഡിന് അർഹയായത്- മൈറ ഗ്രോവർ
26. അഡ്വൈസറി ബോർഡ് ഫോർ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ ഫ്രോഡ്സിന്റെ (എ.ബി. ബി.എഫ്.എഫ്.) പുതിയ അധ്യക്ഷൻ- സുരേഷ് എൻ. പട്ടേൽ
27. കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൈനംദിന സാമൂഹിക മാധ്യമ കാമ്പയിൻ- ഇത്തിരി നേരം ഒത്തിരി കാര്യം
28. അടുത്തിടെ സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- തർമൻ ഷൺമുഖം
29. ഖത്തറിലെ മലയാളി സാംസ്കാരിക സംഘടനയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്കാര ജേതാവ്- വൈശാഖൻ
30. ഫൈവ്സ് ഹോക്കി പുരുഷ ഏഷ്യാകപ്പ് ടൂർണമെന്റ് ജേതാക്കൾ- ഇന്ത്യ
- ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി.
No comments:
Post a Comment