1. ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് സ്ഥാപിക്കുന്നതെവിടെ- ഡൽഹി
2. ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ആദ്യത്തെ യൂണിയൻ ലോ സെക്രട്ടറിയാര്- അനൂപ്കുമാർ മെൻഡിരാറ്റ
3. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് ധർമ ഗാർഡിയൻ- ഇന്ത്യ-ജപ്പാൻ
4. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സോളാർ പവർപ്ലാന്റ് 2022 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തതെവിടെ- മധ്യപ്രദേശിലെ ബിന
5. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം ഓംബു ഡ്പേഴ്സൺ ആപ്പ് പുറത്തിറക്കിയത് ഏതു പദ്ധതിയുടെ അനുബന്ധമായാണ്- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
6. ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിർമിച്ച നികർഷൻ സദൻ ഡ്രെഡ്ജിങ് മ്യൂസിയം ഉദ്ഘാടനം ചെയ്തതെവിടെ- വിശാഖപട്ടണം
7. 12- നും 18- നും മധ്യേ പ്രായമുള്ള കുട്ടികൾക്കു നൽകാനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയ കോവിഡ്- 19 വാക്സിനേത്- കോർവാക്സ്
8. കോർബെവാക്സ് വികസിപ്പിച്ചെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയേത്- ബയോളജിക്കൽ- ഇ
9. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ് ഉദ്ഘാടനംചെയ്തത് ഏതു സംസ്ഥാനത്താണ്- മഹാരാഷ്ട്ര
10. കേന്ദ്രസർക്കാർ അംഗീകരിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ ‘അഡൾട്ട് എജുക്കേഷൻ' എന്നതിനു പകരമായി ഉൾക്കൊള്ളിച്ചിട്ടുള്ള പുതിയ പദമേത്- എജുക്കേഷൻ ഫോർ ഓൾ
11. ഡി-നോട്ടിഫൈഡ്, നൊമാഡിക്, സെമി-നൊമാഡിക് വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയേത്- സീഡ് (SEED- Scheme for Economic Empowerment of DNTs)
12. ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചത് ഏത് ഹൈക്കോടതിയാണ്- കർണാടക ഹൈക്കോടതി
13. ഇന്ത്യ, അമേരിക്ക, തയ്വാൻ, സിംഗപ്പൂർ എന്നി വിടങ്ങളിലെ സർവകലാശാലകളിലെ അന്താരാഷ്ട്ര നിലവാരത്തിലെ ഗവേഷകർ ചേർന്ന് വികസിപ്പിച്ച ഉപഗ്രഹമേത്- ഇൻസ്പയർസാറ്റ്- 1
14. നാഷണൽ പ്രൊഡക്ടിവിറ്റി ദിനമായി ആചരിക്കുന്ന ദിവസമേത്- ഫെബ്രുവരി 12
15. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിദിനങ്ങൾ എത്രയായി വർധിപ്പിക്കാനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ പാർലമെന്ററി കമ്മിറ്റി ശുപാർശചെയ്തത്- 150 ദിവസം
16. മനുഷ്യക്കടത്ത് തടയാനായി റെയിൽവേ പ്രൊട്ടെക്ഷൻ ഫോഴ്സ് രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനേത്- ഓപ്പറേഷൻ ആഹ്ത് (Operation AAHT)
17. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റമത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോഡിട്ട ബിഹാറിലെ യുവതാരമാര്- സക്കീബുൾ ഗനി
18. ദൗത്യം പൂർത്തിയായതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ ഡീകമ്മീഷൻ ചെയ്ത ഇന്ത്യയുടെ വിവരവിനിമയ ഉപഗ്രഹം ഏത്- ഇൻസാറ്റ്- 4 ബി
19. സ്നോ കഫേ എന്ന് പേരിട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഇ കഫേ തുറന്നത് ഇന്ത്യയിൽ എവിടെയാണ്- ഗുൽമാർഗ് (കശ്മീർ)
20. ഇരിക്കുന്ന രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പഞ്ച ലോഹ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെവിടെ- ഷംഷാബാദ്, തെലങ്കാന (രാമാനുജരുടെ തുല്യതയുടെ പ്രതിമ)
21. ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ വൈസ്ചാൻസലറായ ആദ്യ വനിതയാര്- ശാന്തി ശ്രീ പണ്ഡിറ്റ്
22. 2022 മാർച്ച് 6- ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ റെയിൽ സർവീസ് ഏത്- പുണെ മെട്രോ
23. സ്വാതന്ത്ര്യസമരസേനാനികൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പെൻഷൻ, സാമ്പത്തിക സഹായം എന്നിവ നൽകാനായി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ സ്റ്റീമേത്- സ്വതന്ത്രതാ സൈനിക് സമ്മാൻ യോജന (എസ്. എസ്.എസ്.വൈ.)
24. സ്ത്രീകളിലെ സംരംഭകത്വവും സ്വയംപര്യാപ്തതയും വർധിപ്പിക്കാനായി 2022 മാർച്ച് 7- ന് ആരംഭിച്ച സംരംഭമേത്- SAMARTH
25. പി.എം. ഗതിശക്തിക്ക് കീഴിലെ ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ കാർഗോ ടെർമിനൽ തുറന്നതെവിടെ- ഐസൻസോൾ ഡിവിഷൻ (ഈസ്റ്റേൺ റെയിൽവേ)
26. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സണായി നിയമിതയായ ആദ്യത്തെ വനിതയാര്- മാധബി പുരി ബുചിൻ
27. വിജയകരമായി പരീക്ഷിച്ച ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച സ്വയം നിയന്ത്രിത ട്രെയിൻ സുരക്ഷാ സംവിധാനമേത്- കവച്
28. ഡിജിറ്റൽ പേമെന്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകാൻ ഭാരതീയ റിസർവ് ബാങ്ക് ആരംഭിച്ച ഹെൽപ് ലൈൻ സംവിധാനമേത്- ഡിജിസാത്തി
29. മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് (ഒ.ബി.സി.) തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിൽ സീറ്റുകൾ സംവരണം ചെയ്യാനുള്ള നടപടിയാരംഭിച്ച സംസ്ഥാനമേത്- മഹാരാഷ്ട്ര
30. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വി.എസ്.കെ. കൗമുദി ടാസ്റ്റ് ഫോഴ്സിന്റെ പഠന വിഷയമെന്ത്- കേന്ദ്ര പോലീസ് സേനകളിലെ ആത്മഹത്യകൾ
Read the latest 12 September 2023 Current Affairs and prepare for UPSC, UPPCS, TNPSC, WBPSC, KPSC, SSC and other Govt exams.
ReplyDelete