Friday, 8 September 2023

Current Affairs- 08-09-2023

1. 2023 ഓഗസ്റ്റിൽ അന്തരിച്ച ഒഡിയ കവി- ജയന്ത മഹാപാത്ര

  • പ്രശസ്ത കൃതികൾ- ഇന്ത്യൻ സമ്മർ, ഹങ്കർ
  • ഇംഗ്ലീഷ് കവിതാ വിഭാഗത്തിൽ ആദ്യമായി സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു 

2. 2023 ഏഷ്യാകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ- രാഹുൽ ദ്രാവിഡ്


3. 2023- ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ- വി. വി.എസ്. ലക്ഷ്മൺ


4. പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കി ജേതാക്കൾ-  ഇന്ത്യ

  • വേദി- ഒമാൻ

5. ലോകത്താദ്യമായി പൂർണമായും എഥനോൾ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന BS6 ഹൈബ്രിഡ് (ഇലക്ട്രിക്) കാർ പുറത്തിറക്കിയ കമ്പനി- ടൊയോട്ട


6. ഇന്ത്യയുടെ ആദ്യ സൗര ദൗത്യം- ആദിത്യ എൽ 1


7. ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന നിർദേശം നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾക്ക് വേണ്ടി രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ- രാംനാഥ് കോവിന്ദ്


8. സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- തർമൻ ഷൺമുഖരത്നം 


9. കേന്ദ്ര ഐ.ടി. വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- എസ്. കൃഷ്ണൻ


10. കേന്ദ്ര ടെലികോം വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- നീരജ് മിത്തൽ


11. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിതനായത്- ആർ. മാധവൻ


12. ലോക ചെസ് സംഘടനയുടെ ഇലോ റേറ്റിങ് ലിസ്റ്റ് പ്രകാരം 2023 സെപ്തംബറിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ചെസ് താരമായി മാറിയത്- ഡി. മുകേഷ്

  • കഴിഞ്ഞ 37 വർഷം വിശ്വനാഥ് ആനന്ദായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പർ ചെസ് താരം

13. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം൦- നീരജ് ചോപ്ര


14. 2023 ആഗസ്റ്റിൽ അന്തരിച്ച്, ഇംഗ്ലീഷ് കവിതകളിലൂടെ വിഖ്യാതനായ ഇന്ത്യൻ സാഹിത്യകാരൻ- ജയന്ത് മഹാപാത്ര


15. 37-ാമത് അബുദാബി ശക്തി അവാർഡ് സിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്- അടൂർ ഗോപാലകൃഷ്ണൻ


16. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസ് കിരീടം നേടിയത്- കനലാവുട്ട് വിറ്റിദ്രൺ (തായ്ലാൻഡ്)


17. ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ- ഡോ ആർ രവി കണ്ണൻ


18. മത്സ്യ തൊഴിലാളികൾക്ക് കടലിലും കരയിലും ലഘു സന്ദേശങ്ങളിലൂടെ ആശയവിനിമയം സാധ്യമാക്കാൻ നിലവിൽ വന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനം- നദ്മിത്ര 


19. 2024- ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ബ്രസീൽ


20. അടുത്തിടെ ബ്രിട്ടനിലെ ഊർജ സുരക്ഷാ വകുപ്പ് മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശജ- ക്ലെയർ കൗടിഞ്ഞോ


21. ഹംഗറിയിലെ ബുഡാപെസ്റ്റിൽ വെച്ച് നടന്ന ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം- 18 (ഒന്നാം സ്ഥാനം- അമേരിക്ക)


22. ഇന്ത്യയിലെ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ബ്രാൻഡ് അംബാസിഡറായ വനിതാ ടെന്നീസ് താരം- ഇഗാ സ്വിയാടെക്


23. 2023 ഓഗസ്റ്റിൽ ഒരു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- അസം


24. ഇന്ത്യയിലെ 54-ാമത് ടൈഗർ റിസർവ് ആയ 'ധോൽപൂർ-കരൗലി’ ടൈഗർ റിസർവ് നിലവിൽ വന്ന സംസ്ഥാനം- രാജസ്ഥാൻ


25. 2023 ഓഗസ്റ്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ശ്രീനഗറിലെ ഉദ്യാനം- ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ്പ് ഗാർഡൻ


26. വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയത്- ജിയാൻ മാർകോ ടംമ്പേരി


27. വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പ് ഫൈനലിൽ ഇടം നേടിയ ഇന്ത്യാക്കാരൻ- ജസ്വിൻ ആൾഡ്രിൻ


28. 2023 ഓഗസ്റ്റിൽ ഐ.ടി സേവന കമ്പനിയായ ഇൻഫോസിസിന്റെ അംബാസഡ റായി നിയമിതനായ ടെന്നീസ് താരം- റാഫേൽ നദാൽ


29. ഏത് രാജ്യത്തിന്റെ ദേശീയ ഗുസ്തി ഫെഡറേഷനെയാണ് ആഗോള സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്ലിങ് സസ്പെൻഡ് ചെയ്തത്- ഇന്ത്യ


30. 2023 ഓഗസ്റ്റിൽ ജപ്പാനിലെ ഏത് ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് ജലമാണ് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിയത്- ഫുകുഷിമ ആണവനിലയം

No comments:

Post a Comment