Monday, 2 October 2023

Current Affairs- 02-10-2023

1. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വ്യക്തി 

  • ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ചത് പവൻകുമാർ ചാംലിങ്ങാണ്. 1994 ഡിസംബർ 12- മുതൽ 2019 മേയ്- 26 വരെ അദ്ദേഹം സിക്കിം മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. 
  • അഞ്ചുതവണ ഒഡിഷ മുഖ്യമന്ത്രിയായ നവീൻ 2023 ജൂലായ് 23- ന് ആ പദവിയിൽ 23- വർഷവും 138- ദിവസവും പിന്നിട്ടു. 
  • 2000 മാർച്ച് 5- നാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.
  • 1977 ജൂൺ 21- ന് പശ്ചിമബംഗാൾ മുഖ്യ മന്ത്രിയായ ജ്യോതിബസു 2000 നവംബർ 5 വരെ 23 വർഷവും 137 ദിവസവും തുടർച്ചയായി ആ പദവി വഹിച്ചിരുന്നു. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ച രണ്ടാമത്തെ വ്യക്തി ഇദ്ദേഹമായിരുന്നു. 
  • രണ്ടുപ്രാവശ്യം ഒഡിഷ മുഖ്യമന്ത്രിപദം വഹിച്ച, കേന്ദ്രമന്ത്രി കൂടിയായിരുന്ന ബിജുപട്നായിക്കിന്റെ മകനാണ് നവീൻ പട്നായിക്.  
  • ഇൻഡൊനീഷ്യൻ സ്വാതന്ത്ര്യസമരത്തിൽ ഇടംനേടിയ ഇന്ത്യക്കാരൻ കൂടിയാണ് ബിജു പട്നായിക്.
  • ഡച്ച് അധിനിവേശ ഇൻഡൊനീഷ്യയിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ പ്രധാനമന്ത്രി സുതൻ സാഹിറിനേയും(Sultan Sjahrir) ഉപരാഷ്ട്രപതി മുഹമ്മദ് ഹത്തയേയും സ്വന്തം ഡക്കോട്ട വിമാനത്തിൽ 1947 ജൂലായിൽ ന്യൂഡൽഹിയിലെത്തിച്ച വൈമാനികൻ കൂടിയാണ് ബിജു.
  • 1950- ൽ ഭൂമിപത്ര എന്ന പരമോന്നത സിവിലിയൻ ബഹുമതി നൽകി ഇൻഡൊനിഷ്യ ബിജുപട്നായിക്കിനെ ആദരിച്ചു. 1997 ഏപ്രിൽ 17- ന് അന്തരിച്ചു.

2. ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺ ഹൈമറിന്റെ ജീവിതം ആധാരമാക്കി അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രം- ഓപ്പൺ ഹൈമർ

  • ക്രിസ്റ്റഫർ നോളനാണ് ചിത്രം സംവിധാനം ചെയ്തത്.
  • സിലിയൻ മർഫി ഓപ്പൺ ഹൈമറെ അവതരിപ്പിച്ചു.
  • പുലിറ്റ്സർ സമ്മാനം നേടിയ 'അമേരിക്കൻ പ്രൊമിത്യൂസ്: ദ ട്രൈഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺ ഹൈമർ' എന്ന ജീവചരിത്ര കൃതിയെ ആധാരമാക്കിയുള്ളതാണ് ചലച്ചിത്രം. കൈ ബേർഡ്, മാർട്ടിൻ ജെ ഷെർവിൻ എന്നിവർ ചേർന്ന് രചിച്ച കൃതി 2005- ലാണ് പുറത്തിറങ്ങിയത്.

  • ഹിരോഷിമ നാഗസാക്കി സ്ഫോടനങ്ങളെ തുടർന്ന് നായകപരിവേഷം നേടുകയും പിന്നീട് പ്രതിനായകനായി ചിത്രീകരിച്ച് വേട്ടയാടപ്പെടുകയും ചെയ്ത ഓപ്പൺ ഹൈമർ (1904-1967) എന്ന ഭൗതികശാ സ്ത്രജ്ഞന്റെ ജീവിത ദുരന്തമാണ് സിനിമയുടെ പ്രമേയം.
  • ആദ്യ അണുബോംബ് നിർമാണ പദ്ധതിയായ മാൻഹാട്ടൻ പ്രോജക്ടിന്റെ ഡയറകറായിരുന്നു ഓപ്പൺ ഹൈമർ,

3. 2023 ജൂലായ് 18- ന് അന്തരിച്ച ഉമ്മൻചാണ്ടി എത്രപ്രാവശ്യം സംസ്ഥാന മുഖ്യമന്ത്രിപദം വഹിച്ചിരുന്നു- രണ്ടുപ്രാവശ്യം (2004-06, 2011-16)

  • 1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി മണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധാനം ചെയ്തു.
  • ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം നിയമസഭയിലേക്ക് തിരഞെഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോഡ് ഉമ്മൻ ചാണ്ടിക്കാണ്. 2020- ൽ നിയമസഭയിൽ 50 വർഷം പൂർത്തിയാക്കി.
  • ഒരുതവണ പ്രതിപക്ഷനേതാവായും (2006-11) പ്രവർത്തിച്ചു.
  • ബഹുജനസമ്പർക്ക പരിപാടി മുൻനിർത്തി 2013- ൽ ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സർവീസ് (പൊതുജനസേവനം) അവാർഡ് നേടി.
  • 'കാലം സാക്ഷി' ആത്മകഥയാണ് (സണ്ണിക്കുട്ടി എബ്രഹാമുമായി ചേർന്ന് രചിച്ചത്). 'പോരാട്ടത്തിന്റെ ദിനങ്ങൾ', 'ചങ്ങല ഒരുങ്ങുന്നു' തുടങ്ങിയവ ഉമ്മൻചാണ്ടി രചിച്ച മറ്റ് കൃതികളാണ്. 'കുഞ്ഞൂഞ്ഞ് കഥകൾ അല്പം കാര്യങ്ങളും അദ്ദേഹത്തെപ്പറ്റിയുള്ള കൃതിയാണ്.

4. ബി.ജെ.പി. നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിനെതിരേ (എൻ. ഡി.എ.) 26 പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപവത്കരിച്ച സഖ്യത്തിന്റെ പേര് ഇന്ത്യ. ഇതിന്റെ പൂർണരൂപം- ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് (INDIA) 

  • 1998- ൽ രൂപം കൊണ്ട് എൻ.ഡി.എ.യിൽ നിലവിൽ 38 രാഷ്ട്രീയ സംഘടനകൾ അംഗങ്ങളായുണ്ട്.

5. രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ.യായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (ADR) നാഷണൽ ഇലക്ഷൻ വാച്ചും (NEW) ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ കണ്ടത്തിയത് ആരെയാണ്- ഡി.കെ. ശിവകുമാർ

  • കർണാടക ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ ശിവകുമാറിന്റെ ആസ്തി 1413 കോടി രൂപയാണ്.
  • പശ്ചിമബംഗാളിലെ നിർമൽകുമാർ ധാരയാണ് (ബി.ജെ.പി.) ഏറ്റവും ആസ്തി കുറഞ്ഞ എം.എൽ.എ. 1700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
  • നിയമസഭാതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ നൽകിയ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെത്തൽ.

6. കേരള ഹൈക്കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസാണ് അടുത്തിടെ നിയമിതനായ ആശിഷ് ജിതേന്ദ്ര ദേശായി- 38-ാമത്തെ

  • വഡോദര (ഗുജറാത്ത്) സ്വദേശിയാണ് 

7. യു.എസ്. നാവികസേനയുടെ മേധാവിയായ ആദ്യ വനിത- അഡ്മിറൽ ലിസ് ഫ്രാങ്കെറ്റി (59) 

  • യു.എസ്.നാവികസേനയിൽ ഫോർ സ്റ്റാർ പദവി നേടിയ രണ്ടാമത്തെ വനിതകൂടിയാണ്. 

8. അടുത്തിടെ അന്തരിച്ച ടോണി ബെന്നറ്റ് (96) ഏത് നിലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- അമേരിക്കൻ പോപ്പ് ഇതിഹാസം


9. വിഖ്യാത ചലച്ചിത്ര പ്രതിഭ ചാർലി ചാപ്ലിന്റെ മകൾ 2023 ജൂലായ് 13- ന് പാരീസിൽ അന്തരിച്ചു. പേര്- ജോസഫൈൻ ചാപ്ലിൻ (74) 

  • ചാപ്ലിന്റെയും ബ്രിട്ടീഷ് നടി ഊന ഒനിലിന്റെയും മകളാണ്.
  • പിതാവ് സംവിധാനം ചെയ്ത് അഭിനയിച്ച ലൈംലൈറ്റ് (1952) എന്ന സിനിമയിലൂടെ മൂന്നാം വയസ്സിൽ അഭിനയരംഗത്തെത്തി  
  • 53-ാംവയസ്സിലാണ് ചാപ്ലിൻ 18- കാരിയായ ഊനയെ വിവാഹം കഴിച്ചത്. ഐറിഷ് -അമേരിക്കൻ നാടകകൃത്തും നൊബേൽ സാഹിത്യ ജേതാവുമായ (1936) യൂജിൻ ഒനിലിന്റെ (1888-1953) പുത്രിയായിരുന്നു ഊന. 
  • 1977 ഡിസംബർ 25- ന് സ്വിറ്റ്സർലൻ ഡിൽ അന്തരിച്ച ചാപ്ലിന്റെ മൃതദേഹം അടക്കം ചെയ്ത കല്ലറ തുറന്ന് ഭൗതികാവ ശിഷ്ടം കവർച്ചചെയ്യപ്പെടുകയുണ്ടായി. പണം നൽകിയാൽ അവ വിട്ടുനൽകാമെന്ന് പറഞ്ഞുകൊണ്ട് കവർച്ചക്കാർ ജോസഫൈനുമായി വിലപേശൽ നടത്തി. സ്വിസ് പോലീസ് കവർച്ചക്കാരെ പിടികൂടുകയും ഭൗതികാവശിഷ്ടം ഒരിക്കൽകൂടി കല്ലറയിൽ അടക്കം ചെയ്യുകയും ചെയ്തു.

10. കർഷകരുടെ അവകാശങ്ങളെക്കുറിച്ചുളള ആദ്യ ആഗോള സിമ്പോസിയം ഉദ്ഘാടനം ചെയ്തത്- ദ്രൗപതി മുർമു


11. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി- ചന്ദ്രബാബു നായിഡു


12. UEFA വുമൺസ് ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം- മനീഷ കല്യാൺ


13. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് 15000 റൺസ് നേടിയ താരം- വിരാട് കോലി


14. 2023 സെപ്തംബർ 12- ന് നിപ മരണം സ്ഥിരീകരിച്ച ജില്ല- കോഴിക്കോട്

  • നിപ ഒരു വൈറസ് രോഗമാണ് (RNA) 
  • നിപ വൈറസ് ഒരു സുനോട്ടിക് വൈറസാണ് (മൃഗങ്ങൾക്കിടയിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു)
  • ഹെനിപാ വൈറസ് ജീനസിലെ ഒരു ആർ.എൻ.എ വൈറസാണ് നിപ.
  • ഫ്ളയിങ് ഫോക്സ് വവ്വാലുകളാണ് വൈറസ് വാഹകർ
  • രോഗനിർണയ രീതികൾ RT-PCR, ELISA
  • മലേഷ്യയിലെ സുങ്ങ്കായ് നിപ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത്. 
  • 2018- ൽ കേരളത്തിൽ വ്യാപിച്ച നിപ രോഗത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ സിനിമ- വൈറസ് (സംവിധാനം- ആഷിഖ് അബു)

15. 2023 സെപ്റ്റംബറിൽ ലിബിയയിൽ വീശിയടിച്ച കൊടുങ്കാറ്റ്- ഡാനിയൽ കൊടുങ്കാറ്റ്


16. ദി പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റിയുടെ 2020-2021- ലെ സസ്യജനിതക സംരക്ഷ ദേശീയ പുരസ്കാരം നേടിയത്- പരപ്പി അമ്മ

  • മക്കൾ വളർത്തി (കുന്താണി) എന്ന അപൂർവ്വയിനം കൈതചക്കയെ സംരക്ഷിച്ചു വളർത്തിയതിനാണ് പുരസ്കാരം.

17. സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരജേതാവ്- ഡോ.ജോർജ് ഓണക്കൂർ


18. 2023- ൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയായ രാജ്യം- കെനിയ


19. ഇന്ത്യയിലെ ആദ്യ ഭൂഗർഭ പവർ ട്രാൻസ്ഫോർമർ നിലവിൽ വന്നത്- ബെംഗളൂരു


20. UAE ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ പുതിയ ബ്രാന്റ് അംബാസഡറായ ബോളിവുഡ് നടി- കത്രീന കൈഫ്


21. 2023 സെപ്റ്റംബറിൽ പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ നിഴൽത്തുമ്പി- പൊടിനിഴൽത്തുമ്പി


22. അർബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ നാനോ പാർട്ടിക്കിൾ ഉപയോഗിച്ചുളള ചികിത്സാ രീതി മുന്നോട്ടു വച്ച ഇന്ത്യൻ സ്ഥാപനം- IISc


23. ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന് 4- വർഷത്തെ വിലക്ക് ലഭിച്ച രണ്ട് തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ വനിതാ താരം- സിമോണ ഹാലെപ് ·


24. 2023 സെപ്റ്റംബറിൽ നടക്കുന്ന ജയ്പൂർ സാഹിത്യോത്സവത്തിന്റെ വേദി- USA


25. 2022 ലെ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയ മലയാളി- AT ബിജു


26. 2023 സെപ്റ്റംബറിൽ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ എത്രാമത് വാർഷികമാണ് ആചരിച്ചത്- 130


27. നാലുവർഷത്തെ ബിരുദത്തിന് അംഗീകാരം നൽകിയ കേരളത്തിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി- ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി


28. 2023 സെപ്റ്റംബറിൽ പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ നിഴൽ തുമ്പി- പൊടി നിഴൽ തുമ്പി 


29. കുട്ടികളിൽ കുഷ്ഠരോഗം തുടക്കത്തിൽ കണ്ടെത്തി നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ബാലമിത്ര


30. ഭരണഘടനയിൽ തദ്ദേശീയരെ അംഗീകരിക്കുന്നതിനായി Voice to Parliament എന്ന ജനഹിത പരിശോധന നടത്താൻ തീരുമാനിച്ച രാജ്യം- ഓസ്ട്രേലിയ


53-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ

  • മികച്ച ചിത്രം- നൻപകൽ നേരത്ത് മയക്കം 
  • സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്) 
  • നടൻ- മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം) 
  • നടി- വിൻസി അലോഷ്യസ് (രേഖ)
  • തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 
  • ഗായകൻ- കപിൽ കപിലൻ
  • ഗായിക- മൃദുല വാര്യർ
  • സംഗീതസംവിധായകൻ- എം. ജയചന്ദ്രൻ 
  • ഗാനരചയിതാവ്- റഫീക്ക് അഹമ്മദ്
  • ഛായാഗ്രാഹകൻ- മനേഷ് മാധവൻ, ചന്ദ്ര സെൽവരാജ് 
  • ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- ന്നാൽ താൻ കേസു കൊട്
  • ബാല ചലച്ചിത്രം- പല്ലൊട്ടി നയന്റിസ് കിഡ്സ്
  • ചലച്ചിത്ര ഗ്രന്ഥം- സി.എസ്. വെങ്കിടേശ്വരൻ (സിനിമയുടെ ഭാവനാദേശങ്ങൾ) 
  • ചലച്ചിത്ര ലേഖനം- സാബു പ്രവദാസ് (പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം) 
  • 154 സിനിമകളാണ് 2022- ലെ പുരസ്ക്കാരങ്ങൾക്കായി മത്സരിച്ചത്.
  • ആറാംതവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. 
  • ബംഗാളി നടനും സംവിധായകനുമായ ഗൗതം ഘോഷ് ആയിരുന്നു ജൂറി ചെയർമാൻ.
  • രചനാവിഭാഗം ചെയർമാൻ കെ.സി. നാരായണൻ
  • 1969 മുതലാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയത്. മികച്ച ചിത്രത്തിനുള്ള പ്രഥമ പുരസ്കാരം കുമാരസംഭവം, മികച്ച നടൻ സത്യൻ (കുടൽപ്പാലം), നടി ഷീല (കള്ളിച്ചെല്ലമ്മ)

No comments:

Post a Comment