Wednesday, 18 October 2023

Current Affairs- 18-10-2023

1. Global innovation Index 2023- ൽ ഇന്ത്യയുടെ സ്ഥാനം- 40 

2. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി നേടിയത്- Dipendra Singh Airee


3. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത്- Kushal Malla


4. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ ഭക്ഷ്യമൃഗമായി അംഗീകരിച്ച മൃഗം- മിഥുൻ


5. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം- നേപ്പാൾ (314 റൺസ്)

  • ട്വന്റി 20 ക്രിക്കറ്റിൽ 300- ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ടീമാണ് നേപ്പാൾ (2023 ഏഷ്യൻ ഗെയിംസിൽ മംഗോളിയക്കെതിരെ) 
  • ട്വന്റി 20- യിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി എന്ന യുവരാജ് സിങ്ങിന്റെ റെക്കോർഡ് തിരുത്തിയ നേപ്പാൾ താരം- ദീപേന്ദ്ര സിങ് അയ്റി (10 പന്തിൽ നിന്ന്)
  • ട്വന്റി- 20 യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കിയ നേപ്പാൾ താരം- കുശാൽ മല്ല (34 പന്തിൽ നിന്ന്)
  • ട്വന്റി 20- യിൽ റൺസിന്റെ അടിസ്ഥാനത്തിലുള്ള വലിയ വിജയം (273 റൺസിന്) 

6. ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം- സ്റ്റേറ്റ് സീഡ് ഫാം, ആലുവ


7. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നടന്ന സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം നേടിയത്- ടൊവിനോ തോമസ്


8. അടുത്തിടെ അന്തരിച്ച റംല ബീഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- മാപ്പിളപ്പാട്ട് ഗായിക


9. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50- മീറ്റർ റൈഫിൾ 3- പൊസിഷൻസ് വ്യക്തിഗത ഇനത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം- സിഫ്ത് കൗർ സം


10. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള ഗോൾഡ് അവാർഡിന് അർഹമായത്- കാന്തല്ലൂർ, ഇടുക്കി


11. എട്ടാമത്തെ ഭൂഖണ്ഡമായി ഭൗമശാസ്ത്രജ്ഞർ സ്ഥിരീകരിച്ച പ്രദേശത്തിന്റെ പേര്- സീലാൻഡിയ

  • ന്യൂസിലാൻഡ്, ന്യൂ കാലിഡോണിയ എന്നീ ദ്വീപുകൾ സീലാൻഡിയ ഭൂഖണ്ഡത്തിന്റെ ശേഷിപ്പുകളാണ്.

12. ലോക ടൂറിസം ദിനം (സെപ്റ്റംബർ 27) 2023 പ്രമേയം- Tourism and green investment


13. കാഴ്ചപരിമിതിയുള്ളവർക്കായി 'ബ്രെയിലി ലിറ്ററസി' പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം- കേരളം


14. സെപ്റ്റംബർ 29 (ലോക ഹൃദയ ദിനം) Theme- Use heart, know heart


15. 2023 സെപ്റ്റംബറിൽ അന്തരിച്ച ഹാരി പോട്ടർ സിനിമ പരമ്പരകളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ് നടൻ- മൈക്കിൾ ഗാംബൻ


16. 2023 ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 40

  • ഒന്നാം സ്ഥാനം സ്വിറ്റ്സർലന്റ്

17. ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റലിൽ സ്വർണം നേടിയ ടീം- ഇന്ത്യ


18. കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- കെ സി സഹദേവൻ


19. 2024 ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയാകുന്നത്- ലഖ്നൗ


20. ദേശീയ ദുരന്തനിവാരണ അതോറിറ്റി, നാഷണൽ സിസ് മാള ജി സെന്റർ എന്നിവയുമായി സഹകരിച്ച് ആൻഡ്രോയ്ഡ് ഫോണുകളിൽ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ച കമ്പനി- ഗൂഗിൾ


21. ഉമ്മൻചാണ്ടിയെക്കുറിച്ച് ഫാ. ഡോ. സി.സി. ജോൺ എഴുതിയ ഖണ്ഡകാവ്യം- തീർത്ഥ സ്വേദി


22. കേരളത്തിലെ ആദ്യ അഡ്വാൻസ്ഡ് ന്യൂറോ എൻഡോസ്കോപ്പി സെന്റർ ആരംഭിച്ചത്- അമൃത ഹോസ്പിറ്റൽ കൊച്ചി


23. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ച 100 കിലോ ഭാരമുള്ള ബോംബ് നിർവീര്യമാക്കിയത് എവിടെ നിന്ന്- സിംഗപ്പൂർ


24. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാഴ്ച പരിമിതിയുള്ളവരിലേക്കും ബ്രെയിലി ലിപിയിലൂടെ അക്ഷരാഭ്യാസം നൽകുന്ന പദ്ധതി- ബ്രെയിലി ലിറ്ററസി പദ്ധതി


25. കേരളത്തിലെ അധികാര വികേന്ദ്രീകരണ മാതൃക സിലബസിൽ ഉൾപ്പെടുത്തിയത് ഏത് രാജ്യത്തെ സർവകലാശാലയാണ്- നേപ്പാളിലെ ത്രിഭുവൻ സർവകലാശാല


26. കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ സമ്മേളന വേദി- ഘാന


27. ആൻഡ്രോയ്ഡ് ഫോണുകളെ ചെറിയ ഭൂകമ്പമാപിനികളാക്കി മാറ്റിക്കൊണ്ട് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ച കമ്പനി- ഗൂഗിൾ

  • നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റും നാഷണൽ സീസ്മോളജി സെന്ററും കൂടി സഹകരിച്ചാണ് വികസിപ്പിച്ചത്.


28. നാലപ്പാടൻ സാംസ്കാരിക സമിതിയുടെ നാലപ്പാടൻ പുരസ്കാരത്തിന് അർഹനായത്- എം. മുകുന്ദൻ


29. കേരള സാഹിത്യ സമിതി ഏർപ്പെടുത്തിയ എൻ.വി കൃഷ്ണവാര്യയർ കവിതാ പുരസ്കാരത്തിന് അർഹനായത്- മാധവൻ പുറച്ചേരി

  • ഉച്ചിര എന്ന സമാഹാരം


30. 2023- ലെ മൂന്നാമത് ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി വേദി- മുംബൈ

No comments:

Post a Comment