1. 2023- ൽ രജത ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ തുറമുഖം- മുന്ദ്ര തുറമുഖം
2. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ നേരിട്ട് പണം നൽകി നിർമ്മിക്കുന്ന മാൾ- യൂണിറ്റി മാൾ
3. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പു തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്ന സംസ്ഥാനം- കേരളം
4. കെ എസ് എഫ് ഇ യുടെ മൊബൈൽ ആപ്പ്- KSFE പവർ
5. 16th കാർഷിക ശാസ്ത്ര കോൺഗ്രസ്സ് 2023 വേദി- കൊച്ചി
6. 2028- ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ ധാരണയായ കായികയിനങ്ങൾ- ക്രിക്കറ്റ്, ബേസ്ബോൾ, ഫ്ളാഗ് ഫുട്ബോൾ, സോഫ്റ്റ് ബോൾ
7. 2023- ലെ സാമ്പത്തിക നോബൽ നേടിയത്- ക്ലോഡിയ ഗോൾഡിൻ (USA)
- തൊഴിൽ മേഖലയിലെ സ്ത്രീകളുടെ സാധ്യതകൾ സംബന്ധിച്ച ഗവേഷണത്തിനാണ് പുരസ്കാരം.
- സാമ്പത്തിക നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ
- 2009- എലിനോർ ഓസ്റ്റോം
- 2019- എസ്തർ ഡഫ്‌ലോ
- മറ്റാരുമായും പങ്കിടാതെ സാമ്പത്തിക നൊബേൽ നേടുന്ന ആദ്യ വനിത
8. 2023 ഒക്ടോബറിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച ജില്ല- തിരുവനന്തപുരം
9. ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂൺ കോൺഫറൻസിന്റെ 16-ാം പതിപ്പിന് വേദിയായത്- കൊച്ചി
10. ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടം സ്വന്തമാക്കിയ രാജ്യം- ദക്ഷിണാഫ്രിക്ക
11. ഏകദിന ലോകകപ്പിലെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരം- എയ്ഡൻ മാർക്രം (49 പന്തിൽ)
12. 2023- ലെ 19-ാമത് ഏഷ്യൻ ഗെയിംസിൽ ചാമ്പ്യന്മാരായത്- ചൈന (383 മെഡലുകൾ)
13. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി പരേഡിന് നേതൃത്വം നൽകുന്ന വനിത- ഷാലിസ ധാമി
14. കേരളത്തിലെ ആദ്യ മറൈൻ ഹൈഡ്രോഡൈനാമിക്സ് ലാബ് നിലവിൽവന്നത്- കുസാറ്റ്
15. 2023 ഒക്ടോബറിൽ വൈദ്യുതി, ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഗൾഫ് രാജ്യം- സൗദി അറേബ്യ
16. 2023- ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദി- പ്രഗതി മൈതാൻ
17. ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി 20 ക്രിക്കറ്റിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ
18. ഭക്ഷ്യ സുരക്ഷ മികവിനുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ ഈറ്റ് റൈറ്റ് കാമ്പസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ജയിൽ- കാക്കനാട് ജയിൽ
19. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ചരിത്രത്തിൽ ഇന്ത്യയ്ക്കു വേണ്ടി ആദ്യ സ്വർണം നേടിയത്- സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം
20. 2023 ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടന്ന 52-ാമത് ജി.എസ്.ടി കൗൺസിലിൽ ചെറു ധാന്യപ്പൊടികളുടെ നികുതി 18 ശതമാനത്തിൽ നിന്നും എത്രയായാണ് കുറയ്ക്കുന്നത്- 5%
- കരിമ്പിൽ നിന്ന് പഞ്ചസാര ലായനി വേർതിരിച്ചെടുക്കുമ്പോൾ ലഭിക്കുന്ന മൊളാസസിന്റെ നികുതി 28 ശതമാനത്തിൽ നിന്നും 5 ആയാണ് കുറച്ചത്.
21. വിദേശകപ്പലുകൾക്ക് ഇന്ത്യയുടെ തീരമേഖലയിൽ ക്രൂസ് ടൂറിസത്തിന് ഏർപ്പെടുത്തിയിരുന്ന 5% ഐ.ജി.എസ്.ടി ഒഴിവാക്കി
22. കേരളത്തിലെ ആദ്യ മറൈൻ ഹൈഡ്രോ ഡൈനാമിക്സ് ലാബ് നിലവിൽ വന്നത്- കുസാറ്റ്
23. 2023 ഒക്ടോബറിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ രാജ്യം- അഫ്ഗാനിസ്ഥാൻ
24. 91-ാമത് വ്യോമസേന ദിനാഘോഷങ്ങൾക്ക് വേദിയായത്- പ്രയാഗ് രാജ് (യു.പി)
- 72 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വ്യോമസേന പുതിയ പതാക പുറത്തിറക്കിയത്.
- വ്യോമസേനയുടെ ചരിത്രത്തിൽ പരേഡിന് നേതൃത്വം നൽകിയ ആദ്യ വനിതാ ഓഫീസറാണ് ഷാലിസ
25. തുടർച്ചയായ മൂന്നാം തവണയും ഫോർമുല വൺ കാറോട്ട മത്സരത്തിൽ ലോക കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ
26. കെ.പി.എ.സിയുടെ നേതൃത്വത്തിലുള്ള കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷന്റെ രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത്- പി.ആർ. കുമാര കേരളവർമ്മ
27. അടുത്തിടെ അന്തരിച്ച കേരള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ- ഡോ.എൻ. ബാബു
28. ലോകകപ്പിൽ അതിവേഗത്തിൽ ആയിരം റൺസ് തികക്കുന്ന ബാറ്റർ- ഡേവിഡ് വാർണർ (19 ഇന്നിങ്സ്)
- ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവുമധികം ക്യാച്ചെടുക്കുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ താരമാണ് വിരാട് കോലി,
- ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അതിവേഗം 50 വിക്കറ്റ് തികയ്ക്കുന്ന താരമാണ് മിച്ചൽ സ്റ്റാർക്ക്
29. പാലസ്തീൻ സായുധ പ്രസ്ഥാനമായ ഹമാസ് ഇസ്രായേലിന് എതിരെ നടത്തിയ സൈനിക നടപടി അറിയപ്പെടുന്നത്- ഓപ്പറേഷൻ അൽ അഖ്സ ഫ്ളഡ്
30. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവർ പോകുന്ന ബോട്ടുകളെയും വള്ളങ്ങളെയും തിരിച്ചറിയുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുതിയ സുരക്ഷാ സംവിധാനം- ഫിഷർമെൻ പഞ്ചിങ്
No comments:
Post a Comment