1. ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ തെക്കൻ പെറുവിലെ തീരദേശ മരുഭൂമിയിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തി. ഇതിന് നൽകിയ പേര്- പെറൂസിറ്റസ് കൊളോസസ് (Perucetus Colossus)
2. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒന്നരവർഷമായി രാജ്യത്ത് നടന്ന ആസാദി ക അമൃത് മഹോത്സവ് ഏത് പേരിലുള്ള പരിപാടിയോടെയാണ് സമാപിച്ചത്- മേരി മാട്ടി മേരാ ദേശ് (എന്റെ മണ്ണ്, എന്റെ രാജ്യം)
- 2023 ഓഗസ്റ്റ് 9 മുതൽ 30 വരെയാണ് പരിപാടി നടന്നത്.
- സ്വാതന്ത്ര്യസമര സേനാനികളെയും ജനിച്ച മണ്ണിനെയും സ്മരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള പരിപാടിയുടെ ആപ്തവാക്യം 'മാട്ടി കൊ നമൻ, വിരോം കാ വന്ദൻ' (മണ്ണിന് വന്ദനം, വീരന്മാർക്ക് വന്ദനം) എന്നതായിരുന്നു.
- ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണും വൃക്ഷത്തൈകളും ഡൽഹിയിലെത്തിച്ച് കർത്തവ്യപഥിൽ അമൃത്വാടിക (അമൃത് ഉദ്യാൻ) ഒരുക്കുകയാണ് ലക്ഷ്യം.
- മണ്ണ് കയ്യിലെടുത്തുകൊണ്ടുള്ള 'പഞ്ച പ്രാൺ പ്രതിജ്ഞയും നടന്നു.
3. 2023 ഓഗസ്റ്റ് 1- ന് രാത്രി ഇന്ത്യൻ സമയം 12.02- ന് ചന്ദ്രനെ പരമാവധി വലുപ്പത്തിൽ കണ്ട പ്രതിഭാസം അറിയപ്പെട്ട പേര്- സൂപ്പർ മൂൺ (Supermoon)
- ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതിനാലാണ് വലുപ്പവും മിഴിവും ദൃശ്യമാവുന്നത്.
- ഓഗസ്റ്റ് 30- ന് ബ്ലൂമൂണും ദൃശ്യമായി. ഒരേ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ ദൃശ്യമാകുന്നതിനെയാണ് Blue Moon എന്ന് വിശേഷിപ്പിക്കുന്നത്.
- 2037- ലാകും ഈ പ്രതിഭാസം ഇനി ദൃശ്യമാവുക.
4. 2023 ജൂലായിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചടക്കിയ പശ്ചിമ ആഫ്രിക്കൻ രാജ്യം- നൈജർ
5. സംസ്ഥാനസർക്കാരിന്റെ മാത്രം സാമ്പത്തിക സഹായത്തോടെയുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികൾക്ക് നൽകുന്ന പുതുക്കിയ പ്രതിദിന വേതനം എത്രയാണ്- 333 രൂപ
- നേരത്തെ 311 രൂപയായിരുന്നു.
- 2023 ഏപ്രിൽ 1 മുതൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ പ്രതി ദിന വേതനം 333 ആക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകാല പ്രാബല്യത്തോടെ വർധന നടപ്പാക്കിയത്.
6. അടുത്തിടെ നിർബന്ധിത സൈനികസേവനത്തിനുള്ള പ്രായപരിധി 30 വയസ്സ് ആക്കി ഉയർത്തിയ രാജ്യം- റഷ്യ
- 27- ൽ നിന്നാണ് പ്രായപരിധി ഉയർത്തി
7. 2023 ജൂലായ് 28 മുതൽ ഓഗസ്റ്റ് 8 വരെ ചൈനയിൽ നടന്ന ലോക സർവകലാശാലാ ഗെയിംസിൽ ഇരട്ടസ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിങ് താരം- മനു ഭാകർ
- 103 സ്വർണം ഉൾപ്പെടെ 178 മെഡലുകൾ നേടി ചൈന ഒന്നാം സ്ഥാനം നേടി. ജപ്പാനാണ് രണ്ടാംസ്ഥാനത്ത്.
- 11 സ്വർണം ഉൾപ്പെടെ 26 മെഡലുകൾ നേടിയ ഇന്ത്യ ഏഴാം സ്ഥാനത്തായി.
8. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളും ഡ്രൈവിങ് സ്കൂളുകളും കേന്ദ്രീകരിച്ച് സംസ്ഥാന വിജിലൻസ് അടുത്തിടെ നടത്തിയ മിന്നൽ പരിശോധനയുടെ പേര്- ഓപ്പറേഷൻ സ്റ്റെപ്പിനി
9. അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനാണന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഏത് കോടതിയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്- സൂറത്ത് മജിസ്ട്രേറ്റ് കോടതി
- 2023 മാർച്ച് 23- നാണ് കോടതി രാഹുലിന് രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. ഇതോടെ ലോക്സഭാംഗത്വത്തിന് അയോഗ്യനുമായി.
- വിധി സ്റ്റേ ചെയ്യമെന്ന ആവശ്യം നേരത്തേ സെഷൻസ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു.
- സുപ്രീം കോടതി വിധിയോടെ 134 ദിവസങ്ങൾക്കുശേഷം രാഹുൽ ഗാന്ധിക്ക് വയനാട് എം.പി.സ്ഥാനം തിരികെ കിട്ടി.
10. കേരള വഖഫ് ബോർഡ് ചെയർമാനായി നിയമിതനായത്- എം.കെ. സക്കീർ
- ടി.കെ. ഹംസ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം
- സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാനായി എ.എ. റഷീദ് നിയമിക്കപ്പെട്ടു.
11. 2023 ഓഗസ്റ്റ് 6- ന് അന്തരിച്ച വിപ്ലവ നാടോടിഗായകനും കവിയുമായ ഗദ്ദറിന്റെ (74) യഥാർഥ പേര്- ഗുടി വിതറാവു
- 1949- ൽ ഹൈദരാബാദിനടുത്ത് തപ്രാനിലെ ദരിദ്ര ദളിത് കുടുംബത്തിൽ ജനിച്ച ഗദ്ദർ നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജനനാട്യ മണ്ഡലി എന്ന സംഘടന രൂപവത്കരിച്ചു.
- പോലീസിന്റെ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ നിരന്തരം പോരാട്ടങ്ങൾ നടത്തി.
12. ജയിലിൽ ഏകാന്തത്തടവ് അനുഭവിച്ചു വരുന്ന റഷ്യൻ പ്രതിപക്ഷനേതാവിന് 19 വർഷത്തെ അധിക തടവുശിക്ഷ വിധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ പേര്- അലക്സി നവൽനി
- പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ കടുത്ത വിമർശകനായ നവൽനി (47) വിഷബാധയെത്തുടർന്ന് ജർമനിയിലെ ചികിത്സ കഴിഞ്ഞ് മോസ്കോയിലേക്ക് മടങ്ങുന്നതിനിടെ 2021 ജനുവരിയിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
13. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ സ്ഥാപിതമാകുന്നു. ഇതിന്റെ പേര്- യുഗയുഗീന്റെ ഭാരത നാഷണൽ മ്യൂസിയം
- നിലവിലുള്ള ദേശീയ മ്യൂസിയത്തിന് പകരമായിട്ടാകും ഇത്.
- 1.17 ലക്ഷം ചതുരശ്ര മീറ്ററിൽ 950 മുറികളുണ്ടായിരിക്കും.
- 5000 വർഷത്തെ രാജ്യത്തിന്റെ സാംസ്കാരിക ചരിത്രം മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
14. നാഷണൽ ഹെൽത്ത് മിഷന്റെ (NHM) പുതിയ പേര്- പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ (PM Samagra Swasthya Mission)
- 2005- ൽ മൻമോഹൻ സിങ് ഗവൺമെ നിന്റെ കാലത്താണ് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM) എന്ന പേരിൽ ദൗത്യം ആരംഭിച്ചത്.
15. സംസ്ഥാനത്തെ അക്ഷയ സെന്ററുകളിൽ അടുത്തിടെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ഇ-സേവ
- സർക്കാരിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
16. പാകിസ്താനിൽ തടവിലാക്കപ്പെട്ട എത്രാമത്തെ മുൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ- ആറാമത്തെ
- തോഷഖാനാ അഴിമതിക്കേസിലാണ് ഇസ്ലാമാബാദ് ജില്ലാ കോടതി ഇമ്രാന് മൂന്നുവർഷം തടവും 10 ലക്ഷം പാക് രൂപ പിഴയും വിധിച്ചത്.
- നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞടുപ്പിൽ മത്സരിക്കാൻ ഇമ്രാനെ അയോഗ്യ നാക്കുന്നതാണ് ശിക്ഷാവിധി.
- ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തികൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ തോഷഖാനാ വകുപ്പിന് കൈമാറണമെന്നാണ് നിയമം.
- പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച 14 കോടി പാക് രൂപ വിലവരുന്ന സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്ക് സർക്കാർ ഖജനാവിൽ നിന്ന് ലേലത്തിൽ വാങ്ങിയശേഷം മറിച്ചുവിൽക്കുകയും ഈ വിവരം തിരഞ്ഞെടുപ്പുകമ്മിഷനിൽ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു എന്നതാണ് ഇമ്രാൻ ഖാന് എതിരെയുള്ള കേസ്.
17. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്- എം. വെങ്കട്ടരമണ
- തമിഴ്നാട് സ്വദേശിയായ അദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്.
- ടിനു യോഹന്നാന് പകരമാണ് നിയമനം.
18. 2023 അണ്ടർ- 16 സാഫ് ഫുട്ബോൾ ചാമ്പ്യന്മാർ- ഇന്ത്യ
19. യുവേഫ വനിത ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്യാൺ
20. മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അന്തരിച്ച ടി.എൻ. ശേഷന്റെ ആത്മകഥയുടെ പേര്- ത്രൂ ദി ബ്രോക്കൺ ഗ്ലാസ്
21. 2023- ലെ മിസ് വേൾഡ് മത്സരങ്ങളുടെ വേദി- കശ്മീർ
22. കേരളത്തിൽ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിന്റെ (ICFK) വേദി- കൊച്ചി
23. അടുത്തിടെ സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ എത്രാമത്തെ വാർഷികമാണ് ആഘോഷിച്ചത്- 130
24. 2022 ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ സ്വർണം നേടിയത്- ഇന്ത്യ
25. 5th വേൾഡ് കോഫി കോൺഫറൻസ് 2023 വേദി- ബംഗളൂരു
26. ലോക ടൂറിസം ദിനം (സെപ്തംബർ 27) 2023 തീം- Tourism and Green Investment
27. 2023- ലെ ടൈം മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച കമ്പനി- മൈക്രോസോഫ്റ്റ്
28. 2023 സെപ്റ്റംബറിൽ രാജാ രവിവർമ്മ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ല- തിരുവനന്തപുരം
29. ഒരേ റൂട്ടിൽ രണ്ടു ദിശയിൽ വന്ദേ ഭാരത് സർവീസുള്ള ആദ്യ സംസ്ഥാനം- കേരളം
No comments:
Post a Comment