Monday, 30 October 2023

Current Affairs- 30-10-2023

1. അടുത്തിടെ മിന്നൽ പ്രളയത്തെ തുടർന്ന് തകർന്ന ചുങ് താങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- സിക്കിം


2. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ 2022- ലെ ഭാരത് ഭവൻ നെടുമുടി വേണു ഗ്രാമീണ നാടക സമഗ്ര സംഭാവന പുരസ്കാര ജേതാവ്- ആര്യനാട് സത്യൻ


3. പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പുരോഗതിക്കും ഉന്നമനത്തിനുമായി പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്കായി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി- ശ്രേഷ്ഠ 


4. കേരളത്തിന്റെ ഗോത്ര സംസ്കാര വൈവിധ്യവും പൈതൃകവും ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന ടൂറിസം വകുപ്പിന്റെ പദ്ധതി- എത്നിക് വില്ലേജ്


5. പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച  സർവീസസ് താരം- എച്ച്.എച്ച്. മണികണ്ഠ (ഉഡുപ്പി സ്വദേശി)

  • 100 മീറ്റർ 10. 23 സെക്കന്റിൽ ഫിനിഷ് ചെയ്തു. 
  • 62-ാമത് ദേശീയ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ഈ റെക്കോർഡ് നേടിയത്

6. വന്യജീവി ഫോട്ടോഗ്രാഫിയിലെ ഓസ്കാർ എന്ന് വിശേഷിപ്പിക്കുന്ന ലണ്ടൻ നാച്യുറൽ ഹിസ്റ്ററി മ്യൂസിയം നടത്തുന്ന ലോക വന്യജീവി ഫോട്ടോഗ്രാഫർ അവാർഡിനർഹനായത്- വിഷ്ണുഗോപാൽ


7. ജാതി ലിംഗ വിവേചനം ആരോപിച്ച് രാജിവച്ച് പുതുച്ചേരിയിലെ ഏക വനിതാ മന്ത്രി- ചന്ദ്രപ്രിയങ്ക


8. അടുത്തിടെ കട്ടപ്പനയിലെ നരിയംപാറയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാ ശലഭം- യുമാസിയ വെനിഫിക്ക


9. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലെ ഹാൻസ് ഡവലപ്മെന്റ് കമ്മീഷണറായി നിയമിതയാകുന്ന ആദ്യ മലയാളി- ഡോ.എം.ബീന

  • ആദ്യമായി കൊച്ചി തുറമുഖ അതോറിറ്റിയുടെ തലപ്പത്തെത്തിയ വനിതയും ഡോ. എം. ബീനയാണ്

10. രാജ്യത്തെ തദ്ദേശീയ ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ടുള്ള ഏകതാ മാൾ (യൂണിറ്റി മാൾ) നിലവിൽ വരുന്നത്- പള്ളിപ്പുറം (തിരുവനന്തപുരം)


11. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റിന് അർഹയാകുന്ന ആദ്യ വനിത- സാമിയ സുലു

  • ടാൻസാനിയൻ പ്രസിഡന്റ്

12. സംസ്ഥാനത്ത് ഹൈസ്കൂൾ - ഹയർ സെക്കൻഡറി ഏകീകരണം ശിപാർശ ചെയ്ത വിദ്യാഭ്യാസ കമ്മിറ്റി- ഖാദർ കമ്മിറ്റി


13. 2023- ൽ പുരന്ദരദാസർ പുരസ്കാരം ലഭിച്ചത്- ടി.എച്ച്. ലളിത്


14. ലൈഫ് മിഷന്റെ ഭാഗമായി ഭൂ-ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതി- മനസ്സോടിത്തിരി മണ്ണ്


15. 2023 ഏഷ്യൻ ഗെയിംസിലെ പുരുഷ, വനിതാ കബഡിയിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ


16. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന കേരളത്തിന്റെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്ന പദ്ധതി- ഗോത്രഗ്രാമം


17. ബാഡ്മിന്റൺ പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ സഖ്യം- സാത്വിക് സാമ്രാജ് - ചിരാഗ് ഷെട്ടി സഖ്യം


18. കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2023- ലെ ഗ്ലോബൽ മാരിടൈം ഉച്ചകോടിക്ക് വേദിയാകുന്ന നഗരം- മുംബൈ


19. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (JNU) ഓണററി ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ വനിത- സാമിയ സുലുക്കു (ടാൻസാനിയ പ്രസിഡന്റ്)


20. KPAC- യുടെ നേതൃത്വത്തിലുള്ള കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷന്റെ രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത്- പി ആർ കുമാര കേരള വർമ്മ


21. രാജ്യത്തെ തദ്ദേശീയ ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമുള്ള ഏകതാ മാൾ നിലവിൽ വരുന്ന കേരളത്തിലെ ജില്ല- തിരുവനന്തപുരം


22. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലെ ഹാൻംസ് ഡെവലപ്മെന്റ് കമ്മീഷണറായി നിയമിതയാകുന്ന ആദ്യ മലയാളി- ഡോ എം ബിന


23. ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി20 ക്രിക്കറ്റിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ


24. ലോകകപ്പിൽ അതിവേഗം സെഞ്ച്വറി നേടുന്ന താരം- എയ്ഡൻ മർക്രം/ 49 പന്ത് (സൗത്ത് ആഫ്രിക്ക)


25. ഹൃദ്രോഗ ചികിത്സാരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2023- ലെ പ്രൈഡ് ഓഫ് നാഷൻസ് അവാർഡ് ജേതാവ്- ഡോ. ജോർജ് തയ്യിൽ


26. വരുമാനവും തൊഴിലും ഉറപ്പാക്കി 6496 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കുടുംബശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി- ഉജ്ജീവനം പദ്ധതി


27. 19-ാമത് ഏഷ്യൻ ഗെയിംസിൽ ആകെ എത മെഡലുകളാണ് ഇന്ത്യ നേടിയത്- 107

  • ഏഷ്യൻ ഗെയിംസ് ചരിതത്തിലാദ്യമായാണ് ഇന്ത്യയുടെ മെഡൽ നേട്ടം 100 കടന്നത്.
  • ഇന്ത്യ ഡൽപ്പട്ടികയിൽ നാലാമതാണ്.
  • അത്ലറ്റിക് വിഭാഗത്തിലാണ് ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ കരസ്ഥമാക്കിയത്.
  • 2018- ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ആകെ 70 മെഡലുകൾ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം
  • ഏഷ്യൻ ജയിംസിൽ 100 മെഡലുകൾ നേടുന്ന നാലാമത്തെ രാജ്യം എന്ന റെക്കോർഡ് ഇന്ത്യ ഇത്തവണ സ്വന്തമാക്കി. 
  • 201 സ്വർണ്ണമുൾപ്പെടെ ആകെ 383 മെഡലുകൾ നേടിയ ചൈനയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. 188 മെഡലുകളുമായി ജപ്പാൻ 2-ാം സ്ഥാനവും, കൊറിയ മൂന്നാം സ്ഥാനവും നേടി

28. 2023 ഒക്ടോബറിൽ രജത ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യതുറമുഖം- മുന്ദ്ര തുറമുഖം


29. 2023- ലെ വ്യോമ ദിനത്തിൽ ഇന്ത്യൻ വ്യോമസേനയോട് വിടപറഞ്ഞ യുദ്ധ വിമാനം- മിഗ് 21


30. 2023 ഒക്ടോബറിൽ ഭൂകമ്പം ഉണ്ടായി നിരവധിപേർ മരണപെട്ട ഇന്ത്യയുടെ അയൽ രാജ്യം- അഫ്ഗാനിസ്ഥാൻ

No comments:

Post a Comment