Friday, 20 October 2023

Current Affairs- 20-10-2023

1. ഇന്ത്യയിലെ ആദ്യത്തെ ഡിമെൻഷ്യ സൗഹൃദനഗര പദ്ധതി- ഉദ്ബോധ്


2. 2023- ൽ അന്തരിച്ച മുൻ കേരള ഫുട്ബോൾ താരം- ടൈറ്റസ് കുര്യൻ


3. ലോക ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള ഇന്നൊവേഷൻ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 40


4. തായ്വാന്റെ ആദ്യ തദ്ദേശീയ അന്തർവാഹിനി- ഹായ്കുൻ


5. 2023- ൽ അന്തരിച്ച ഹാരിപോർട്ടർ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ- മൈക്കിൾ ഗാംബൻ


6. അർത്ഥശാസ്ത്രം, നീതിസാരം തുടങ്ങിയ ഇന്ത്യൻ ഇതിഹാസ കൃതികളിൽനിന്ന് സേനാതന്ത്രങ്ങൾ പഠിക്കുന്നതിനുള്ള ആർമിയുടെ പദ്ധതി- ഉദ്ഭാവ്


7. 2023 ഒക്ടോബർ- 1 മുതൽ ഓൺലൈൻ ഗെയിമിങ്ങിന് ഏർപ്പെടുത്തിയ പുതിയ GST നിരക്ക്- 28%


8. കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത്- പുന്നപ്ര, ആലപ്പുഴ


9. 2023- ലെ ശാസ്ത്ര രാമാനുജൻ പുരസ്കാരത്തിന് അർഹനായത്- റുയിസിയാങ് സാങ്


10. ബോർഡർ റോഡ് ഓർഗനൈസേഷന്റെ 28-ാമത് ഡയറക്ടർ ജനറലായി നിയമിതനായത്- ജനറൽ രഘു ശ്രീനിവാസൻ


11. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളം കാർട്ടൂണിസ്റ്റ്- എസ് സുകുമാരൻ പോറ്റി


12. ഏഷ്യൻ ഗെയിംസ് ഷോട്ട്പുട്ടിൽ 72 വർഷങ്ങൾക്ക് ശേഷം മെഡൽ നേടുന്ന ഇന്ത്യൻ താരം- കിരൺ ബാലി


13. മണിപ്പൂർ സംഘർഷം അന്വേഷിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥൻ- രാകേഷ് ബൽവാൽ


14. ബ്ലോക്ക് തലത്തിൽ ഭരണം മെച്ചപ്പെടുത്തുക, പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 സെപ്തംബർ 30- ന് തുടക്കം കുറിക്കുന്ന ഒരാഴ്ച നിനിൽക്കുന്ന പരിപാടി- സങ്കൽപ് സപ്താഹ്


15. അഞ്ച് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു രഹസ്യ അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യം- Five Eyes Intelligence Alliance


16. ഏഷ്യൻ ഗെയിംസ് വനിതകളുടെ ഗോൾഫിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം- അതിഥി അശോക്


17. 2023 സെപ്റ്റംബറിൽ അന്തരിച്ച കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകൻ- സുകുമാർ


18. യുനെസ്കോയുടെ 45-ാമത് രാജ്യാന്തര പൈതൃക സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം- സൗദി അറേബ്യ (റിയാദിൽ)


19. 19-ാം ഏഷ്യൻ ഗെയിംസിൽ men's 10 m air pistol team ഇവന്റിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടവർ- Sarabjot Singh, Arjun Singh cheema, Shiva Narwal


20. 2023 'സ്വച്ഛതാ ഹി സേവ' തീം- മാലിന്യരഹിത ഇന്ത്യ 


21. 2023-24- ലെ വൈറ്റ് ഹൗസ് ഫെലോ ആയി നിയമിതയായ ഇന്ത്യൻ വംശജ- കമൽ മെംഗ് രജനി


22. വാഹനങ്ങളുടെ സുരക്ഷ പരിശോധിച്ച് സ്റ്റാർ റേറ്റിങ് നൽകുന്ന സംവിധാനം- ഭാരത് എൻക്വാപ്


23. എം. എസ്. സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം- ഷർബതി സൊനാര


24. ഇന്ത്യ സ്മാർട്ട് കോൺക്ലേവ് 2023- ന്റെ വേദി- ഇൻഡോർ (മധ്യപ്രദേശ്)


25. ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ആദ്യ പതിപ്പിന്റെ ഉദ്ഘാടനം നടന്നത്- കോവളം (തിരുവനന്തപുരം)


26. ഇന്ത്യ അമേരിക്ക സംയുക്ത സൈനിക അഭ്യാസമായ Yudh Abhyas 2023- ന്റെ വേദി- അലാസ്ക


27. 2024 ജനുവരി 15- ലെ ഇന്ത്യൻ ആർമി ദിന പരേഡിന് വേദിയാകുന്നത്- ലക്നൗ (ഉത്തർപ്രദേശ്)


28. ഓസ്കാറിലേക്ക് ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട എത്രാമത്തെ ചിത്രമാണ് 2018- 4 ( മറ്റു ചിത്രങ്ങൾ- ഗുരു ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട്)


29. 2023 സെപ്റ്റംബറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുത്തത്- കാന്തല്ലൂർ (ഇടുക്കി)


30. കേരളത്തിലെ ആദ്യ പാചകവാതക ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത്- പുതുവൈപ്പ് (എറണാകുളം) 

No comments:

Post a Comment