Saturday, 14 October 2023

Current Affairs- 14-10-2023

1. സംസ്ഥാന പോലീസിന്റെ ആന്റി നർകോട്ടിക്സ് ടാസ്ക് ഫോഴ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവേട്ട- ഡി ഹണ്ട്


2. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ഥൻ പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും ലഭിച്ച സംസ്ഥാനം- കേരളം


3. 19 -ാമത് ഏഷ്യൻ ഗെയിംസ് മെഡലുകൾ അറിയപ്പെടുന്നത്- ഷാൻ ഷുയി


4. ദുർഗവതി കടുവ സങ്കേതം നിലവിൽ വന്ന സംസ്ഥാനം- മധ്യപ്രദേശ്

  • ഇന്ത്യയിലെ 54-ാമത് കടുവ സങ്കേതം 


5. ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിക്കുന്ന നാസയുടെ ആദ്യ ബഹിരാകാശ ദൗത്യം- സിരിസ് റെക്സ്

  • ഒസിരിസ് റെക്സ് വിക്ഷേപിച്ചത്- 2016 
  • ഛിന്നഗ്രഹത്തിൽ എത്തിയത്- 2020

6. രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബസുകൾ ഓടിത്തുടങ്ങിയ നഗരം- ഡൽഹി


7. ഇടുക്കി ജില്ലയിൽ കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയുമുളള കുരുമുളക് ഇനം- നാരക്കൊടി


8. 2023 ബുക്കർ പ്രൈസ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേതന് മാരുവിന്റെ നോവൽ- വെസ്റ്റേൺ ലെയ്ൻ


9. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോക കോഫി കോൺഫറൻസിന്റെ വേദി- ബംഗളൂരു


10. പ്രഥമ ഇന്ത്യൻ ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന്റെ വേദി- ഗോവ


11. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച- 6.5 %


12. 2023 സെപ്റ്റംബറിൽ വീരാംഗന ദുർഗ്ഗാവതി കടുവ സങ്കേതം നിലവിൽ വന്ന സംസ്ഥാനം- മധ്യപ്രദേശ്


13. നോർമൻ ബോർലോഗ് ഫീൽഡ്അവാർഡ് 2023 നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞ- സ്വാതി നായക് (വികസിപ്പിച്ച വരൾച്ചയെ അതിജീവിക്കുന്ന നെല്ലിനം- Shahabhagi Dhan)


14. 2023- ലെ എക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 87 (1st- സിംഗപ്പൂർ, 2nd- ഹോങ്കോങ്)


15. 2023 സെപ്റ്റംബറിൽ നദി ഉത്സവത്തിന് വേദിയാകുന്ന നദീതീരം- യമുന (ന്യൂഡൽഹി)


16. 2023 സെപ്റ്റംബറിലെ ഐസിസി റാങ്കിംഗ് പ്രകാരം മൂന്ന് ഫോർമാറ്റുകളിലും ഒന്നാമത് എത്തിയ രാജ്യം- ഇന്ത്യ 


17. 2023 സെപ്റ്റംബറിൽ മലയാളം മിഷന്റെ ഭാഷാ പഠന കേന്ദ്രം ആരംഭിച്ച വിദേശ രാജ്യം- ഓസ്ട്രേലിയ 


18. 2023 സെപ്റ്റംബറിൽ അന്തരിച്ച ഇറ്റലിയുടെ മുൻ പ്രസിഡന്റ്- ജോർജിയോ നപോളിറ്റാനോ


19. 2023- ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ഗുസ്തി താരം- ആന്റിം പങ്കൽ


20. ഗ്ലോബൽ എനർജി പാർലമെന്റ് ഗവർണർസ് എക്സലൻസ് അവാർഡ് ലഭിച്ചത്- ഡോ.എസ് സോമനാഥ്



21. രാജ്യത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാനായി നിലവിൽ വരുന്ന സംവിധാനം- ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (ABHA)


22. 2023 സെപ്റ്റംബറിൽ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ച രാജ്യം- USA


23. 2023 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഒന്നാം റാങ്കിലെത്തിയ രാജ്യം- ഇന്ത്യ


24. ശാസ്ത്ര,സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ ഏത് പേരിലാണ് പുനഃസംഘടിപ്പിച്ചത്- രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ


25. യൂറോപ്യൻ ബാങ്ക് ഫോർ റി - കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് (ഇ. ബി.ആർ.ഡി) ഇൻഫർമേഷൻ ടെക്നോളജിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്- സുഭാഷ് ചന്ദ്ര ജോസ്


26. ബഹിരാകാശത്ത് ഏഴ് വർഷവും പതിനാറ് കോടി കിലോമീറ്ററും നീണ്ട മഹാപ്രയാണത്തിന് ശേഷം ഛിന്ന ഗ്രഹമായ ബെന്നുവിലെ മണ്ണിന്റെ സാമ്പിളുമായി 2023 സെപ്റ്റംബർ 24- ന് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയ നാസയുടെ ചരിത്രദൗത്യം- സൈറിസ് റെക്സ്


27. ഇന്ത്യയിലെ ആദ്യ ലൈറ്റ് ഹൗസ് ഫെസ്റ്റിന് വേദിയായ സംസ്ഥാനം- ഗോവ


28. താഴെത്തലം മുതൽ ഫുട്ബോളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള ഫുട്ബോൾ അസോസിയേഷൻ ആരംഭിച്ച പദ്ധതി- കേരള യൂത്ത് ഡെവലപ്മെന്റ് പ്രോജക്ട്


29. 2023- ൽ ദക്ഷിണമേഖല കാർഷിക ഗവേഷണ കേന്ദ്രം ഇടുക്കി ജില്ലയിൽ നിന്നും കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയുമുള്ള കുരുമുളക്- നാരക്കൊടി


30. 2023 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ സംവിധായകൻ- കെ.ജി. ജോർജ്ജ്

  • ആദ്യ സിനിമ- സ്വപ്നാടനം
  • ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയത് 2015- ൽ 
  • ആത്മകഥ- ഫ്ളാഷ് ബാക്ക് : എന്റെയും സിനിമയുടെയും 
  • ശ്രദ്ധേയമായ സിനിമകൾ- ഉൾക്കടൽ, മേള, കോലങ്ങൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, പഞ്ചവടിപ്പാലം
  • കെ.ജി.ജോർജിന്റെ ജീവിതം പകർത്തിയ ഡോക്യുമെന്ററി- 8 1/2 ഇന്റർകട്ട്സ് (സംവിധാനം- ലിജിൻ ജോസ്)

No comments:

Post a Comment