Thursday, 26 October 2023

Current Affairs- 26-10-2023

1. കലാപബാധിതമായ മണിപ്പുരിൽ ദുരിതാ ശ്വാസം നഷ്ടപരിഹാരം തുടങ്ങിയ മാനുഷിക വിഷയങ്ങൾ പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വനിതാ ജജിമാരുടെ സമിതിയുടെ അധ്യക്ഷ- ഗീതാ മിത്തൽ

  • ജമ്മുകശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ്.
  • ശാലിനി ഫൻസാൽക്കർ ജോഷി, ആശാ മേനോൻ എന്നിവരാണ് സമിതിയിലെ മറ്റ് രണ്ടംഗങ്ങൾ.
  • ഡൽഹി ഹൈക്കോടതി മുൻ ജഡ്ഡിയാണ് മലയാളികൂടിയായ ആശാ മേനോൻ. 

2. ലണ്ടനിലെ ഓട്ടർ മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടീച്ചറുടെ പേര്- Beatrice


3. മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുൾകലാമിന്റെ ജീവിതം വിവരിക്കുന്ന ഇംഗ്ലീഷ് കൃതി അടുത്തിടെ പുറത്തിറങ്ങി. പേര്- മെമ്മറീസ് നെവർ ഡൈ

  • ഡോ. നസിമ മരയ്ക്കാർ, ഡോ. വൈ.എസ്. രാജൻ എന്നിവർ ചേർന്ന് രചിച്ച 'നിന ഗളുക്കു മരണമില്ല' എന്ന തമിഴ് കൃതിയുടെ പരിഭാഷയാണിത്.

4. ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം എന്താക്കണമെന്നാണ് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്- കേരളം


5. ലോകത്തെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാമതെത്തിയത്- വിയന്ന (ഓസ്ട്രിയ)

  • കോപ്പൻഹേഗൻ (ഡെൻമാർക്ക്), സിഡ്നി, മെൽബൺ (ഓസ്ട്രേലിയ) എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ 
  • ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 2023- ൽ തയ്യാറാക്കിയ പട്ടിക പ്രകാരമാണ് ഈ വിലയിരുത്തൽ.

6. പാകിസ്താന്റെ ഇപ്പോഴത്തെ കാവൽ പ്രധാനമന്ത്രി ആര്- അൻവർ ഉൾഹഖ് കാക്കർ

  • പ്രധാനമന്ത്രി ഷഹബാസ് ഷെറീഫിന്റെ നിർദേശപ്രകാരം പ്രസിഡന്റ് ആരിഫ് അൽവി പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്നാണ് കാവൽ പ്രധാനമന്ത്രിയെ നിയമിച്ചത്.
  • പാകിസ്താനിലെ 8-ാമത്തെ കാവൽ പ്രധാനമന്ത്രിയാണ് കാക്കർ,

7. ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി കിരീടം നേടിയ രാജ്യം- ഇന്ത്യ

  • ചെന്നൈയിൽ നടന്ന ഫൈനൽ മത്സര ത്തിൽ മലേഷ്യയെയാണ് തോൽപ്പിച്ചത്.
  • ഹർമൻപ്രീത് സിങ്ങായിരുന്നു ഇന്ത്യൻ ടീമിന്റെ നായകൻ.
  • ഇന്ത്യയുടെ നാലാം ചാമ്പ്യൻസ് ട്രോഫി വിജയമാണിത്. (2011, 2016, 2018- ൽ പാകിസ്താനോടൊപ്പം സംയുക്ത ജേതാക്കളായി)

8. അന്തരിച്ച് ഏത് ഇന്ത്യൻ ചലച്ചിത്ര നടിയുടെ 60-ാം ജന്മവാർഷിക ദിനത്തിലാണ് ഗൂഗിൾ പ്രത്യേക ഡൂഡിൽ നൽകി അവരെ ആദരിച്ചത്- ശ്രീദേവി

  • 1963 ഓഗസ്റ്റ് 13- ന് ജനിച്ച ശ്രീദേവിയെ 2018 ഫെബ്രുവരി 24- ന് ദുബായിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

9. രാജ്യത്തെ ക്രിമിനൽ നിയമങ്ങളെ പരിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകളിൽ രാജ്യദ്രോഹം (ഐ.പി.സി. 124 എ) എന്നതിനുപകരം ഉൾപ്പെടുത്തിയ വകുപ്പ്- ദേശദ്രോഹം 

  • മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. ഇതുപ്രകാരം 1860- ലെ ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി.), 1898- ലെ ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി.), 1872- ലെ ഇന്ത്യൻ തെളിവുനിയമം (Evidence Act) എന്നിവ ഇല്ലാതാവും. ഇവയ്ക്ക് പകരമായി ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി. എസ്.) എന്നീ നിയമങ്ങൾ നിലവിൽ വരും.  
  • നിലവിൽ ഇംഗ്ലീഷിലുള്ള നിയമസംഹിതകളുടെ പേരുകൾ സംസ്കൃത ഭാഷയിലാകും.

10. 2023 ഓഗസ്റ്റ് 12- ന് ആലപ്പുഴ പുന്നമടക്കായലിൽ നടന്ന 69-ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തിയത്- വീയപുരം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് തുഴഞ്ഞത്) 

  • കുമരകം ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാംസ്ഥാനം നേടി. 
  • യു.ബി.സി. കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനം.

11. അടുത്തിടെ അന്തരിച്ച വിളയിൽ ഫസീല (64) ഏത് നിലയിൽ അറിയപ്പെട്ട വനിത യായിരുന്നു- മാപ്പിളപ്പാട്ട് ഗായിക


12. ലോക അവയവദാനദിനം (Organ Donation Day) എന്നാണ്- ഓഗസ്റ്റ് 13


13. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഏത് ദിവസമാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ്ദിന (Buds Day) മായി ആചരിക്കുന്നത്- ഓഗസ്റ്റ് 16

  • 2004 ഓഗസ്റ്റ് 16- ന് സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്കൂൾ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതിന്റെ സ്മരണാർഥമാണ് ദിനാചരണം.

14. സംസ്ഥാന സർക്കാരിന്റെ 2022- ലെ മികച്ച കർഷകനുള്ള കർഷകോത്തമ അവാർഡ് നേടിയതാര്- കെ.എ. റോയിമോൻ (പുൽപ്പള്ളി) 

  • മറ്റ് പുരസ്കാരങ്ങൾ നേടിയവർ- മികച്ച തെങ്ങ് കർഷകനുള്ള കേരകേസരി പുരസ്‌കാരം- പി. രഘുനാഥൻ (പാലക്കാട്), മികച്ച ജൈവകർഷകൻ- കെ.ടി. ഫ്രാൻ സിസ് (കോഴിക്കോട്),

15. സംസ്ഥാനത്തെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്- പാളയം (തിരുവനന്തപുരം)

  • തിരുവനന്തപുരം വികസന അതോറിറ്റിയാണ് (ട്രിഡ) 112 സെന്റ് വിസ്തൃതിയിൽ പാർക്ക് സ്ഥാപിക്കുന്നത്. 
  • വായുമലിനീകരണത്തിൽനിന്ന് നഗരത്തെ മുക്തമാക്കുകയാണ് ലക്ഷ്യം.
  • ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി 2023 ഒക്ടോബറിൽ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

16. സ്ത്രീകൾക്കെതിരേ മുൻധാരണയോടെ നടത്തുന്ന സ്ഥിരം പദപ്രയോഗങ്ങൾ ഒഴിവാക്കാൻ ജിമാർക്കും അഭിഭാഷകർക്കും മാർഗരേഖയാക്കാവുന്ന കൈപ്പുസ്തകം സുപ്രീംകോടതി അടുത്തിടെ പുറത്തിറക്കി. ഇതിന്റെ പേര്- Handbook on Combating Gender Stereotypes

  • 30 പേജുള്ള കൈപ്പുസ്തകത്തിൽ കോടതിവിധികളിൽ കണ്ടുവരുന്നതുൾപ്പെടെ തെറ്റായതും സ്ത്രീവിരുദ്ധവുമായ പദപ്രയോഗങ്ങളും അവയ്ക്ക് ബദലായി ഉപയോഗിക്കേണ്ടവയും വിശദീകരിച്ചിട്ടുണ്ട്. ഒഴിവാക്കേണ്ടതും പകരം ഉപയോഗിക്കേണ്ടതുമായ ഏതാനും പദപ്രയോഗങ്ങൾ ഇങ്ങനെ:
  • ബാലവേശ്യ- മനുഷ്യക്കടത്തിനിരയായ കുട്ടി
  • പൂവാലശല്യം- തെരുവിലെ ലൈംഗിക പിഡനം.
  • അവിഹിതബന്ധം- വിവാഹേതര ബന്ധം.
  • ജാരസന്തതി- വിവാഹേതരബന്ധത്തിലെ കുട്ടി.
  • ഹൗസ് വൈഫ്- ഹോം മേക്കർ 
  • കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ഡി മൗഷുമി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണ് കൈപ്പുസ്തകം തയ്യാറാക്കിയത്. 

17. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച ഏത് വിദ്യാലയത്തിന്റെ ഒരു വർഷം നീളുന്ന ശതാബ്ദിയാഘോഷങ്ങളാണ് 2023 ഓഗസ്റ്റ് 20- ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തത്-  നാരായണഗുരുകുലം

  • 1923 ജൂൺ 8- നാണ് നിലഗിരി കുനൂരിൽ മാതൃകാവിദ്യാലയം എന്ന നിലയിൽ നാരായണ ഗുരുകുലം ആരംഭിച്ചത്. പിന്നീട് ഊട്ടിയിലെ ഫേൺ ഹില്ലിലേക്ക് മാറ്റി. 
  • വർക്കലയാണ് ഗുരുകുലത്തിന്റെ ആസ്ഥാനം.

18. ഏത് സംസ്ഥാനത്തെ പ്രമുഖ വനിതാസംഘടനയാണ് മീരാ പെബിസ്- മണിപ്പൂർ

  • വിളക്കേന്തിയ വനിതകൾ എന്നാണ് Meira Paibis- ന്റെ അർത്ഥം 
  • ലഹരിക്കെതിരേയുള്ള വനിതാ കൂട്ടായ്മ യായി 1977- ൽ പ്രവർത്തനം തുടങ്ങി. 
  • മണിപ്പുരിന്റെ അമ്മമാർ എന്നും മീരാ പെബിസ് അറിയപ്പെടുന്നു.
  • സംഘടിതമായെത്തി കലാപകാരികളെ രക്ഷപ്പെടുത്തുന്നു എന്ന വിമർശനമാണ് മീരാബിസ് ഇപ്പോൾ നേരിടുന്നത്.

19. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റ ഡയറക്ടർ ഇൻ ചാർജായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- രാഹുൽ നവിൻ


20. 2023- ലെ സ്വച്ഛ് വായു സർവേക്ഷണിൽ ഒന്നാമതെത്തിയ ഇന്ത്യൻ നഗരം- ഇന്ദോർ (മധ്യപ്രദേശ്)


21. 2023- ലെ അന്താരാഷ്ട്ര ഡാം സേഫ്റ്റി കോൺ ഫറൻസിന്റെ വേദി- ജയ്പൂർ (രാജസ്ഥാൻ)


22. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 13000 റൺസ് നേടിയ താരം- വിരാട് കോലി


23. 2023-ൽ നിപാ വൈറസ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല- കോഴിക്കോട്


24. 13-ാമത് ലോകകപ്പ് ക്രിക്കറ്റ് 2023- ലെ ആദ്യ മത്സര ജേതാക്കൾ-ന്യൂസിലാൻഡ്

  • ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി, വേദി- നരേന്ദ്രമോദി സ്റ്റേഡിയം, അഹമ്മദാബാദ്

25. 2023 നവംബർ 1 മുതൽ സംസ്ഥാനത്തെ അതി ദാരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെ.എസ്.ർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം- കേരളം


26. ഡോ. പൽപ്പു ഫൗണ്ടേഷൻ അവാർഡിന് അർഹനായ പ്രശസ്ത ഹൃദ്രോഹ വിദഗ്ധൻ- ഡോ. പി ചന്ദ്രമോഹൻ


27. അടുത്തിടെ ഗവേഷകർ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പ- ഇംപേഷ്യൻസ് സലീമി


28. ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം- ഒഡീഷ

  • ആദ്യ സംസ്ഥാനം- ബീഹാർ

29. ഏഷ്യൻ ഗെയിംസ് അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ സംഖ്യം- ഓജസ് പ്രവീൺ, ജ്യോതി സുരേഖ


30. 2023- ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം ബോക്സിങിൽ വെള്ളി നേടിയ താരം- ലവ്ലിന ബോർഗൊഹെയ്ൻ

No comments:

Post a Comment