Wednesday, 25 October 2023

Current Affairs- 25-10-2023

1. ബി.ആർ അംബേദ്കറുടെ ഇന്ത്യക്ക് പുറത്തുളള ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്- മേരിലാൻഡ്


2. 2023 ഒക്ടോബറിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായ സംസ്ഥാനം- സിക്കിം 


3. 19-ാം ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത്- Parul Chaudhary


4. 19-ാം ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്- Annu Rani


5. അമേരിക്കയുടെ ചരിത്രത്തിൽ പുറത്താക്കപ്പെടുന്ന ആദ്യ സ്പീക്കർ- കെവിൻ മക്കാർത്തി


6. 2023-24 സന്തോഷ് ട്രോഫി ഫുട്ബോൾ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള കേരള ടീമിന്റെ ക്യാപ്റ്റൻ- നിജോ ഗിൽബർട്ട് 


7. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച, രണ്ടു പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിലെ ആദ്യ ഇരട്ടസീറ്റർ പതിപ്പായ  ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ്- തേജസ് മാർക്ക് 1- എ 


8. കൊച്ചി കായലിൽ സർവ്വീസ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ട്- ഇന്ദ്ര  


9. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ അംബാസിഡർ- സച്ചിൻ ടെണ്ടുൽക്കർ


10. 2023- ലെ രസതന്ത്ര നോബൽ ജേതാക്കൾ- മാംഗി ജി ബാൻഡി (USA), ലൂയിസ് ഇ ബസ് (USA), അലക്സി ഐ ഇക്കിമോവ് (USA)

  • ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തി വികസിപ്പിച്ചതിനാണ് പുരസ്കാരം നേടിയത്
  • നാനോ ടെക്നോളജിയിൽ വിപ്ലവത്തിനു വഴിവച്ച 'ക്വാണ്ടം ഡോട്ടു'കളുടെ കണ്ടെത്തലിനാണ് പുരസ്കാരം
  • ടെലിവിഷൻ, എൽ. ഇ. ഡി ബൾബുകൾ മുതൽ ശസ്ത്രക്രിയാരംഗത്തുവരെ ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തൽ നിർണായകം

11. ഏഷ്യൻ ഗെയിംസ് പുരുഷ റിലേയിൽ സ്വർണം നേടിയത്- ഇന്ത്യ

  • ടീം അംഗങ്ങൾ- മുഹമ്മദ് അനസ്, അമോജ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ്

12. ലോക ബഹിരാകാശ വാരം- ഒക്ടോബർ 4 മുതൽ 10 വരെ


13. നൂതന പ്രചാരണ പരിപാടികളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) ഗോൾഡ് പുരസ്കാരം നേടിയത്- കേരള ടൂറിസം


14. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023 വേദി- പ്രഗതി മൈതാൻ (ഡൽഹി)


15. ഡ്രോണുകളുടെ ആക്രമണത്തിൽ നിന്ന് യുദ്ധക്കപ്പലുകളെ സംരക്ഷിക്കുന്നതിനായി നാവികസേന വികസിപ്പിച്ച സംവിധാനം- ഡ്രോൺവേധ കവചം


16. 2023 ICC ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടിയത്- ഡെവൺ കോൺവേ (ന്യൂസിലൻഡ്)


17. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷന്റെ പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാര ജേതാവ്- എസ്. സോമനാഥ് (ISRO ചെയർമാൻ)


18. ഡോ.പൽപ്പു ഫൗണ്ടേഷൻ പുരസ്കാരം 2023 ജേതാവ്- ഡോ. പി. ചന്ദ്രമോഹൻ


19. 2023 സാഹിത്യ നൊബേൽ ജേതാവ്- യോൻ ഫോസെ

  • ഗദ്യ സാഹിത്യത്തിനും നാടകത്തിനും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം.
  • നിശബ്ദമാക്കപ്പെട്ട കാര്യങ്ങൾക്ക് ശബ്ദം നൽകിയ നാടകങ്ങളും ഗദ്യങ്ങളുമാണ് ഫോസയെ പുരസ്കാരത്തിന് അർഹനാക്കിയത്.
  • ആദ്യ നോവൽ- റെഡ്, ബ്ലാക്ക്
  • മറ്റു പ്രധാന കൃതികൾ- സെപ്റ്റോളജി, ബോട്ട്ഹൗസ്, മെലങ്കളി, ട്രിലജി, ആലിസ് അറ്റ് ദ ഫയർ, എ ഷൈനിങ്
  • 2022 സാഹിത്യ നൊബേൽ ജേതാവ്- ആനി എർനോ

20. അസംഘടിതരായ തെരുവു കച്ചവടക്കാർക്കും കുടിൽ വ്യവസായ സംരംഭകർക്കും വേണ്ടിയുള്ള  കേന്ദ്ര ഭവന നഗരകാര്യ വകുപ്പിനു കീഴിലെ വായ്പ പദ്ധതി- പി എം സ്വാധിനി

  • നേതൃത്വം നൽകുന്നത്- കുടുംബശ്രീ

21. ഏഷ്യൻ ഗെയിംസ് സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ ഇന്ത്യൻ സഖ്യം- ദീപിക പളളിക്കൽ, ഹരീന്ദർ പാൽ സിംഗ്


22. 2023 ഒക്ടോബറിൽ അന്തരിച്ച മുതിർന്ന നേതാവും സംസ്ഥാന പ്രസിഡന്റുമായ വ്യക്തി- ആനത്തലവട്ടം ആനന്ദൻ


23. സന്തോഷ് ട്രോഫി കേരള ടീമിന്റെ ക്യാപ്റ്റൻ- നിജോ ഗിൽബർട്ട്


24. വിദ്യാർത്ഥികളുടെ ആത്മഹത്യാ പ്രവണത തടയാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- UMEED (Understand, Motivate, Manage, Empathize, Empower, Develop)


25. വായു നിലവാരം നിരീക്ഷിക്കാൻ ഗ്രീൻ വാർ റൂം നിലവിൽ വന്ന നഗരം- ന്യൂഡൽഹി


26. 2023 ഒക്ടോബറിൽ സിക്കിമിൽ മിന്നൽ പ്രളയത്തിന് കാരണമായ മേഘവിസ്ഫോടനം നടന്ന തടാകം- ലൊനാക്


27. 2023 ഒക്ടോബറിൽ കാനഡയുടെ സ്പീക്കർ ആയ ആഫ്രിക്കൻ വംശജൻ- ഗ്രെഗ് ഫെർഗസ് 


28. 27-ാമത് ലോക റോഡ് കോൺഗ്രസിന്റെ വേദി- പ്രാഗ് (ചെക്ക് റിപ്പബ്ലിക്)


29. കേരളത്തിലെ ആദ്യ free trade warehousing zone- വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ 


30. കേരളത്തിൽ പുതിയ ഐടി പാർക്കുകൾ നിലവിൽ വരുന്ന ജില്ലകൾ- കൊല്ലം, കണ്ണൂർ

No comments:

Post a Comment