1. ന്യൂയോർക്കിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ടൈം മാഗസിൻ തയ്യാറാക്കിയ 100 വർഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ ചലച്ചിത്രം- പഥേർ പാഞ്ചലി
- ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചലി എന്ന പേരിലുള്ള നോവലിനെ (1929) ആധാരമാക്കി ബംഗാളി ഭാഷയിൽ സത്യജിത്റായ് സംവിധാനം ചെയ്ത ചലച്ചിത്രമാണിത് (1955).
- പശ്ചിമബംഗാൾ സർക്കാരാണ് ചിത്രം നിർമിച്ചത്.
2. കാർഗിൽ വിജയദിനം എന്നായിരുന്നു- ജൂലായ് 26
- 1999 മേയിൽ ലഡാക്കിലെ കാർഗിലിൽ നുഴഞ്ഞുകയറിയ പാക്പട്ടാളത്തെ തുരത്തിക്കൊണ്ട് 1999 ജൂലായ് 26- നാണ് ഇന്ത്യ അന്തിമവിജയം പ്രഖ്യാപിച്ചത്.
- ഓപ്പറേഷൻ വിജയ് ദൗത്യത്തിൽ 527 ധീരസൈനികർ ജീവത്യാഗം ചെയ്തു.
3. ബാഡ്മിന്റണിലെ വേഗമേറിയ സ്മാഷിനുള്ള പുരുഷകളിക്കാരന്റെ ഗിന്നസ് ലോക റെക്കോഡ് നേടിയ ഇന്ത്യൻ താരം- സാത്വിക് സായ്രാജ് റെങ്കിറെഡ്ഡി
- മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിലാണ് സായ് സ്മാഷ് ചെയ്തത്.
- 2013 മേയിൽ മലേഷ്യയുടെ ടാൻബൂൻ ഹോങ് കുറിച്ച 493 കിലോമീറ്റർ വേഗം എന്ന റെക്കോഡാണ് മറികടന്നത്.
- കൊറിയ ഓപ്പണിനിടെയാണ് സായ് നേട്ടം സ്വന്തമാക്കിയത്.
4. സമൂഹമാധ്യമമായ ട്വിറ്ററിന്റെ പുതിയ പേര്- എക്സ് (X)
- കറുത്ത പ്രതലത്തിൽ വെളുപ്പുനിറത്തിലുള്ളതാണ് പുതിയ ലോഗോ.
- 2006- ൽ ട്വിറ്റർ രൂപംകൊണ്ടതുമുതലുള്ള നിലക്കിളി (Blue bird) ലോഗോ ഇതോടെ അപ്രത്യക്ഷമായി.
5. ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ (ICG) 25-ാം ഡയറക്ടർ ജനറൽ- രാകേഷ് പാൽ
6. സംസ്ഥാന മുഖ്യ വനം മേധാവിയായി നിയമിതനായത്- ഗംഗാ സിങ്
7. 38 വർഷമായി കംബോഡിയയിൽ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്ന വ്യക്തി 2023 ഓഗസ്റ്റ് 22- ന് സ്ഥാനമൊഴിഞ്ഞു. ഇദ്ദേഹത്തിന്റെ പേര്- ഹ്യുൻസെൻ
8. 2023- ലെ മിസ് നെതർലൻഡ്സ് കിരീടം നേടിയ ട്രാൻസ്ജെൻഡർ- റിക്കി വാലറി കോൽ (22)
- വരുന്ന നവംബറിൽ എൽസാൽവദോറിൽ നടക്കുന്ന വിശ്വസുന്ദരി മത്സരത്തിൽ റിക്കി നെതർലൻഡ്സിനെ പ്രതിനിധാനം ചെയ്യും.
- മിസ് യൂണിവേഴ്സ് മത്സരചരിത്രത്തിലെ രണ്ടാമത്തെ ട്രാൻസ്ജെൻഡർ മത്സരാർഥിയാണ് റിക്കി 2018- ൽ മത്സരിച്ച ആംഗെല പോൺസായിരുന്നു (സ്പെയിൻ) ആദ്യത്തെയാൾ
9. ആഗോളതലത്തിൽ സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട യു.എൻ. ഏജൻസി- യുനെസ്കോ
10. രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ 2023 ജൂലായ് 26- ന് ന്യൂഡൽഹി യിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പേര്- ഭാരത് മണ്ഡപം (പ്രഗതി മൈതാൻ)
- സെപ്റ്റംബർ 9, 10 തീയതികളിൽ ഇന്ത്യ ആതിഥ്യം വഹിച്ച ജി-20 ഉച്ചകോടിയുടെ പ്രധാന സമ്മേളനവേദി ഇവിടെയായിരുന്നു.
- 123 ഏക്കറിൽ 2700 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.
- ലോകത്തിലെതന്നെ ഏറ്റവും വിശാലവും ആധുനികവുമായ 10 പ്രദർശനകേന്ദ്രങ്ങളിലൊന്നാണ് ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ - കൺവെൻഷൻ സെന്റർ (IECC).
11. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ അധിനിവേശത്തിൽ നിന്ന് ഇറ്റലിയെ മോചിപ്പിക്കാനായി നടത്തിയ പോരാട്ടത്തിൽ ജീവ ത്യാഗം ചെയ്ത ഇന്ത്യൻ സൈനികർക്ക് ഇറ്റലിയുടെ ആദരമായി അനാവരണം ചെയ്ത സ്മാരകം- വി.സി. യശ്വന്ത് ഘാഡ്ഗെ സൺഡയൽ മെമ്മോറിയൽ (VC Yeshwant Ghadge Sundial Memorial)
- മോണ്ടോനെയിലെ പെറുജിയയിലാണ് സ്മാരകം സ്ഥാപിച്ചിട്ടുള്ളത്.
- 1944 ജൂലായ് 10- ന് അപ്പർ വാലിയിൽ നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ട സൈനികനായ യശ്വന്ത് ലാഡ്ഗെ (22)- യുടെ പേരിലാണ് സ്മാരകം.
12. പ്രവർത്തനരഹിതമായശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കിയ ആദ്യ ഉപഗ്രഹം എന്ന സവിശേഷത നേടിയത്- എയോലസ് (Aeolus)
- യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇ.എസ്.എ.) എയോലസ് ജൂലായ് അവസാനം അറ്റ്ലാന്റിക് സമുദ്രത്തിൽ തിരിച്ചിറക്കി.
- കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ എയോലസ് 2018- ലാണ് വിക്ഷേപിച്ചത്.
- ഇന്ധനം തീർന്നതിനെ തുടർന്ന് 5 വർഷത്തിന് ശേഷമാണ് മടക്കം.
13. രാജ്യത്ത് 2019, 2020, 2021 വർഷങ്ങളിലായി പെൺകുട്ടികളടക്കം എത്ര സ്ത്രീകളെ കാണാതായെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്- സ്ത്രീകൾ-10.61 ലക്ഷം
- പെൺകുട്ടികൾ 2.51 ലക്ഷം (ആകെ 13,13,078 പേർ)
- ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ് 1.98 ലക്ഷം (സ്ത്രീകൾ 1,60,180, പെൺകുട്ടികൾ 38,234).
14. 2023 ജൂലായ് 31- ന് അന്തരിച്ച മുൻ സംസ്ഥാനമന്ത്രി- വക്കം പുരുഷോത്തമൻ (95)
- സി. അച്യുതമേനോൻ, ഇ.കെ. നായനാർ, ഉമ്മൻചാണ്ടി എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിൽ അംഗമായിരുന്നു. നിയമസഭാ സ്പീക്കർ, ഗവർണർ തുടങ്ങിയ പദവികളും വഹിച്ചു.
- രണ്ട് നിയമസഭകളിലായി (1982-84, 2001-2004) അഞ്ചുവർഷവും ഒൻപത് മാസവും അഞ്ചുദിവസവും സ്പീക്കർ പദവി വഹിച്ച വക്കത്തിനാണ് ഏറ്റവും കൂടുതൽ കാലം ആ സ്ഥാനം വഹിച്ചതിന്റെ റെക്കോഡ്.
15. എത്രാമത്തെ ജെ.സി. ഡാനിയേൽ അവാർഡാണ് ടി.വി. ചന്ദ്രന് ലഭിച്ചത്- മുപ്പതാമത്.
- സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്ക്കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
- തലശ്ശേരി സ്വദേശിയാണ്.
- 2021- ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ് കെ.പി. കുമാരൻ.
16. 2023 ഓഗസ്റ്റിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ദേശീയ ഐക്കണായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സച്ചിൻ തെണ്ടുൽക്കർ
17. രാജ്യത്ത് നിലവിൽ വന്ന പുതിയ കാർ ക്രാഷ് ടെസ്റ്റിങ് സംവിധാനം- ഭാരത് എൻ.സി.എ.പി. (New Car Assessment Program)
18. 2023 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയ താരം- ഷാകാരി റിച്ചാഡ്സൺ (യു.എസ്.എ.)
19. അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസമായ Malabar Exercise- ന്റെ വേദി- ഓസ്ട്രേലിയ
20. ഇസ്റോയുടെ (ISRO) പുതിയ ബഹിരാകാശ തുറമുഖം നിർമിക്കുന്നതെവിടെ- കുലശേഖരപട്ടണം (തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ)
21. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. ഹബ്ബ് സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്- ലഖ്നൗ (ഉത്തർപ്രദേശ്)
22. അന്താരാഷ്ട്ര ഹോക്കിയിൽ 300 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ ഗോൾ കീപ്പർ- പി.ആർ. ശ്രീജേഷ്
23. കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് റേഞ്ചർ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ്- അരിപ്പ (തിരുവനന്തപുരം)
24. 2023 സെപ്റ്റംബറിൽ നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യ പുറത്താക്കിയ കാനഡയുടെ നയതന്ത്ര പ്രതിനിധി- ഒളിവർ സിൽവസ്‌റ്റർ (ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായ പവൻകുമാർറായിയെ കാനഡ പുറത്താക്കിയിരുന്നു)
25. 2023 ഓഗസ്റ്റിൽ ബ്യൂബോണിക്സ് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം- ചൈന
26. 2024- ലെ ജി20 ഉച്ചകോടിയുടെ വേദി- ബ്രസീൽ
27. ഏത് രാജ്യത്തിന്റെ ചാന്ദ്രദൗത്യമാണ് സ്ലിം (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ)- ജപ്പാൻ
28. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി.) പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത്- മനീഷ് ദേശായി
29. ലോക അത്ലറ്റിക്സ് മീറ്റിൽ ഒന്നാംസ്ഥാനത്തെത്തിയ രാജ്യം- അമേരിക്ക (18-ാം സ്ഥാനത്താണ് ഇന്ത്യ)
30. 2023 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ- മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
വലിപ്പത്തിൽ ഇടുക്കി വീണ്ടും ഒന്നാമത്
- സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന വിശേഷണം തിരിച്ചുപിടിച്ച് ഇടുക്കി ജില്ല. ദേവികുളം താലൂക്കിലുൾപ്പെട്ട ഇടമലക്കുടി വില്ലേജിന്റെ ഭൂവിസ്തീർണം വർധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങിയതോടെയാണ് പാലക്കാട് ജില്ലയെ പിന്തള്ളി ഇടുക്കി വീണ്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായത്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലുൾപ്പെട്ട കുട്ടമ്പുഴ വില്ലേജിലെ 12,718,509 ഹെക്ടർ സ്ഥലമാണ് ഇടമലക്കുടി വില്ലേജിനൊപ്പം ചേർത്തത്. ഇടമലക്കുടിയിലെ ഗോത്രവർഗവിഭാഗങ്ങൾക്ക് വനാവകാശനിയമപ്രകാരം ഭൂമി നൽകുന്നതിനായാണ് വില്ലേജിന്റെ ഭൂവിസ്തീർണം കൂട്ടിയത്.
- 1997 വരെ ഇടുക്കി തന്നെയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. ദേവികുളം താലൂക്കിൽ നിന്ന് കുട്ടമ്പുഴ വില്ലേജ് കോതമംഗലം താലൂക്കിലേക്ക് ഉൾപ്പെടുത്തിയതോടെയാണ് ഇടുക്കിയുടെ വലുപ്പം കുറഞ്ഞത്. പുതിയ വിജ്ഞാപനം പുറത്തിറങ്ങിയതോടെ, ഇടുക്കി ജില്ലയുടെ വിസ്തീർണം 4,61,223.14 ഹെക്ടറായി ഉയർന്നു. എറണാകുളം ജില്ലയുടെ വിസ്തീർണം 2,92,43049 ആയിക്കുറഞ്ഞു.
- വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന്റെ വിസ്തീർണം 4,48,200 ഹെക്ടറാണ്. മലപ്പുറം, തൃശ്ശൂർ ജില്ലകളാണ് യഥാക്രമം വിസ്തീർണത്തിന്റെ കാര്യത്തിൽ മൂന്നും നാലും സ്ഥാനത്തുള്ളത്.
No comments:
Post a Comment