Friday, 1 December 2023

Current Affairs- 01-12-2023

1. യു.എസ്. ഉൾപ്പെടെ 12 രാജ്യങ്ങളിൽ അടുത്തിടെ സ്ഥിരീകരിച്ച് കൊറോണ വൈറസിന്റെ പുതിയ വകഭേദം- J N. 1


2. എം.എസ്. സ്വാമി നാഥന്റെ പേര് നൽകാനൊരുങ്ങുന്ന കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്- മങ്കൊമ്പ്


3. സമുദ്ര പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും സമുദ്ര സസ്തനികളെ സംരക്ഷിക്കുന്നതിനുമായി ഡോൾഫിൻസ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം- തമിഴ്നാട്


4. രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് വേദിയാകുന്നത്- ദുബായ് (യു.എ.ഇ)


5. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- കെ. മാധവൻ


6. 2023- ൽ പുറത്തിറങ്ങിയ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ എന്ന ആത്മകഥ ആരുടേതാണ്- എം.എം. ലോറൻസ്


7. ഗാസയിലെ ഹമാസ് ഇസ്രായേൽ സംഘർഷം ചർച്ച ചെയ്യാൻ അറബ് ലീഗ് നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് വേദിയായ രാജ്യം- സൗദി അറേബ്യ (റിയാദ്)


8. ഏറ്റവും കൂടുതൽ റോഡ് അപകടം ഉണ്ടാകുന്ന 3-ാമത്തെ സംസ്ഥാനം- കേരളം


9. ലോകാരോഗ്യ സംഘടനയുടെ തെക്കു കിഴക്കൻ ഏഷ്യ റീജിനൽ ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- സൈമ വസിദ്


10. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ല- വയനാട്


11. പ്രഥമ പ്രിയദർശനി സമഗ്ര സാഹിത്യ പുരസ്കാരം നേടിയത്- ടി.പത്മനാഭൻ


12. എട്ടാം തവണയും ബാലൺദ്യോർ പുരസ്കാരം സ്വന്തമാക്കിയ അർജന്റീന ഫുട്ബോൾ ഇതിഹാസം- ലയണൽ മെസ്സി


13. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന അർബുദ പരിശോധന പദ്ധതി - കാൻസർ സുരക്ഷിത കേരളം


14. ലോക മനുഷ്യാവകാശ സംരക്ഷണ കമ്മീഷൻ ഡോക്ടറേറ്റ് നൽകി ആദരിച്ച ഇന്ത്യൻ ഫുട്ബോൾ താരം- ഐ.എം. വിജയൻ


15. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എലിഭ്രൂണം വളർത്തി ചരിത്രം സൃഷ്ടിച്ച ആദ്യ രാജ്യം- ജപ്പാൻ


16. ഫിഡെ വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ ലോകചാമ്പ്യൻ മരിയ മ്യൂസിക്കിനെ വീഴ്ത്തിയ ഇന്ത്യൻ താരം- ആർ. വൈശാലി


17. 2023- ലെ ദേശീയ ഗെയിംസ് 100 മീറ്റർ ബട്ടർഫ്ളൈ നീന്തലിൽ റെക്കോഡോടെ സ്വർണം നേടിയ താരം- സാജൻ പ്രകാശ് (53.79 സെക്കന്റ്)


18. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും 18000 റൺസ് തികച്ച താരം- രോഹിത് ശർമ്മ


19. ഭരണം മെച്ചപ്പെടുത്തുന്നതിനും പൊതുസേവനങ്ങൾ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനും ലക്ഷ്യമിട്ട് ഏതു സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് '5T Initiative’- ഒഡീഷ


20. Women in the wild എന്ന പുസ്തകത്തിന്റെ രചയിതാവ്- അനിത മണി


21. ഏത് നവോത്ഥാന നായകന്റെ 84-ാം ചരമവാർഷികദിനമാണ്, 2023 ഒക്ടോബർ 29- ന് ആചരിക്കുന്നത്- വാഗ്ഭടാനന്ദൻ

  • ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സ്ഥാപകൻ- വാഗ്ഭടാനന്ദൻ

22. 2023 ഒക്ടോബറിൽ അന്തരിച്ച, കാസർകോട് കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസലർ- പ്രൊഫ. എച്ച്. വെങ്കടേശ്വരലു


23. 38-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


24. സംസ്ഥാനത്തെ പട്ടിക വർഗ്ഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡ്- ഓപ്പറേഷൻ വനജ് 


25. കൗമാരക്കാരിലെ ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കാൻ ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി- സശ്രദ്ധം

  • പൊതു വിദ്യാഭ്യാസവകുപ്പും തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ആരോഗ്യ വനിതാ-ശിശു ക്ഷേമവകുപ്പുകളും പങ്കാളികളാണ്. 

26. കാനന യാത്രയിൽ അയ്യപ്പ ഭക്തർക്ക് വിവരങ്ങൾ ലഭ്യമാക്കാനുള്ള വനം വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- അയ്യൻ


27. ഗോവയിൽ വച്ച് നടന്ന 37-ാമത് ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയത്- മഹാരാഷ്ട്ര

  • 80 സ്വർണവും 69 വെള്ളിയും 79 വെങ്കലവുമുൾപ്പെടെ 228 മെഡലുകളുമായി രാജബാലീന്ദ്രസിങ് ട്രോഫി സ്വന്തമാക്കി.
  • 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവുമായി 87 മെഡലുകളോടെ കേരളം അഞ്ചാം സ്ഥാനത്താണ്.
  • 38-ാമത് ദേശീയ ഗെയിംസിന്റെ വേദി- ഉത്തരാഖണ്ഡ്

28. 2023 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വനിതാ ക്രിക്കറ്റിലെ ഇതിഹാസതാരവും ഓസ്ട്രേലിയൻ ക്യാപ്റ്റനുമായ താരം- മെഗ് ലാന്നിങ്

  • ഏറ്റവും കൂടുതൽ ഐ.സി.സി. കിരീടം നേടിയ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.

29. ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനായി 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ട്രെന്റ് ബോൾട്ട്


30. നിലവിലെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ- 34 (33 ജഡ്ജിമാർ + 1 ചീഫ് ജസ്റ്റിസ്)

  • ഗുവാഹത്തി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ മലയാളി- എൻ. ഉണ്ണികൃഷ്ണൻ നായർ

No comments:

Post a Comment