Wednesday, 3 January 2024

Current Affairs- 03-01-2024

1. ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ 2023 മികച്ച പുരുഷ താരം- വിക്ടർ ഒസിംഹെൻ

  • മികച്ച വനിതാ താരം- അസിസാത് ഒഷോല 

2. അടുത്തിടെ സൈബീരിയൻ കടുവകളെ എത്തിച്ച പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്- ഡാർജിലിംങ്


3. International Year of Camelids ആയി ആചരിക്കുന്നത്- 2024


4. അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്റെ ലോക ചാമ്പ്യൻപട്ടം 2023 സ്വന്തമാക്കിയ താരങ്ങൾ- നൊവാക്ക് ജോക്കോവിച്ച് (സെർബിയ), ആര്യാന സബലേങ്ക് (ബെലാറസ്)


5. അടുത്തിടെ റഷ്യ പുറത്തിറക്കിയ ആണവ അന്തർവാഹിനികൾ- Emperor Alexander III, Krasnoyarsk


6. 33-ാമത് വ്യാസ് സമ്മാൻ (2023) ജേതാവ്- പുഷ്പ ഭാരതി (ഹിന്ദി എഴുത്തുകാരി) 

  • കൃതി- യാദേം യാദേം ഔർ യാദേം എന്ന ഓർമകുറിപ്പാണ് പുരസ്കാരത്തിനർഹമായത് 

7. 32-ാമത് വ്യാസ് സമ്മാൻ (2022) ജേതാവ്- ഗ്വാൻ ചതുർവേദി (പാഗൽഖാന എന്ന കൃതിക്ക്) 


8. ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതി 2023 ഡിസംബറിൽ കരസ്ഥമാക്കിയ ഇന്ത്യൻ ചലച്ചിത്രതാരം- കബീർ ബേദി


9. 17th ലോക്സഭയിലെ മികവുറ്റ പ്രകടനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സൻസദ് മഹാരത്ന പുരസ്കാര ജേതാവ്- എൻ.കെ. പ്രേമചന്ദ്രൻ


10. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023 ലെ ദാദാ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേള അവാർഡ് ലഭിച്ചത്- യേശുദാസ്


11. വിമൺസ് ടെന്നീസ് അസോസിയേഷന്റെ വർഷത്തെ മികച്ച താരത്തിനുളള പുരസ്കാരം നേടിയത്- ഇഗ സ്വിയടെക് 


12. ജല ബഡ്ജറ്റ് തയ്യാറാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭാമണ്ഡലം- ധർമ്മടം


13. 2023- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത്- ഡാനിയൽ ബാരെൻ ബോയിം, അലി അബു അവാദ്


14. ഊർജ കാര്യക്ഷമതാ സൂചികയിൽ ഒന്നാം സ്ഥാനത്തുളള സംസ്ഥാനം- ആന്ധ്രാപ്രദേശ്

  • രണ്ടാം സ്ഥാനം- കേരളം

15. 2023 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന വ്യക്തി- കെ. പി. വിശ്വനാഥൻ


16. ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് 2023 നേടിയത്- എൻ.ആർ അശോക് കുമാർ


17. കേന്ദ്ര ഊർജ്ജ മന്ത്രാലയം നൽകുന്ന 2023- ലെ ദേശീയ ഊർജ്ജ സംരക്ഷണ പുരസ്കാരം നേടിയത്- ആന്ധ്രാപ്രദേശ്

  • രണ്ടാം സ്ഥാനം- കേരളം

18. അടുത്തിടെ ഐ.ഐ.ടി മദ്രാസ് വികസിപ്പിച്ചെടുത്ത, വെള്ളത്തിൽ നിന്ന് ആർസെനിക് ലോഹ അയോണുകൾ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ- അമൃത്


19. അടുത്തിടെ പ്രകാശനം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകം- Naye Bharat ka samved


20. അർജുന അവാർഡ് 2023 ന് നാമനിർദേശം ചെയ്യപ്പെട്ട ഏക മലയാളി താരം- ശ്രീശങ്കർ


21. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 2000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം- സൂര്യകുമാർ യാദവ്


22. 2023 AFC ഏഷ്യാകപ്പിന്റെ ഭാഗ്യചിഹ്നം- Jerboas


23. 2023 ഫിഫ ക്ലബ്ബ് ലോകകപ്പ് വേദി- ജിദ്ദ- സൗദി അറേബ്യ


24. 2023 ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാക്കൾ- ഡാനിയൽ ബാരെൻബോയിം (സംഗീതജ്ഞൻ), അലി അബു അവാദ് (സമാധാന പ്രവർത്തകൻ)


25. നവകേരള മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി (MGNREGS) സഹകരിച്ച് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന ഡിജിറ്റൽ മാപ്പിംഗ് പദ്ധതി- ഉറവ തേടി 


26. സമ്മക്ക് സരക്ക് സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം- തെലങ്കാന 


27. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേള 2023- ലെ മികച്ച ചിത്രം- ചിൽഡ്രൻ ഓഫ് നോബഡി (സംവിധാനം- എരെസ് ടാഡ്മോർ)


28. 2024 കാലാവസ്ഥ ഉച്ചകോടി വേദി- അസർബൈജാൻ


29. 2024 ജനുവരി മുതൽ വിദേശ സഞ്ചാരികൾക്കായി വിസാ നിയന്ത്രണം ഒഴിവാക്കുന്ന ആഫ്രിക്കൻ രാജ്യം- കെനിയ


30. ഐ.സി.സി അണ്ടർ-19 2024 പുരുഷ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- ഉദയ് സഹാറൻ


28th IFFK (International Film Festival of Kerala)

  • മികച്ച ചിത്രം- Evil does not Exist
  • മികച്ച സംവിധാനം- Shokir Kholikov 
  • ജനപ്രീതി നേടിയ ചിത്രം- തടവ്
  • മികച്ച മലയാള ചിത്രത്തിനുളള നെറ്റ്പാക് പുരസ്കാരം- ആട്ടം

No comments:

Post a Comment