1. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന പാസ് വേഡ് ഏതെന്ന് പഠനത്തിലൂടെ കണ്ടെത്തി. ഏതാണ് ആ പാസ് വേഡ്- 123456
- പാനമ ആസ്ഥാനമായുള്ള നോർഡ് പാസ് സോഫ്റ്റ്വേർ കമ്പനിയുടെതാണ് കണ്ടത്തൽ
- 45 ലക്ഷം അക്കൗണ്ടുകളുടെയെങ്കിലും പാസ് വേഡ് 123456 ആണ്.
- കൂടുതലായി ഉപയോഗിക്കപ്പെടുന്ന പാസ് വേഡുകളിൽ അഡ്മിൻ (admin, 40 ലക്ഷം) രണ്ടാമതും 12345678 (13.7 ലക്ഷം) മൂന്നാമതുമാണെന്നും കണ്ടെത്തി.
- അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമടങ്ങുന്ന 20 കാരക്ടർ എങ്കിലുമുള്ള പാസ് വേഡുകൾ ഉപയോഗിക്കണമെന്നും അക്കൗണ്ട് ഉടമകളോട് നോർഡ്പാസ് നിർദേശിക്കുന്നു.
2. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചു എന്നതിന്റെ പേരിൽ ഊരുവിലക്കിന് വിധേയയായ ഗോത്രവനിത അടുത്തിടെ അന്തരിച്ചു. പേര്- ബുധിനി മെജാൻ (85)
- 1959 ഡിസംബർ 6- ന് ഇന്നത്തെ ജാർഖണ്ഡിൽ ദാമോദർ നദിയിലെ പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് ബുധിനിയായിരുന്നു. ആ മാല നെഹ്റു ബുധിനിക്ക് തിരികെയിട്ടു നൽകി.
- അണക്കെട്ടിലെ നിർമാണത്തൊഴിലാളികൂടിയായിരുന്നു അന്ന് 15 കാരിയായ ബുധിനി
- ഗോത്രത്തിന് പുറത്തുള്ളയാളെ മാലയിട്ടു എന്ന കാരണത്താൽ സാന്താൾ ഗോത്ര സമൂഹം ബുധിനിയെ തിരസ്കരിച്ചു.
- 'ബുധിനി' എന്നപേരിൽ അവരുടെ ജീവിതം സാറാ ജോസഫ് നോവലിലൂടെ ആവിഷ്കരിച്ചു.
3. 2023- ലെ ജെ.സി.ബി. സാഹിത്യപുരസ്കാരം നേടിയ തമിഴ് എഴുത്തുകാരൻ- പെരുമാൾ മുരുകൻ
- ഫയർ ബേഡ് എന്ന നോവലിനാണ് പുരസ്ക്കാരം.
- 'ആലണ്ടപാച്ചി' എന്ന നോവൽ തമിഴിൽ നിന്ന് ജനനി കണ്ണനാണ് ഫയർ ബേഡ് എന്നപേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
- ഗ്രന്ഥകാരന് 25 ലക്ഷം രൂപയും പരിഭാഷക് 10 ലക്ഷം രൂപയും ലഭിക്കും.
- പെൻഗ്വിൻ റാൻഡം ഹൗസാണ് പ്രസാധകർ
- ഖാലിദ് ജാവേദിന്റെ 'ദ പാരഡൈസ് ഓഫ് ഫുഡ്' ആണ് 2022- ൽ പുരസ്കാരം നേടിയത്. ബാരൻ ഫറൂവിയാണ് ഈ ഉർദു നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
4. 2023 നവംബറിൽ കറാച്ചിക്കടുത്ത് വടക്കൻ അറബിക്കടലിലെ പാക് നാവികത്താവളത്തിൽ നടന്ന ചൈന-പാകിസ്താൻ നാവികാഭ്യാസത്തിന്റെ പേര്- സീഗാർഡിയൻ 3 (Seaguardian 3)
- 'സമുദ്രമേഖലയിലെ സുരക്ഷാഭീഷണിക്കുള്ള കൂട്ടായ പ്രതികരണം എന്നതാണ് അഭ്യാസത്തിന്റെ പ്രമേയം.
5. ബ്രിട്ടനിലെ മന്ത്രിസഭാ അഴിച്ചുപണിക്കിടെ ആഭ്യന്തരസെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ട ഇന്ത്യൻ വംശജ- വല്ല ബ്രവർമാൻ
- തമിഴ്നാട് സ്വദേശി ഉമയുടെയും ഗോവയിൽ നിന്നുള്ള ക്രിസ്റ്റി ഫെർണാണ്ടസിന്റെയും മകളാണ് 43 കാരിയായ സ്യുവല്ല.
- വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയിംസ് ക്ലവർലിയാണ് പുതിയ ആഭ്യന്തര സെക്രട്ടറി.
- മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് പുതിയ വിദേശകാര്യ സെക്രട്ടറി.
- പ്രധാനമന്ത്രി ഋഷിസുനകിനു പുറമേ ഗോവയിൽ കുടുംബവേരുകളുള്ള ഇന്ത്യൻ വംശജ കെയർ കുടിൻ ഹോ (38) ഊർജ വകുപ്പിന്റെ സെക്രട്ടറിപദവി വഹിക്കുന്നു.
6. 2023- ലെ ലതാമങ്കേഷ്കർ അവാർഡ് നേടിയ ബോളിവുഡ് പിന്നണി ഗായകൻ- സുരേഷ് വാഡ്കർ
7. കേരളത്തിലെ ആദ്യത്തെ നൈറ്റ്ലൈഫ് കേന്ദ്രം- മാനവീയം വീഥി, തിരുവനന്തപുരം.
- രാത്രിജീവിതം ആസ്വദിക്കാനുള്ള കേന്ദ്രമാണിത്. രാത്രി 8 മണിമുതൽ പുലർച്ചെ 5- വരെ വിഥി ഉണർന്നിരിക്കും.
8. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം
- കേരളം 99.5 ശതമാനം ഭൗതികപുരോഗതി നേടി. രണ്ടാം സ്ഥാനം ഒഡിഷ (64.8%). ബിഹാറാണ് മൂന്നാം സ്ഥാനത്ത് (62.6%)
- 4 സംസ്ഥാനങ്ങൾ മാത്രമാണ് 60 ശതമാനത്തിനുമേൽ പുരോഗതി കൈവരിച്ചത്.
9. 2024-25 അധ്യയനവർഷം മുതൽ കേരള സ്കൂൾ പാഠ്യപദ്ധതിയിൽ ഏത് നിയമത്തെപ്പറ്റിയുള്ള ബോധവത്കരണം ഉൾപ്പെടുത്താനാണ് നിശ്ചയിച്ചിട്ടുള്ളത്- പോക്സോ നിയമം (Pocso Act)
- Protection of Children from Sexual Offences Act എന്നാണ് പൂർണനാമം.
- സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലാണ് (SCERT) കേരള ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഉറപ്പുനൽകിയത്.
- അടുത്ത വർഷം 1, 3, 5, 6, 7, 9 ക്ലാസുകളിലും 2025-26- ൽ മറ്റ് ക്ലാസുകളിലും പാഠ്യപദ്ധതിയിൽ ബോധവത്കരണം ഉൾപ്പെടുത്തും.
10. ഏകദിന ക്രിക്കറ്റിന്റെ 52 വർഷത്തെ ചരിത്രത്തിൽ വിരാട് കോലി 50 സെഞ്ച്വറി തികച്ചു. എന്ന്, എവിടെവെച്ചാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്- 2023 നവംബർ 15- ന് മുംബൈയിലെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച്
- ന്യൂസിലൻഡിനെതിരേയുള്ള ലോകകപ്പ് സെമിഫൈനലിലാണ് 106 പന്തുകളിൽ നിന്ന് 8 ഫോറും ഒരു സിക്സറുമടക്കം നേടി വിരാട് കോലി സെഞ്ചുറി തികച്ചത്.
- സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് (49) കോലി മറികടന്നത്.
11. രണ്ടാമതും സ്പെയിനിന്റെ പ്രധാനമന്ത്രി- ഡ്രോ സാഞ്ചസ്
- ഹവിയർ മിലെയ് ആണ് അർജന്റീനയുടെ പുതിയ പ്രസിഡന്റ്
12. വ്യക്തികൾക്കിടയിൽ സാമൂഹിക അടുപ്പം വർധിപ്പിക്കാനുള്ള മാർഗങ്ങൾക്ക് രൂപം നൽകുന്നതിനായി ലോകാരോഗ്യസംഘടന രൂപവത്കരിച്ച കമ്മിഷന്റെ അധ്യക്ഷൻ- ഡോ. വിവേക് മൂർത്തി
- കമ്മിഷനിൽ 11 അംഗങ്ങളാണുള്ളത്.
- യു.എസിലെ സർജൻ ജനറലായി തിരഞെഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആസ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വംശജനുമാണ് വിവേക് മൂർത്തി. കർണാടകത്തിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ കുടുംബത്തിലാണ് ജനിച്ചത്.
13. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതല വഹിക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി.) ഡയറക്ടറായി നിയമിക്കപ്പെട്ടത്- അലോക് ശർമ
- യു.പി. സ്വദേശിയാണ്.
- കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന, പദവിയിലിരിക്കേ അന്തരിച്ച അരുൺകുമാർ സിൻഹയുടെ പിൻഗാമിയായാണ് നിയമനം.
14. സംസ്ഥാന സാമൂഹിക നീതി വകുപ്പ് മാനസിക വെല്ലുവിളി നേരിടുന്നവർക്കായി കേരളത്തിൽ 4 പുനരധിവാസ ഗ്രാമങ്ങൾ സജ്ജമാക്കുന്നു. എവിടെയൊക്കെയാണവ- പുനലൂർ, നിലമ്പൂർ, കാട്ടാക്കട, കണ്ണൂർ
- 5 ഏക്കർ വീതം സ്ഥലം കണ്ടെത്തി ഗ്രാമങ്ങൾ ഒരുക്കാനാണ് പദ്ധതി.
- ബുദ്ധിപരമായ പരിമിതിയുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും താമസിക്കാനും തൊഴിൽ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും ഗ്രാമങ്ങളിൽ സജ്ജമാക്കും.
15. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി പ്രവർത്തിച്ച മലയാളി അടുത്തിടെ അന്തരിച്ചു. പേര്- എസ്. വെങ്കിട്ട രമണൻ (93)
- 1990-92 കാലത്താണ് ആർ.ബി.ഐ.യുടെ 18-ാമത് ഗവർണറായി പ്രവർത്തിച്ചത്.
- സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കുനേടിയ ആദ്യ കേരളീയൻ കൂടിയാണ്.
- 1985 1989 കാലത്ത് കേന്ദ്ര ധനകാര്യ കൂട്ടറിയായും പ്രവർത്തിച്ചിരുന്നു.
16. ഏത് സംസ്ഥാനത്താണ് കേന്ദ്ര ട്രൈബൽ സർവകലാശാല രൂപവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്- തെലങ്കാന
- ഗോത്രദേവതകളായ സമാക്ക, സരാക്ക എന്നിവയുടെ നാമധേയത്തിൽ തെലങ്കാനയിലെ ലുഗു ജില്ലയിൽ സ്ഥാപിക്കുന്ന സർവകലാശാലയ്ക്ക് 889.07 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
17. കേരളത്തിന്റെ 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ.) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത്- ക്രിസ്റ്റോഫ് സനൂസി
- പോളിഷ് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ്.
- 10 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം
18. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ഐ.ഐ.എസ്.ആർ.) കോഴിക്കോട് വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള കുരുമുളക്- ചന്ദ്ര
19. ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കപ്പെട്ടത്- ഗോൽ (Ghol)
20. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്- മിഥിലി (മാലിദ്വീപാണ് പേര് നൽകിയത്)
21. ടൈം വാരികയുടെ 2023- ലെ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടത്- ടെയ്ലർ സ്വിഫ്റ്റ് (പോപ്പ് ഗായിക)
22. യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടംനേടിയ ഗുജറാത്തിലെ പാരമ്പര്യ നൃത്തരൂപം- ഗർബനൃത്തം
23. സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം- നേപ്പാൾ
24. 2023 യു.എൻ. കാലാവസ്ഥാ ഉച്ചകോടിയുടെ (COP- 28) വേദി- ദുബായ്
25. അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായി കേരളസർക്കാർ സംഘടിപ്പിക്കുന്ന കായികമേള- ട്രാൻസ് പ്ലാന്റ് ഗെയിംസ്
26. 2023- ലെ വാക്കായി ഓക്സ്ഫഡ് യൂണിവേഴിസിറ്റി തിരഞ്ഞെടുത്ത വാക്ക്- Rizz
27. 28-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- ഗുഡ്ബൈ ജൂലിയ
28. ഗ്രാമപ്പഞ്ചായത്തുകളുടെ ശാക്തീകരണത്തിനായി പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ ജി.ഐ.എസ്. ആപ്ലിക്കേഷൻ- ഗ്രാം മൺചിത്ര
29. 2023 ഡിസംബറിൽ BCCI പിൻവലിച്ച '7-ാം നമ്പർ ജഴ്സി ഏത് ക്രിക്കറ്റ് താരത്തിന്റേതാണ്- മഹേന്ദ്ര സിംഗ് ധോണി
30. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ രാജ്യം- ഇന്ത്യ
No comments:
Post a Comment