Tuesday, 23 January 2024

Current Affairs- 23-01-2024

1. 2024 ജനുവരിയിൽ നാവികസേന ഉപമേധാവിയായി നിയമിതനായത്- വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി


2. പന്തുകളുടെ അടിസ്ഥാനത്തിൽ (642 പന്തിൽ) ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിജയം സ്വന്തമാക്കിയ ടീം- ഇന്ത്യ

  • ദക്ഷിണാഫ്രിയ്ക്കക്കെതിരെ ആയിരുന്നു ജയം

3. ഇന്ത്യയിൽ എല്ലായിടത്തും സെക്കൻഡിൽ 48 ജിഗാബൈറ്റ് (GBPS) വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള ബ്രോഡ്ബാൻഡ് ആശയ വിനിമയ ഉപഗ്രഹം- ജിസാറ്റ് - 20 (ജിസാറ്റ് എൻ2)

  • ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ജിസാറ്റ് 20 വിക്ഷേപിക്കുന്നത്
  • നിർമാണം- സ്പേസ് ഇന്ത്യ ലിമിറ്റഡ് (ISRO- യുടെ വാണിജ്യ വിഭാഗം)
  • ആകെ ഭാരം 4700 കിലോഗ്രാം

4. ഇരുചക്രവാഹനങ്ങൾ ദുരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതി- ബൈക്ക്’എക്സ്പ്രസ്സ് 


5. ബ്ലൂംബെർഗിന്റെ ആഗോള കോടീശ്വര പട്ടികയുടെ 2024 ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി- ഗൗതം അദാനി

  • രണ്ടാം സ്ഥാനം- മുകേഷ് അംബാനി

6. 2024 ജനുവരിയിൽ UK- യിൽ വീശിയടിച്ച കൊടുങ്കാറ്റ്- ഹെങ്ക് കൊടുങ്കാറ്റ്


7. 'വൈ ഭാരത് മാറ്റേഴ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ്. ജയശങ്കർ


8. ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആർ) കുമ്മായവും, ട്രൈക്കോഡെർമയും സംയോജിപ്പിച്ച് വികസിപ്പിച്ച ഒറ്റ ഉൽപ്പന്നം- ട്രൈക്കോലം


9. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ഗോത്രവർഗ്ഗക്കാർ മാത്രം അഭിനയിക്കുന്ന സിനിമ- ധബാരി കുരുവി (സംവിധാനം- പ്രിയനന്ദനൻ)


10. 2024 ജനുവരിയിൽ വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ വക്താവായി ചുമതലയേറ്റത്- രൺധീർ ജയ്സ്വാൾ


11. 2024 ജനുവരിയിൽ എം. എസ് സ്വാമിനാഥൻ പുരസ്കാരം നേടിയത്- പ്രൊഫ. ബി.ആർ കംബോജ്


12. 2024 ജനുവരിയിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനം നടന്ന രാജ്യം- ഇറാൻ


13. എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ദേശീയ അവാർഡിന് അർഹനായത്- ശശി തരൂർ


14. ഫിഡെ ലോക റാങ്കിങ്ങിൽ ആദ്യ അമ്പതിലെത്തിയ ആദ്യ മലയാളി താരം- എസ് എൽ നാരായണൻ


15. ദേശീയ ബാലതരംഗത്തിന്റെ ആറാമത് സംസ്ഥാന ജവഹർ ബാലസാഹിത്യ പുരസ്കാരത്തിന് അർഹയായത്- രശ്മ നിഷാദ് ('മത്സ്യകന്യകയും രാജകുമാരനും' എന്ന ബാലസാഹിത്യ കൃതിക്കാണ് പുരസ്കാരം.)


16. 2024 ജനുവരി 3 ന് 150-ാം രക്തസാക്ഷിത്വ ദിനം ആചരിച്ച നവോത്ഥാന നായകൻ- ആറാട്ടുപുഴ വേലായുധപ്പണിക്കർ


17. 2024 ജനുവരിയിൽ ഇന്ത്യയുമായി വൈദ്യുതി കരാറിൽ ഒപ്പിട്ട അയൽ രാജ്യം- നേപ്പാൾ


18. ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടി (140 ഭാഷകൾ) ഗിന്നസ് റെക്കോർഡ് നേടിയ മലയാളി- സുചേത സതീഷ്


19. 2024 ജനുവരിയിൽ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ ക്രിക്കറ്റ് ടെസ്റ്റിൽ ജേതാക്കളായത്- ഇന്ത്യ


20. ഏഷ്യാ പസഫിക്കിലെയും യൂറോപ്പിലെയും സർവകലാശാലകളുമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സഹകരണത്തിനൊരുങ്ങുന്ന സംസ്ഥാനം- കേരളം


21. 2024 ജനുവരിയിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച 'ഡീൻ എൽഗർ' ഏത് രാജ്യക്കാരനാണ്- ദക്ഷിണാഫ്രിക്ക


22. സാംസ്കാരിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ അദ്ധ്യാപകർക്കുള്ള 2023-24- ലെ പ്രൊഫ എസ് ഗുപ്തൻനായർ പുരസ്കാരത്തിന് അർഹനായത്- ഡോ ചാത്തനാത്ത് അച്യുതനുണ്ണി


23. 2024 ജനുവരിയിൽ നാവികസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി


24. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർപേഴ്സൺ- എസ് ശ്രീകല 


25. കേരള സർക്കാർ സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023- ലെ ബാലസാഹിത്യ പുരസ്കാരങ്ങളിൽ മികച്ച കഥ/നോവലിനുള്ള പുരസ്കാരം നേടിയത്- കെ.വി മോഹൻകുമാർ (ഉണ്ടക്കണ്ണന്റെ കാഴ്ചകൾ)


26. 33 വർഷത്തിന് ശേഷം പശ്ചിമഘട്ട മേഖലയിലെ പെരിയാർ മേഘമല നിരകളിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ വെള്ളിവരയൻ വിഭാഗത്തിൽപെട്ട ചിത്രശലഭം- മേഘമലൈ ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ


27. സബർമതി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ സംഗീതരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ.പി ഉദയഭാനു സ്മാരക പുരസ്കാരം ലഭിച്ചത്- രമേഷ് നാരായണൻ


28. 16-ാമത് ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിതനായത്- ഡോ. അരവിന്ദ് പനഗരിയ


29. തമോഗർത്തങ്ങളെ കുറിച്ച് പഠിക്കാൻ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ദൗത്യം- എക്സ്പോസാറ്റ് (വാഹനം- PSLV C 58)


30. അയോധ്യ രാമക്ഷേത്രത്തിലെ രാമ ശിൽപ്പത്തിന്റെ ശില്പി- അരുൺ യോഗി രാജ്

No comments:

Post a Comment