Wednesday, 10 January 2024

Current Affairs- 10-01-2024

1. മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് 2023- ന് അർഹരായവർ- ചിരാഗ് ചന്ദ്രശേഖർ ഷെട്ടി (ബാഡ്മിന്റൺ), സാത്വിക് സായ് രാജ് (ബാഡ്മിന്റൺ)


2. ദ്രോണാചാര്യ പുരസ്കാരം 2023- ന് അർഹനായ മലയാളി- ഭാസ്കരൻ ഇ (കബഡി)


3. ഭൂട്ടാനിലെ ദേശീയ ബഹുമതി ലഭിച്ച മുൻ പഞ്ചാബ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥ- പുനം ഖേത്രപാൽ


4. ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് ക്രിക്കറ്റ് അമ്പയർ- വൃന്ദ രതി


5. പ്രഥമ ലോക ഒഡിയ ഭാഷാ സമ്മേളനം 2024- ന്റെ വേദി- ഭുവനേശ്വർ


6. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയ ആദ്യ കേരള താരം- സഞ്ജു സാംസൺ  


7. 2023 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ- കെ.വി. മോഹൻ കുമാർ

  • താൽക്കാലിക ചെയർപേഴ്സൺ- പി. വസന്ത

8. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികക്കുന്ന എട്ടാമത് താരമായി മാറിയത്- നഥാൻ ലിയോൺ


9. 2023- ലെ ഇടശ്ശേരി പുരസ്കാരത്തിന് അർഹനായത്- വി എം ദേവദാസ്


10. സ്വന്തമായി സാംസ്കാരിക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം- കൊച്ചി


11. 2023- ലെ അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കളായത്- ബംഗ്ലാദേശ്


12. 2023 ഡിസംബറിൽ എംപവർ അലക്സാണ്ടർ III, ക്രിായാർസ് എന്നീ ആണവ അന്തർവാഹിനികൾ അവതരിപ്പിച്ച രാജ്യം- റഷ്യ 


13. 2024- ലെ ബുക്കർ സമ്മാനജേതാവിനെ തിരഞ്ഞെടുക്കുവാനുള്ള ജഡ്ജിങ് പാനലിൽ ഉൾപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ സംഗീതജ്ഞൻ- നിതിൻ സാഹ്നി


14. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ മുന്നോടിയായി സുഗതവനം പദ്ധതിക്ക് തുടക്കം കുറിച്ച രാജ്ഭവൻ- കൊൽക്കത്ത രാജ്ഭവൻ


15. കുട്ടികൾക്കെതിരെയുള്ള ചൂഷണം, ബാലവേല, ബാലവിവാഹം തുടങ്ങിയവ തടയുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ശരണ ബാല്യം


16. മറവി രോഗം മുൻകൂട്ടി കണ്ടെത്താനും ഓർമ്മ മെച്ചപ്പെടുത്താനുമായി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച സ്റ്റാർട്ടപ്പ്- ഈസ് ഡിമൻഷ്യ


17. പ്രഥമ ലോക ഒഡിയ ഭാഷാ സമ്മേളനം നടക്കുന്നത്- ഭുവനേശ്വർ


18. രാജ്യത്തിൽ ഉടനീളം ഉള്ള Geo spatial വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനും പങ്കിടുന്നതിനും വിശകലനം ചെയ്യുന്നതിനും ആയി ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം- NGDR portal


19. യു.എസ് ചരിത്രത്തിൽ ആദ്യമായി വിലക്കേർപ്പെടുത്തുന്ന പ്രസിഡന്റ് സ്ഥാനാർത്ഥി- ഡൊണാൾഡ് ട്രംപ്


20. യൂറോപ്യൻ രാജ്യമായ ഐസ്ലാൻഡിലെ എക്സ്പ്ലോറേഷൻ മ്യൂസിയം ഏർപ്പെടുത്തിയ Leif Erikson lunar prize നേടിയത്-  ISRO


21. ഇന്ത്യയുടെ ആദ്യ ടെന്നീസ് ബോൾ T10 ക്രിക്കറ്റ് ലീഗ്- ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് 


22. 2023 ഡിസംബറിൽ അന്തരിച്ച കുവൈറ്റ് അമീർ- ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്


23. കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- സുധീർനാഥ്

  • സെക്രട്ടറി- എ സതീഷ്


24. ദ്രോണാചാര്യ (ലൈം) പുരസ്കാരം ലഭിച്ച ഇന്ത്യൻ കബഡി ടീമിന്റെ പരിശീലകൻ- ഇ. ഭാസ്കരൻ


25. ദേശീയ ന്യൂനപക്ഷ അവകാശ ദിനം,അന്താരാഷ്ട്ര കുടിയേറ്റ ദിനം- ഡിസംബർ 18


26. 2030- ഓടെ കേരളത്തെ ഒറ്റ നഗരമായി മാറ്റാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയമിച്ച 13 അംഗ നഗര നയ കമ്മീഷൻ- പ്രൊഫ. ഡോ. എം സതീഷ് കുമാർ


27. 2022- ലെ ആശാൻ സ്മാരക കവിത പുരസ്കാരത്തിനർഹനായ കവി- കുരീപ്പുഴ ശ്രീകുമാർ


28. സൂക്ഷ്മാണു പഠനത്തിന് ആയി രൂപീകരിക്കുന്ന സ്ഥാപനം- സെന്റർ ഒഫ് എക്സലൻസ് ഇൻ മൈക്രോബയോം


29. ബോക്സിംഗ് പ്രൊമോഷൻ കമ്പനി ചാമ്പ്യനായ ആദ്യ മലയാളി- കെ.എസ്. വിനോദൻ


30. ഖേലോ ഇന്ത്യ പാര ഗെയിംസ് ഫുട്ബോളിൽ ജേതാക്കൾ- കേരളം

കേരള ശാസ്ത്ര സാഹിത്യ അവാർഡ് 2022

  • ജനപ്രിയ ശാസ്ത്ര സാഹിത്യ പുരസ്കാരം- ബി. ഇക്ബാൽ (കൃതി- മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ- ചരിത്രം, ശാസ്ത്രം, അതിജീവനം)
  • ബാല ശാസ്ത്ര സാഹിത്യ പുരസ്കാരം- സാഗാ ജെയിംസ് (കൃതി- ശാസ്ത്ര മധുരം)
  • വൈജ്ഞാനിക ശാസ്ത്ര സാഹിത്യ പുരസ്കാരം- സി. എം. മുരളീധരൻ (കൃതി- വിജ്ഞാനവും വിജ്ഞാന ഭാഷയും) 
  • ശാസ്ത്ര പത്രപ്രവർത്തനം- സീമ ശ്രീലയം
  • ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം)- പി. സുരേഷ് ബാബു (കൃതി- താണു പത്മനാഭന്റെ പുസ്തക വിവർത്തനം- ശാസ്ത്രത്തിന്റെ ഉദയം)

No comments:

Post a Comment