Friday 5 January 2024

Current Affairs- 05-01-2024

1. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിലെ ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ (Crew Escape system- CES) ആദ്യ പരീക്ഷണം ഒക്ടോ. 21- ന് നടന്നു. എന്താണ് സി.ഇ.എസ്- ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനം

  • ടെസ്റ്റ് വെഹിക്കിൾ അബോർട്ട് വിഷനി (ടി.വി.ഡി. 1)- ലൂടെയാണ് പരീക്ഷണം നടത്തിയത്.
  • ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിൽ മനുഷ്യരെ അയച്ച് സുരക്ഷിതമായി തിരികെ എത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. 2024- ൽ വിക്ഷേപണം പ്രതീക്ഷിക്കുന്നു.
  • ഗഗൻയാനിന്റെ ആദ്യ പരീക്ഷണപ്പറക്കലിൽ സ്ത്രീരൂപത്തിലുള്ള റോബോട്ടായ വ്യോമമിത്രയെ അയയ്ക്കും. മൂന്നുദിവസം ഭൂമിയെ ചുറ്റിയശേഷം സുരക്ഷിതമായി തിരികെ എത്തിക്കും.

2. കല, സാഹിത്യം, സാംസ്കാരികമേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന നിയമസഭാ പുരസ്ക്കാരത്തിന് അർഹനായത്- എം.ടി. വാസുദേവൻ നായർ

  • ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്ക്കാരം.
  • കഴിഞ്ഞ വർഷം ടി. പത്മനാഭനാണ് ആദ്യ പുരസ്ക്കാരം ലഭിച്ചത്.

3. മൂന്ന് അഡിഷണൽ ജഡ്മിമാരേക്കൂടി നിയമിച്ചതോടെ കേരള ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം എത്രയായി- 36

  • 47- ആണ് അനുവദനീയമായ അംഗബലം
  • ജോൺസൺ ജോൺ, സി. പ്രദീപ്കുമാർ, ജി. ഗിരീഷ് എന്നിവരാണ് പുതിയ മൂന്ന് അഡിഷണൽ ജഡ്ജിമാർ.

4. പട്ടികജാതി വിദ്യാർഥികൾക്കുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- ശ്രേഷ്ട

  • Scheme for Residential Education for Students in Highschools in Targeted Areas എന്നതാണ് Shreshta- യുടെ പൂർണനാമം. 

5. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോഡ് നേടിയ ഒൻപത് വയസ്സുകാരി- സ്വര പാട്ടിൽ

  • 2014 മേയ് 25- ന് കൊടുമുടിയുടെ നെറുകയിലെത്തിയ തെലങ്കാനയിൽനിന്നുള്ള 14- കാരി മലാവത്ത് പൂർണ്ണയുടെ പേരിലാണ് നിലവിലെ റെക്കോഡ്.

6. യൂറോപ്യൻ യൂണിയന്റെ 2023- ലെ മനുഷ്യാവകാശ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ്- മഹ്സ അമീനി

  • ഇറാനിലെ 'മെൻ, ലൈഫ്, ഫ്രീഡം' എന്ന വനിതാ പ്രസ്ഥാനത്തിനും കൂടിയാണ് പുരസ്ക്കാരം നൽകുന്നത്.
  • ശിരോവസ്ത്രം ശരിയാംവിധം ധരിച്ചില്ലെന്നാരോപിച്ച് 2022 സെപ്റ്റംബർ 13- നാണ് 22 കാരിയായ മഹ്സയെ ഇറാന്റെ മതകാര്യപോലീസ് അറസ്റ്റുചെയ്തത്. പോലീസ് കസ്റ്റഡിയിലിരിക്കെ സെപ്റ്റംബർ 16- ന് മഹസ കൊല്ലപ്പെട്ടു. 
  • മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും പ്രസിദ്ധീകരണങ്ങൾക്കുമാണ് പുരസ്ക്കാരം നൽകുന്നത്.
  • അരലക്ഷം യൂറോയാണ് സമ്മാനത്തുക. 
  • സോവിയറ്റ് വിമതനും ശാസ്ത്രജ്ഞനും നൊബേൽ സമാധാന ജേതാവുമായ 1989- ൽ അന്തരിച്ച ആന്ദ്രേ സഖാവിന്റെ പേരിൽ 1988 മുതൽ യൂറോപ്യൻ യൂണിയൻ പാർലമെന്റ് പുരസ്കാരം നൽകിവരുന്നു. നെൽസൺ മണ്ടേലയായിരുന്നു. ആദ്യ ജേതാക്കളിൽ ഒരാൾ.
  • മഹ്സയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 'വുമെൻ, ലൈഫ്, ഫ്രീഡം' എന്ന പേരിൽ തുടരുന്ന പ്രക്ഷോഭത്തിൽ 500- ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 

7. രാജ്യത്തെ ആദ്യ അതിവേഗ തീവണ്ടി സർവീസ് ഉദ്ഘാടനം ചെയ്യപ്പെട്ടു. പേര്- റാപ്പിഡ് എക്സ് (Rapid X)

  • 'നമോ ഭാരത്' എന്ന് പിന്നീട് നാമകരണം ചെയ്തു.
  • അർധ അതിവേഗ (Semi highspeed) സർവിസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS)
  • ഡൽഹി-ഗാസിയാബാദ്-മീററ്റ് പാതയിലെ സാഹിബാബാദ്-ദുഹായ് ഡിപ്പോ (യു.പി.) വരെയുള്ള 17 കിലോമീറ്റർ പാതയിലാണ് ആദ്യ സർവിസ് ആരംഭിച്ചത്.
  • 160 മുതൽ 180 കിലോമീറ്റർ വരെയാണ് തീവണ്ടിയുടെ വേഗം.
  • 82 കി.മീറ്റർ ദൈർഘ്യമുള്ള പാതയിൽ 14 സ്റ്റേഷനുകളാണുള്ളത് (ഡൽഹി 3, യു.പി. 11)

8. ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരു വായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം (2023) നേടിയത്- മധുരൈ ടി.എൻ. ശേഷഗോപാലൻ 

  • കർണാടക സംഗീതജ്ഞനാണ്.

9. അടുത്തിടെ അന്തരിച്ച ബോബി ചാൾട്ടൺ (86) ഏത് കായികമേഖലയിലെ ഇതിഹാസതാരമായിരുന്നു- ഫുട്ബോൾ

  • 1966- ൽ ഇംഗ്ലണ്ടിന് ഫിഫലോകകപ്പ് നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.

9. ഇന്ത്യയിൽ ദേശീയ പോലിസ് ദിന (National Police Commemoration Day)- മായി അചരിക്കുക്കുന്നത് എന്നാണ്- ഒക്ടോബർ 21

  • 1959 ഒക്ടോബർ 21- ന് ലഡാക്കിലെ അക്സായി ചിന്നിൽ (Hot Springs) ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ വിരമൃത്യു വരിച്ച 10 സി.ആർ.പി.എഫ്. ഭടന്മാരുടെ ഓർമയ്ക്കായാണ് 1960 മുതൽ പോലീസ് ദിനം ആചരിച്ചുവരുന്നത്.

10. അടുത്തിടെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട് ചുഴലിക്കാറ്റുകളുടെ പേര്- യഥാക്രമം തേജ് (Tej), ഹമൂൺ (Hamoon) 

  • തേജിന് ഇന്ത്യയും ഹമൂണിന് ഇറാനുമാണ് പേരുകൾ നിർദേശിച്ചത്.

11. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴി നൽകുന്ന പദ്ധതി- കെ. സ്മാർട്ട് (K-Smart)

  • കേരള - സൊലുഷൻ ഫോർ മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ എന്ന ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ നൽകുന്നത്.
  • തുടക്കത്തിൽ നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ലഭ്യമാകും.

12. 2023 ഒക്ടോബർ 23- ന് അന്തരിച്ച പ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റർ- ബിഷൻസിങ് ബേദി (77)

  • ലോകം കണ്ട ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നറായിരുന്നു.
  • മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പിൻഗാമിയായി 1976- ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി.

13. 37-ാമത് ദേശീയഗെയിംസിനുവേദിയായ സംസ്ഥാനം- ഗോവ 

  • 2023 ഒക്ടോബർ 25 മുതൽ നവംബർ 9 വരെ ഗോവയിലെ പനജി, മപ്സ, മഗ്ഗാവ്, വാസ്കോ, പോണ്ട് എന്നീ അഞ്ചുനഗരങ്ങളിലെ വേദികളിലായാണ് ഗെയിംസ് നടന്നത്.
  • കേരളത്തിൽ നിന്നുള്ള 496 പേർ ഉൾപ്പെടെ 10,000 ത്തോളം കായികതാരങ്ങൾ പങ്കെടുത്തു.

  • 80 സ്വർണം, 69 വെള്ളി, 79 വെങ്കലം ഉൾപ്പെടെ 228 മെഡലുകൾ നേടി ഒന്നാമതെത്തിയ മഹാരാഷ്ട്ര, രാജാഭലീന്ദ്രസിങ് ട്രോഫി നേടി.
  • 66 സ്വർണം, 27 വെള്ളി, 33 വെങ്കലം എന്നിങ്ങനെ 126 മെഡലുകൾ നേടിയ സർവിസസ് രണ്ടാം സ്ഥാനത്ത് എത്തി. 
  • ഹരിയാണ (62, 55, 75 - 192)- യാണു മൂന്നാം സ്ഥാനം.
  • 36 സ്വർണം, 24 വെള്ളി, 27 വെങ്കലം ഉൾപ്പെടെ 87 മെഡലുകൾ നേടിയ കേരളം അഞ്ചാമതായി എത്തി.

14. പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിനുപകരം 'ഭാരത്' ആക്കണമെന്നതുൾപ്പെടെയുള്ള ശുപാർശകൾ എൻ.സി.ഇ.ആർ.ടി. സാമൂഹിക ശാസ്ത്രപാഠ പുസ്തകപരിഷ്ക്കരണസമിതി കേന്ദ്രസർക്കാരിന് സമർപ്പിച്ചു. ഏഴംഗ സമിതിയുടെ മലയാളി കൂടിയായ അധ്യക്ഷൻ- പ്രൊഫ. സി.ഐ. ഐസക്.

  • പ്രൈമറി മുതൽ ഹൈസ്കൂൾതലം വരെയുള്ള എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങളിൽ നടപ്പാക്കാൻ നിർദേശിച്ചിട്ടുള്ളവയാണ് ശുപാർശകൾ. 

15. ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ എന്ന ഗിന്നസ് റെക്കോഡിന്റെ ഉടമ അടുത്തിടെ ജീവൻ വെടിഞ്ഞു. പേര്- ബോബി

  • 31 വയസ്സും 165 ദിവസവും പ്രായമുള്ള നായ പോർച്ചുഗലിലെ ഒരു ഗ്രാമത്തിലാണ് കഴിഞ്ഞിരുന്നത്.

16. ആപ്പിളിന്റെ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായത്- ടാറ്റാ ഗ്രൂപ്പ്

  • ഇതിനായി ഐഫോൺ നിർമിക്കുന്ന തായ്വാനിലെ വിസ്ട്രോൺ കോർപ്പറേഷന്റെ ഇന്ത്യൻ ഉപകമ്പനിയായ വിസ്ട്രോൺ ഇൻഫോകോം മാനുഫാക്ചറിങ്ങിനെ 1040 കോടി രൂപ മുടക്കി ടാറ്റ ഏറ്റെടുക്കും. 

17. ബഹിരാകാശത്ത് അടുത്തിടെ എലിഭ്രൂണം വളർത്തി ചരിത്രം സൃഷ്ടിച്ചത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ്- ജപ്പാൻ

  • അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐ.എസ്.എസ്.)- ത്തിൽ പരീക്ഷണത്തിൽ ഭ്രൂണം സാധാരണപോലെ വളർന്നുവെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
  • മനുഷ്യർക്ക് ബഹിരാകാശത്ത് പ്രത്യുത്പാദനം നടത്താൻ കഴിഞ്ഞേക്കുമെന്ന് സൂചന നൽകുന്ന ആദ്യപഠനമാണിത്. 

18. ഇന്ത്യാ-മൊബൈൽ കോൺഗ്രസ് (ഐ.എം. സി.) സമ്മേളനം നടന്നത് എവിടെയാണ്- ന്യൂഡൽഹി

  • കേന്ദ്ര ടെലികമ്യൂണിക്കേഷന്റെയും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിലാണ് IMC- യുടെ 7-ാം പതിപ്പ് നടന്നത്. 2022- ലെ IMC- യിലാണ് ഇന്റർനെറ്റിൽ അതിവേഗത്തിന്റെ അധ്യായം രചിച്ച 5ജി രാജ്യത്ത് അവതരിപ്പിച്ചത്.

19. എം.എസ്. സ്വാമിനാഥൻ- കാർഷികാ ശ്രയം പുരസ്ക്കാരം 2023- ൽ നേടിയതാര്- ചെറുവയൽ രാമൻ


20. ആദായനികുതി വകുപ്പ് കൊച്ചിയിൽ നിർമിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ പേര്- ആയ്ക്കർ ഭവൻ


21. 2025 മുതൽ വിമാനയാത്രികർക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ഡെന്മാർക്ക്


22. രാജ്യത്ത് കോവിഡ് ഉപവകഭേദം ജെ. എൻ 1 ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം- കേരളം


23. ഗ്ലോബൽ ഇൻക്ലൂസീവ് ഫിനാൻസ് ഉച്ചകോടി 2023- ന്റെ വേദി- ന്യൂഡൽഹി 


24. അയോദ്ധ്യയിൽ നിലവിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് മസ്ജിദ്- മൊഹമ്മദ് ബിൻ അബ്ദുള്ള


25. 16 വയസ്സിന് താഴെയുള്ള കുട്ടികളെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കാനൊരുങ്ങുന്ന രാജ്യം- ബ്രിട്ടൻ


26. ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഓക്സിജൻ മീഥേൻ റോക്കറ്റ് ആയ 'സുക്ക് 2' വിക്ഷേപിച്ച രാജ്യം- ചൈന 


27. 2023 ഡിസംബറിൽ, ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- സ്പെയ്ൻ


28. ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി- റബേക്ക വെൽഷ്


29. യുണൈറ്റഡ് വേൾഡ് റസലിംഗ് 2023 ലെ വനിതാ വിഭാഗം റൈസിംഗ് സ്റ്റാർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം- ആന്റിം പംഗൽ


30. വനിത ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസിന് ജയിച്ച രാജ്യം എന്ന റെക്കോർഡ് സ്വന്തമാക്കിയ ടീം- ഇന്ത്യ

No comments:

Post a Comment