Thursday, 4 January 2024

Current Affairs- 04-01-2024

1. ചൈനയിലെ ഹാങ്ചൗവിൽ 2023 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ എത്ര മെഡലുകളാണ് നേടിയത്- 107

  • 28 സ്വർണം, 38 വെള്ളി, 41 വെങ്കലം എന്നിങ്ങനെ മെഡലുകൾ നേടി ഇന്ത്യ നാലാം സ്ഥാനം നേടി.
  • 1951- ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാമത് എത്തിയതിനുശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. 
  • അബ്കി ബാർ 100 (ഇത്തവണ നൂറു മെഡൽ) എന്ന ലക്ഷ്യവുമായി എത്തിയ 661 ഇന്ത്യൻ സംഘത്തിന് ലക്ഷ്യം കടന്ന് മുന്നേറാനായി.
  • വനിതാ കബഡിയിലെ സ്വർണമായിരുന്നു ഇന്ത്യയുടെ 100-ാം മെഡൽ. 
  • ഏഷ്യാവൻകരയിലെ ഒളിമ്പിക്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗെയിംസിൽ 12 മലയാളി കായികതാരങ്ങളും മെഡൽ ജേതാക്കളായി.
  • ആതിഥേയരായ ചൈന 201 സ്വർണമടക്കം 383 മെഡലുകളുമായി ഒന്നാമതെത്തി.
  • ജപ്പാൻ (52 സ്വർണമടക്കം 188) രണ്ടാമതും ദക്ഷിണകൊറിയ (42 സ്വർണമടക്കം 190) മൂന്നാമതും എത്തി.
  • സമാപന ചടങ്ങിൽ മലയാളിതാരം പി.ആർ. ശ്രീജേഷ് പതാകയേന്തി.

2. ദക്ഷിണാഫ്രിക്കയിൽ എവിടെയാണ് അടുത്തിടെ ഗാന്ധിജിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത്- ജൊഹാനസ്ബർഗിലെ ടോൾസ്റ്റോയി ഫാമിൽ

  • സേവാഗ്രാം ആശ്രമത്തിൽ (മഹാരാഷ്ട്ര) നിന്നുള്ള ശില്പി ജലന്ധർ നാഥ് രാജാറാം ചന്നാള് നിർമിച്ച പ്രതിമയ്ക്ക് എട്ട് അടി ഉയരമുണ്ട്. 
  • 1910- ൽ ഗാന്ധിജിയാണ് കൃഷിയിലൂടെ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടെ ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചത്.

3. ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അഞ്ചുമിനിറ്റിനുള്ളിൽ അറിയാൻ കഴിയുന്ന ഉമിനീർ പരിശോധന കേരളാ പോലീസ് തിരുവനന്തപുരത്ത് വിജയകരമായി പരിക്ഷിച്ചു. പേര്- സോട്ടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം (Sotoxa Mobile Test System)

4. കേരള മീഡിയ അക്കാദമിയുടെ ഇന്ത്യൻ മീഡിയ പേഴ്സൺ പുരസ്കാര ജേതാക്കൾ- കരൺഥാപ്പർ (2021-22), രവീഷ്കുമാർ (2022-23)

5. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കൂടുതൽ സെഞ്ചുറി എന്ന റെക്കോഡ് സ്വന്തമാക്കിയത്- രോഹിത് ശർമ

  • ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ 131 റൺസ് എടുത്തുകൊണ്ടാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി (7) നേടുന്ന താരമായത്.
  • സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് (6) മറികടന്നത്.
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ സിക്സ് (556) എന്ന റെക്കോഡും രോഹിത് ശർമ സ്വന്തമാക്കി.

6. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായെത്തിയ കപ്പൽ- ഷെൻഹുവാ 15

  • തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിലെ സെഡ് എം.പി.എസ്. കമ്പനിയുടെ കപ്പലാണ് എത്തിയത്. 
  • 2015- ലാണ് 7700 കോടി രൂപയുടെ പൊതു സ്വകാര്യ (പി.പി.പി.) പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനിഗ്രൂപ്പുമായി കരാർ ഒപ്പുവെച്ചത്.
  • അന്താരാഷ്ട്ര കപ്പൽ പാതയിൽനിന്ന് 18 കി.മീ. മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം.
  • 20,000 മുതൽ 25,000 വരെ കണ്ടെയ്നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകളായ മദർഷിപ്പുകൾ അടുപ്പിക്കാൻ കഴിയുന്നവിധം ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് പോർട്ടാണിത്.

7. ലോക മാനസികാരോഗ്യദിനം (World Mental Health Day) എന്നാണ്- ഒക്ടോബർ 10


8. അടുത്തിടെ അന്തരിച്ച പ്രൊഫ. ടി. ശോഭിന്ദ്രൻ (73) ഏത് നിലയിൽ അറിയപ്പെട്ട വ്യക്തിയാണ്- പരിസ്ഥിതി പ്രവർത്തകൻ

  • പച്ചക്കോട്ടും പാന്റ്സും തൊപ്പിയും ധരിച്ച് ‘പച്ചമനുഷ്യ’നായി ജീവിച്ച ശോഭീന്ദ്രൻ സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം കേന്ദ്രസർക്കാരിന്റെ ഇന്ദിരാപ്രിയ ദർശിനി വൃക്ഷമിത്ര അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.

9. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള സത്യജിത് റായ് ആജീവനാന്ത പുരസ്ക്കാരം (2023) നേടിയ ഹോളിവുഡ് നടൻ- മൈക്കൽ ഡഗ്ലസ്

  • വോൾസ്ട്രീറ്റ് (1988) എന്ന ചിത്രത്തിലുടെ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടിയിരുന്നു.

10. നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഇന്ത്യയിൽ നിന്ന് ഏത് രാജ്യത്തേക്കുള്ള സ്ഥിരം കപ്പൽ സർവീസാണ് ആരംഭിച്ചത്- ശ്രീലങ്ക 

  • തമിഴ്നാട്ടിലെ നാഗപട്ടണം തുറമുഖത്തു നിന്ന് ശ്രീലങ്കയിലെ കങ്കേശൻ തുറമുഖത്തേക്ക് ഒക്ടോബർ 14- നാണ് 'ചെറിയപാണി' എന്ന കപ്പൽ യാത്രപുറപ്പെട്ടത്. 

11. 2023 ഒക്ടോബർ 13- ന് അന്തരിച്ച പി.വി. ഗംഗാധരൻ (80) ഏത് നിലകളിൽ പ്രസിദ്ധനായ വ്യക്തിയായിരുന്നു- വ്യവസായി, ചലച്ചിത്ര നിർമാതാവ്, മാതൃഭൂമി ഡയറക്ടർ

  • ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ 'ഒരു വടക്കൻ വീരഗാഥ'- യുൾപ്പെടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. 

12. ഗിന്നസ് റെക്കോഡുകൾ അടങ്ങുന്ന പുസ്തകത്തിന്റെ 2024- ലെ പുതിയ പതിപ്പിൽ ഇന്ത്യയിൽനിന്നുള്ള എത്ര നേട്ടങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്- 60

  • ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ 2638 നേട്ടങ്ങൾ അടങ്ങുന്നതാണ് പുതിയ പതിപ്പ്. 
  • 1981 ജൂലായിൽ മേഘാലയയിലെ ചിറാ പുഞ്ചിയിൽ പെയ്ത 9300 മില്ലിമീറ്റർ മഴയാണ് ലോകത്ത് ഒരു മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പഴക്കമേറിയ നേട്ടവും ഇതാണ്.
  • തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ശില്പി കാനായി കുഞ്ഞിരാമൻ ഒരുക്കിയ സാഗരകന്യക ശില്പം ഉൾപ്പെടെയുള്ളവ പെൻഗ്വിൻ റാൻഡം ഹൗസ് പുറത്തിറക്കിയ 9 അധ്യായങ്ങളുള്ള പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

13. ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂയിസം സംഘടിപ്പിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ ആനിമൽ പോർട്രെയ്റ്റ് വിഭാഗത്തിൽ സമ്മാനം നേടിയ മലയാളി- വിഷ്ണു ഗോപാൽ

  • ബ്രസീലിലെ വനത്തിൽ ചിത്രീകരിച്ച 'ടേപ്പിൽ' എന്ന സസ്തനിയുടെ ചിത്രമാണ് പുരസ്ക്കാരം നേടിയത്.
  • വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്റ്റർ എന്നറിയപ്പെടുന്ന പുരസ്ക്കാരമാണിത്.
  • കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്.

14. ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് നേടിയ ടാൻസാനിയൻ പ്രസിഡന്റ്- സാമിയ സുലു ഹസൻ

  • ഈ ബഹുമതി നേടുന്ന ആദ്യവനിതയാണ്.

15. അന്താരാഷ്ട്ര ബാലികാദിനം (International Day of Girl Child) എന്നാണ്- ഒക്ടോബർ 11

  • ജലത്തിലെ ഈയത്തിന്റെ അളവ് കണക്കാക്കാനുള്ള ഉപകരണം കണ്ടുപിടിച്ച ഇന്ത്യൻ വംശജയായ ഗീതാഞ്ജലി റാവു (17) ഉൾപ്പെടെ 15 പെൺകുട്ടികളെ ബാലികാദിനത്തിൽ വൈറ്റ്ഹൗസിൽ വെച്ച് യു.എസ്. പ്രഥമവനിത ജിൽ ബൈഡൻ ആദരിക്കുകയുണ്ടായി.

16. ഫോർമുല വൺ കാറോട്ട മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും ലോക കിരീടം നേടിയത്- മാക്സ്വെസ്റ്റപ്പൻ (റെഡ് ബുൾ)


17. അടുത്തിടെ അന്തരിച്ച എം.എസ്.ഗിൽ (86) ഏതുപ്രധാനപദവി വഹിച്ച വ്യക്തിയാണ്- മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (1996-2001)

  • ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ അവതരിപ്പിച്ചത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്.
  • ഹിമാലയൻ വണ്ടർലാൻഡ്, ലാഹ്വാലി ലെ നാടോടിക്കഥകൾ തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
  • 2023 ഒക്ടോബർ 15- ന് അന്തരിച്ച സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് എം.എസ്. ജോസഫ്,

18. വിഖ്യാത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെർസൂയിയും (83) പത്നി വഹീദെ മുഹമ്മദിഫറും (54) അടുത്തിടെ വാർത്തകളിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയാണ്- ഇരുവരും ടെഹ്റാനിലെ സ്വവസതിയിൽ കുത്തേറ്റുമരിച്ചനിലയിൽ കാണപ്പെട്ടു 

  • ഇറാനിയൻ നവതരംഗ സിനിമകളുടെ തുടക്കക്കാരിലൊരാളാണ് മെർജൂയി 
  • 2015- ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തിലെ ആജീവനാന്ത പുരസ്ക്കാരം ഇദ്ദേഹത്തിനായിരുന്നു.

19. യു.എസ്സിലെ ആദ്യത്തേതും ഇന്ത്യക്ക് പുറത്തെ ഏറ്റവും ഉയരമുള്ളതുമായ അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് എവിടെയാണ്- മേരിലാൻഡിലെ അക്കോ കിക്കിൽ 

  • 19 അടി ഉയരമുള്ള സ്റ്റാച്യൂ ഓഫ് ഇക്വാ ലിറ്റി എന്ന് നാമകരണം ചെയ്യപ്പെട്ട പ്രതിമയുടെ ശില്പി റാംസുതറാണ്.
  • വിയറ്റ്നാമിലെ ഹാനോയിക്ക് കിഴക്കുള്ള ബാക്സിനിൽ രവീന്ദ്രനാഥടാഗോറിന്റെ അർധകായ പ്രതിമയും അടുത്തിടെ അനാഛാദനം ചെയ്യപ്പെട്ടു.

20. 'ദി റിവേഴ്സ് സ്വിങ്: കൊളോണിയലിസം ടു കോ ഓപ്പറേഷൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്- അശോക് മണ്ഡൻ

  • മുൻ പ്രധാനമന്ത്രി എ.ബി. വാജപേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു.

21. ബ്രിട്ടനിലെ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ മുൻ പ്രധാനമന്ത്രി- ഡേവിഡ് കാമറോൺ


22. 2023- ൽ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരം- മുഹമ്മദ് ഷമി


23. സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധമരുന്നായ അനാസോൾ ഗുളിക ഉപയോഗിക്കാൻ 2023 നവംബറിൽ അനുമതി നൽകിയ രാജ്യം- ബ്രിട്ടൻ


24. 28-മത് IFFK പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുളള സുവർണ ചകോരം നേടിയത്- ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്

  • മികച്ച സംവിധായകൻ (രജത ചകോരം)- ഷോഖിർ ഖാലി കോവ് (സൺഡേ)
  • മികച്ച മലയാള ചിത്രത്തിനുളള നെറ്റ്പാക്ക് പുരസ്കാരം- ആട്ടം
  • മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസ്കി പുരസ്കാരം- ശ്രുതി ശരണ്യം


25. 2023 ഡിസംബറിൽ ലോക്സഭ പാസാക്കിയ ബിൽ അനുസരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്ന സമിതിയിൽ ഉൾപ്പെടുന്നവർ- പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, ഒരു കേന്ദ്രമന്ത്രി

  • സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്നും ഒഴിവാക്കി

26. 2023 FIFA ക്ലബ് ലോകകപ്പ് ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)

  • റണ്ണറപ്പ്- Fluminense (ബ്രസീൽ)

27. 2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വനിതാ ഗുസ്തി താരം- സാക്ഷി മാലിക്ക്


28. 2024- ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകുന്നത്- ഇമ്മാനുവൽ മാക്രോൺ (ഫ്രഞ്ച് പ്രസിഡന്റ്) 


29. 2030- ഓടെ കേരളത്തെ ഒറ്റ നഗരമായി മാറ്റാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച നഗരിയ കമ്മീഷന്റെ അധ്യക്ഷൻ- ഡോ.എം സതീഷ് കുമാർ


30. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി നിയമിതനാകുന്നത്- പ്രമോദ് അഗർവാൾ


FIH Hockey Stars Award 2023

  • മികച്ച പുരുഷ താരം- Hardik Singh
  • മികച്ച വനിത താരം- Xan de Waard
  • മികച്ച ഗോൾകീപ്പർ (പുരുഷൻ)- Pirmin Blaak
  • മികച്ച ഗോൾകീപ്പർ (വനിത) - Savita Punia
  • മികച്ച പുരുഷ ടീം കോച്ച് - Andre Henning
  • മികച്ച വനിത ടീം കോച്ച് - Alyson Annan
  • Rising Star of the year (പുരുഷൻ)- Gaspard Xavier
  • Rising Star of the year (വനിത)- Teresa Lima

No comments:

Post a Comment