Saturday, 6 January 2024

Current Affairs- 06-01-2024

1. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരമായി (City of Literature) പ്രഖ്യാപിക്കപ്പെട്ടത്- കോഴിക്കോട്

  • യുനെസ്കോയുടെ 'ക്രിയേറ്റിവ് സിറ്റിസ് നെറ്റ്വർക്കിൽ കോഴിക്കോടുൾപ്പെടെ 55 നഗരങ്ങളാണ് പുതുതായി സ്ഥാനംപിടിച്ചത്.
  • സംഗീത നഗരപദവി നേടിയ ഗ്വാളിയർ (മധ്യപ്രദേശ്) മാത്രമാണ് പട്ടികയിൽ ഇന്ത്യയിൽനിന്ന് ഇടംനേടിയ മറ്റൊരു നഗരം. 
  • 2004- ൽ രൂപംകൊടുത്ത 'യുനെസ്കോ ക്രിയേറ്റിവ് സിറ്റിനെറ്റ്വർക്കി'ൽ (UCCN) നൂറിലധികം രാജ്യങ്ങളിൽ നിന്നായി 350 നഗരങ്ങളുൾപ്പെടുന്നു.

2. നിർമിതബുദ്ധി (എ.ഐ.) ഉയർത്തുന്ന ഭീഷണികൾ നേരിടാനും ആഗോളതലത്തിൽ നയങ്ങളും പൊതുമാനദണ്ഡങ്ങളും തയ്യാറാക്കാനുമായി ലോകരാജ്യങ്ങളുടെ ആദ്യ ഉച്ചകോടി നടന്നത് എവിടെയാണ്- ബെച്ച്ലി പാർക്ക് (Bletchley Park), ഇംഗ്ലണ്ട് 

  • 2023 നവംബർ 1, 2 തീയതികളിൽ നടന്ന ദ്വിദിന ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചത് ബ്രിട്ടനാണ്.
  • കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യ യെ പ്രതിനിധാനം ചെയ്തു. 28 രാജ്യങ്ങൾ പങ്കെടുത്തു.
  • ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ശക്തിയാണ് എ.ഐ. എന്ന് ഉച്ചകോടിയിൽ അഭിപ്രായമുയർന്നു.
  • ആംഗ്ലോ അമേരിക്കൻ കമ്പനിയായ ഹാർപ്പർ കോളിൻസ് പ്രസാധകരായ കോളിൻസ് നിഘണ്ടു 2023- ലെ വാക്കായി (Word of the year) തിരഞ്ഞെടുത്തത് എ.ഐ. (Artificial Intelligence) ആണ്. 
  • പദത്തിന്റെ ഉപയോഗം 2023- ൽ നാലിരട്ടി വർധിച്ചെന്ന് പ്രസാധകർ അറിയിച്ചു. 

3. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ അതി വേഗ സെഞ്ചുറി നേടിയ താരം- ഗ്ലെൻ മാക്സ്വെൽ (ഓസ്ട്രേലിയ)

  • നെതർലൻഡ്സിനെതിരേ 40 പന്തിൽ നിന്ന് ഒൻപത് ഫോറും എട്ട് സിക്സറുമടക്കം 106 റൺസാണ് നേടിയത്.
  • അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ടൈംഡ് ഔട്ടായി ആദ്യമായി പുറത്തായത് ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസ് ആണ്. പുതുതായെത്തുന്ന ബാറ്റർ രണ്ടു മിനിറ്റിനകം ആദ്യ പന്ത് നേരിടണം. ഇതിന് കഴിയാതെവന്നതോടെയാണ് ഏയ്ഞ്ചലോ ടൈംഡ് ഔട്ടായി പുറത്തായത്.

4. അടുത്തിടെ പ്രസിദ്ധീകരിച്ച, ഐ.എസ്. ആർ.ഒ. ചെയർമാൻ എസ്. സോമനാഥിന്റെ ആത്മകഥ- നിലാവ് കുടിച്ച സിംഹങ്ങൾ

  • വിവാദത്തെത്തുടർന്ന് പുസ്തകം പിന്നീട് വിപണിയിൽനിന്ന് പിൻവലിച്ചു.

5. 2023- ലെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് നേടിയ ഇന്ത്യൻ വംശജ- നന്ദിനി ദാസ്

  • ഏകദേശം 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
  • 'കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻ ഓഫ് എംപയർ' എന്ന കൃതിക്കാണ് പുരസ്കാരം.
  • മുഗൾ സാമ്രാജ്യത്തിന്റെ പക്കൽനിന്ന് ഇന്ത്യയുടെ അധികാരം ബ്രിട്ടന്റെ കൈവശ മെത്തിയതെങ്ങനെയെന്ന് പ്രതിപാദിക്കുന്ന കൃതിയാണിത്.
  • സാഹിത്യേതര രചനകൾക്ക് പുരസ്കാരം നൽകുന്ന ബ്രിട്ടീഷ് അക്കാദമി 2013- ലാണ് ബുക്ക് പ്രൈസ് ഏർപ്പെടുത്തിയത്.

6. 2023- ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്- എസ്.കെ. വസന്തൻ

  • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
  • ഉപന്യാസം, നോവൽ, കേരളചരിത്രം, സംസ്കാരം, വിവർത്തനം തുടങ്ങിയ വിഭാഗങ്ങളിലായി ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്.
  • കേരള സാംസ്കാരിക ചരിത്രനിഘണ്ടു, കേരള ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ തുടങ്ങിയവ കൃതികളാണ്.
  • പ്രഥമ പുരസ്കാരം (1993) നേടിയത് ശൂരനാട് കുഞ്ഞൻപിള്ള. 2022- ലെ ജേതാവ് സേതു. 

7. വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയ വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2023- ലെ കേരള പുരസ്കാര ജേതാക്കൾ-

  • കേരള ജ്യോതി- ടി. പത്മനാഭൻ (സാഹിത്യം)
  • കേരളപ്രഭ- ജസ്റ്റിസ് എം.ഫാത്തിമാബീവി (സാമൂഹിക സേവനം, സിവിൽ സർവീസ്) 
  • കേരളപ്രഭ- സൂര്യ കൃഷ്ണമൂർത്തി (കല)
  • കേരളശ്രീ- പുനലൂർ സോമരാജൻ (സാമൂഹികസേവനം)
  • കേരളശ്രീ- ഡോ. വി. പി. ഗംഗാധരൻ (ആരോഗ്യം) 
  • കേരളശ്രീ- രവി ഡി.സി. (വ്യവസായം, വാണിജ്യം) 
  • കേരളശ്രീ- കെ.എം.ചന്ദ്രശേഖർ (സിവിൽ സർവീസ്) 
  • കേരളശ്രീ- രമേശ് നാരായണൻ (സംഗീതം)

8. ഡൽഹിയിലെ കേന്ദ്രസർവകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയയുടെ ഉന്നത ബഹുമതിയായ 'ഇംതിയാസ്-ഇ-ജാമിയ ലഭിച്ചത്- ഷർമിള ടാഗോർ

  • ഹിന്ദിസിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി.

9. സ്വാതന്ത്ര്യസമരസേനാനിയും 'മാതൃഭൂമി' സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി. കേശവമേനോന്റെ സ്മരണയ്ക്കായി തരൂർ കെ.പി. കേശവമേനോൻ സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ കെ.പി. കേശവമേനോൻ സ്മാരക പുരസ്കാരം നേടിയത്- വൈശാഖൻ


10. 2023- ലെ സത്യൻ പുരസ്കാര ജേതാവ്- മനോജ് കെ. ജയൻ


11. മികച്ച ഫുട്ബോൾ താരത്തിനുള്ള 2023- ലെ ബാലൻദ്യോർ പുരസ്കാരം നേടിയത്- ലയണൽ മെസ്സി (അർജന്റീന, പുരുഷവിഭാഗം) 

  • വനിതാതാരത്തിനുള്ള പുരസ്ക്കാരം സ്പെയിനിന്റെ എയ്റ്റാനാ ബോൺമാട്ടി നേടി. 

12. ഔദ്യോഗിക വൃക്ഷം, ജീവി, പക്ഷി, ചെടി തുടങ്ങിയവ പ്രഖ്യാപിച്ച കേരളത്തിലെ ജില്ലാപഞ്ചായത്ത്- കാസർകോട്

  • ജില്ലാവൃക്ഷം- കാഞ്ഞിരം, ജീവി- പാലപ്പൂവൻ ആമ, പക്ഷി- വെള്ളവയറൻ കടൽപ്പരുന്ത്, ചെടി- പെരിയപോളിത്താളി. 
  • 'കാഞ്ഞിരം' എന്നർഥമുള്ള 'കാസറ' എന്ന പദത്തിൽ നിന്ന് 'കാസർകോട്' എന്ന സ്ഥലനാമം രൂപം കൊണ്ടത്. ഇതിനാലാണ് കാഞ്ഞിരം ജില്ലാവൃക്ഷമായത്.
  • രാജ്യത്ത് ആദ്യമായാണ് ജില്ലാതലത്തിൽ ഇത്തരത്തിലുള്ള പ്രഖ്യാപനം.

13. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സി.ബി.ഐ. രാജവ്യാപകമായി നടത്തിയ പരിശോധനയുടെ പേര്- ഓപ്പറേഷൻ ചക്ര 2


14. ഒന്നുമുതൽ എട്ടാംക്ലാസുവരെയുള്ള ഒ.ബി. സി. വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി- കെടാവിളക്ക്

  • പ്രതിവർഷം 1,500 രൂപ വീതം നൽകുന്ന പദ്ധതിയാണിത്.

15. സ്ലൊവാക്യയുടെ പ്രധാനമന്ത്രിയായി റോബർട്ട് ഫിക്കോ എത്രാം തവണയാണ് അടുത്തിടെ ചുമതലയേറ്റത്- നാലാംതവണ


16. ആറുപതിറ്റാണ്ടോളം ഇന്ത്യൻ വ്യോമസേനയ്ക്കായി പറന്ന ഏത് വിമാനങ്ങളാണ് സേനയിൽ നിന്ന് വിടചൊല്ലുന്നത്- മിഗ് 21

  • റഷ്യൻ നിർമിത മിഗ് 21- ന് പകരം തദ്ദേ ശീയമായി വികസിപ്പിച്ച് സുഖോയ്- 30 എം.കെ.ഐ. തേജസ്സ് സി.എ. എന്നിവ സേനയുടെ ഭാഗമാകും.

17. സോപാനസംഗീതത്തെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കിയ അടുത്തിടെ അന്തരിച്ച കലാകാരി- പ്രൊഫ. ലീലാ ഓംചേരി (94) 

  • അഭിനയസംഗീതം, സംഗീതത്തിന്റെ പദവും പാദവും, കഥാഭാരതി, ഇന്ത്യൻ മ്യൂസിക് ആൻഡ് അപ്ലൈഡ് ആർട്സ്, കേരളത്തിലെ ലാസ്യരചനകൾ തുടങ്ങിയ കൃതികളുടെ രചയിതാവാണ്. 
  • സംഗീതസംഭാവനകൾ പരിഗണിച്ച് 2009- ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. 

18. കേരളത്തിലെ ഏത് രാഷ്ട്രീയനേതാവിന്റെ ആത്മകഥയാണ് 'ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ- എം.എം. ലോറൻസ്


19. സംസ്ഥാന സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അധ്യക്ഷൻ- ഡി. നാരായണ


20. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റത്- ഹീരാലാൽ സാരിയ

  • ഈ പദവിയിലെത്തുന്ന ആദ്യ ദളിത് വിഭാഗക്കാരനാണ്.
  • യാഷ് വർധൻകുമാർ സിൻഹ വിരമിച്ച ഒഴിവിലാണ് നിയമനം.
  • വിവരാവകാശ കമ്മിഷണറായി പ്രവർത്തിച്ചുവരികയായിരുന്നു.
  • രാജസ്ഥാനിലെ ഭഗൽപൂർ സ്വദേശിയാണ് തെലങ്കാന കേഡറിലെ ഈ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ.
  • പുതിയ വിവരാവകാശ കമ്മിഷണർമാരായി ആനന്ദി രാമലിംഗം, വിനോദ്കുമാർ തിവാരി എന്നിവരും ചുമതലയേറ്റു. 
  • നിലവിൽ 4 വിവരാവകാശ കമ്മിഷണർ മാരാണ് കേന്ദ്രത്തിലുള്ളത്. 6 പേരുടെ ഒഴിവുണ്ട്. 

21. ഓൺലൈനിൽ കുട്ടികൾക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും ചെറുക്കാൻ ടെക് ഭീമൻമാരായ മെറ്റയും ഗൂഗിളും ചേർന്ന് ആരംഭിച്ച

പദ്ധതി- ലാന്റേൺ 


22. അന്തമാൻ നിക്കോബാർ ദ്വീപുകളിൽ വെച്ച് 2018 നവംബർ 14- ന് സെന്റിനൽ ഗോത്രക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ മിഷനറിയായ ജോൺ അലൻ ചൗവിന്റെ (25) ജീവിതം പ്രമേയമാക്കിയ ചലച്ചിത്രം- ദ മിഷൻ

  • നാഷണൽ ജ്യോഗ്രഫിക് ചാനലാണ് ചിത്രം പ്രദർശിപ്പിച്ചത്.
  • ലോകത്തെ ഏറ്റവും അപകടകാരികളായ വിഭാഗമായാണ് സെന്റിനലി ഗോത്രക്കാർ പരിഗണിക്കപ്പെടുന്നത്.
  • അലന്റെ മൃതദേഹം പോലും ദ്വീപിൽനിന്ന് വീണ്ടെടുക്കാനായില്ല.

23. സുപ്രീംകോടതിയിൽ പുതുതായി ചുമതലയേറ്റ മൂന്ന് ജഡ്ഡിമാർ- സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മാസിഹ്, സന്ദീപ് മേത്ത 

  • ഇതോടെ സുപ്രീം കോടതിയിൽ ജഡ്ഡിമാരുടെ അംഗബലം പൂർണമായി.
  • 34- ആണ് അനുവദനീയമായ അംഗബലം.

24. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്- മിഥിലി (മാലിദ്വീപാണ് പേര് നൽകിയത്)


25. ഗസൽ ഗായകൻ ഉമ്പായിയുടെ സ്മരണാർഥം സംസ്ഥാനത്തെ ആദ്യത്തെ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി നിലവിൽ വരുന്നത്- കോഴിക്കോട്ട്


26. സംസ്ഥാന സർക്കാർ ക്യൂബയുമായി ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഥമ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന്റെ പേര്- ചെ 


27. സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ വനജ്


28. കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെന്റർ നിലവിൽ വന്നത്- ശംഖുമുഖം (തിരുവനന്തപുരം)


29. ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക് സി.ഇ.ഒ- മിക്കാ (MIKA)


30. ഇന്ത്യ-ശ്രീലങ്ക സൈനികാഭ്യാസത്തിന്റെ പേര്- മിത്രശക്തി 2023 (വേദി- പുനെ) 

No comments:

Post a Comment