Sunday, 21 January 2024

Current Affairs- 21-01-2024

1. 62-ാമത് (2024) കേരള സ്കൂൾ കലോത്സവ വേദി- കൊല്ലം

  • പ്രസംഗ വിജയിക്ക് ഈ വർഷം മുതൽ ലഭിക്കുന്ന പുരസ്കാരം- അഴീക്കോട് സ്മാരക പ്രസംഗ പ്രതിഭ പുരസ്കാരം

2. 10,000 കോടി ഡോളർ സ്വത്ത് സമ്പാദിച്ച ആദ്യ വനിത- ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്സ്

  • ലോക ധനികരിൽ 12-ാം സ്ഥാനം

3. 2024 ജനുവരിയിൽ അന്തരിച്ച, നെല്ല് നോവലിലെ കഥാപാത്രം- കുറുമാട്ടി (രാഗിണി)

  • നെല്ല് നോവൽ- പി. വത്സല

4. 2023 ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്- കേരളം (വേദി- മഹാരാഷ്ട്ര)


5. 2024 ജനുവരിയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി (Spokesperson) ചുമതലയേറ്റത്- രൺധിർ ജയ്സാൽ

  • മുൻ വക്താവായിരുന്ന അരിന്ദം ബാഗിയെ ഐക്യരാഷ്ട്രസഭയുടേയും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളുടേയും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിച്ചതിനെ തുടർന്നാണ് ജയ്സ്വാളിന്റെ നിയമനം

6. ഇന്ത്യയും ഏത് രാജ്യവുമായുള്ള സംയുക്ത സൈനിക അഭ്യാസമാണ് ഡെസെർട്ട് സൈക്ലോൺ 2024- യു. എ. ഇ (വേദി- രാജസ്ഥാൻ)


7. എം. എസ്. സ്വാമിനാഥൻ അവാർഡ് ജേതാവ്- പ്രൊഫ. ബി. ആർ. കംബോജ്


8. അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ ചിത്രശലഭം- മേഘമല വെള്ളിവരയൻ


9. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതനായത്- എസ് ശ്രീകല


10. PSLV- യുടെ 60-ാമത് ദൗത്യമായ PSLV C58 വിക്ഷേപിച്ച തീയതി- 2024 ജനുവരി 1


11. പി ജെ ആന്റണിയുടെ സ്മരണയ്ക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഹ്രസ്വ സിനിമാ മത്സരത്തിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്- ഡോ വേണുഗോപാൽ


12. ഐ.എസ്.ആർ.ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുന്ന ഉപഗ്രഹം- ജി സാറ്റ് 20


13. രാജ്യത്തെ രണ്ടാമത്തെ വലിയ കാർ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ബോളിവുഡ് താരം- ദീപിക പദുക്കോൺ


14. കൂടുതൽപ്പരെ ഒരേസമയം സൂര്യനമസ്കാരത്തിൽ പങ്കെടുപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സംസ്ഥാനം- ഗുജറാത്ത്


15. ഫിഡെ ലോക റാപ്പിഡ് ചെസ്സ് കിരീടം സ്വന്തമാക്കിയത്- മാസ് കാൾസൻ (നോർവെ)


16. കേരളത്തിന്റെ അഭിമാന പദ്ധതിയായ കുടുംബശ്രീ 2023- ൽ സ്വന്തമാക്കിയ ലോക റെക്കോഡുകളുടെ എണ്ണം- 4 


17. മനോഹരമായ എയർപോർട്ടിനുളള യുനെസ്കോയുടെ 2023 പ്രിക്സ് വെർസൽസ് പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ എയർപോർട്ട്- കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളൂരു


18. അടുത്തിടെ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ- ഒ എസ് ത്യാഗരാജൻ


19. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്നത്- ദ്വാരക,ഗുജറാത്ത്


20. പ്രഥമ പിടി തോമസ് പുരസ്കാരം ലഭിച്ചത്- മാധവ് ഗാഡ്ഗിൽ


21. ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതി- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP)


22. രാജ്യാന്തര എ.ഐ ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം- കൊച്ചി


23. കേരള കർഷക തൊഴിലാളി യൂണിയന്റെ മുഖ മാസികയായ കർഷക തൊഴിലാളി ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാര ജേതാവ്- വി.എസ് അച്യുതാനന്ദൻ


24. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി ചുമതലയേറ്റത്- രൺധീർ ജൈസ്വാൾ 


25. 2024 ജനുവരിയിൽ സുപ്രീംകോടതിയുടെ നിയമസഹായ കമ്മിറ്റി ചെയർമാനായി നാമനിർദേശം ചെയ്യപ്പെട്ടത്- ബി.ആർ ഗവായി


26. നാസയും ബഹിരാകാശ ഏജൻസിയായ ജാക്സയും 2024 തടികൊണ്ട് നിർമ്മിക്കുന്ന ഉപഗ്രഹം- ലീഗ്നോ സാറ്റ്


27. 2024 ജനുവരിയിൽ രാജസ്ഥാനിലെ മഹാജനിൽ നടക്കുന്ന ഇന്ത്യ യു.എ.ഇ. സംയുക്ത സൈനികാഭ്യാസം- ഡെസേർട്ട് സൈക്ലോൺ


28. ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായി Department Of empowerment-of-persons-with-disabilities 2023-2024 കാലയളവിൽ ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന പരിപാടി- ദിവ്യ കലമേളകൾ


29. 2024 ജനുവരിയിൽ, കേരളത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് വേദിയായ ജില്ല- ആലപ്പുഴ 


30. ഫിഡെ ലോക റാങ്കിങ്ങിൽ എത്തിയ ആദ്യ മലയാളി താരം- എസ്. എൽ. നാരായണൻ (42-ാം റാങ്ക്)

No comments:

Post a Comment