Wednesday, 31 January 2024

Current Affairs- 31-01-2024

1. ജയ്പൂരിൽ നടന്ന 'റോയൽ മിസ്സ് ഇന്ത്യ' മത്സരത്തിൽ കിരീടം നേടിയ മലയാളി- ഋതു സാരംഗി ലാൽ


2. 2024 ജനുവരിയിൽ അഗ്നിപർവത സ്ഫോടനം നടന്ന റെയ്ജാൻസ് ഉപദ്വീപ് സ്ഥിതി ചെയ്യുന്ന രാജ്യം- ഐസ്ലാൻഡ്


3. 2024- ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്- ഒപ്പൺഹെയ്മർ


4. 2024 ബ്രിക്സ് അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം- റഷ്യ


5. ഡൽഹിയിൽ നടക്കുന്ന 75-ാം മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബാലൻ- പ്രണവ്


6. അഖിലേന്ത്യ അന്തർ സർവകലാശാല വനിതാ വോളിബോൾ കിരീടം സ്വന്തമാക്കിയത്- മഹാത്മാഗാന്ധി സർവ്വകലാശാല


7. 'മോഹൻലാൽ: അഭിനയകലയിലെ ഇതിഹാസം' എന്ന പുസ്തകം രചിച്ചത്- പ്രൊഫ എം കെ സാനു


8. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും പഴക്കമേറിയ വനം സ്ഥിതി ചെയ്യുന്നത്- കെയ്റോ, ന്യൂയോർക്ക്


9. കേരള സാഹിത്യ വേദിയുടെ 2023- ലെ തകഴി സാഹിത്യ പുരസ്കാര ജേതാക്കൾ-

  • നോവൽ വിഭാഗം- ആർ. അരുൺ (കൃതി- ഇഷാംബരം)
  • ചെറുകഥ- വി.എം.എ. ലത്തീഫ് (കൃതി- മൂലേപ്പാടത്ത് പറമ്പ് : ഒരു ജാലകക്കാഴ്ച)
  • കവിത- ശ്രീദേവി കെ. ലാൽ (കൃതി- ഒരു ആളൊഴിഞ്ഞ വീട് പറയുന്നത്)

10. 2024 ജനുവരിയിൽ 100-ാം ചരമവാർഷികം ആചരിക്കപ്പെടുന്ന പ്രശസ്ത കവി- കുമാരനാശാൻ


11. ജമ്മുകാശ്മീരിലെ വർദ്ധിച്ചുവരുന്ന ഭീകരവാദത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സർവ്വശക്തി


12. മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ എത്തിയ ഇന്ത്യൻ സഖ്യം- സാത്വിക് സായ്മാജ് & ചിരാഗ് ഷെട്ടി


13. കുച്ച് ബെഹാർ ട്രോഫി ഫൈനലിൽ 400 റൺസിനു മുകളിൽ സ്കോർ ചെയ്ത ആദ്യ താരം- പ്രഖർ ചതുർവേദി


14. 2024 ജനുവരിയിൽ കേരള നിയമസഭയുടെ പെറ്റീഷൻ കമ്മിറ്റി ചെയർമാനായി സ്പീക്കർ നാമനിർദ്ദേശം ചെയ്ത എം. എൽ. എ- ആന്റണി രാജു


15. 'ആൻ എഡ്യൂക്കേഷൻ ഫോർ റീത' എന്നത് ആരുടെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ്- ബൃന്ദ കാരാട്ട്


16. 2024 ജനുവരിയിൽ ഗ്രാൻഡ്സ്ലാം സിംഗിൾസിൽ സീഡ് താരത്തെ തോൽപ്പിച്ച ഇന്ത്യൻ താരം- സുമിത് നാഗൽ


17. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള എഴുത്തുകാരി- കെ. ബി. ശ്രീദേവി

  • പ്രധാനകൃതികൾ- യജ്ഞം, നിറമാല, അഗ്നിഹോത്രം, മൂന്നാം തലമുറ, ദശരഥം, ചാണക്കല്ല്, ചിരഞ്ജീവി മുഖത്തോടു മുഖം, തിരക്കൊഴിയാതെ, പറയിപെറ്റ പന്തിരുകുലം, ശ്രീകൃഷ്ണകഥ, കുട്ടിത്തിരുമേനി, കൃഷ്ണാനുരാഗം 
  • നാടകം- കുറൂരമ്മ

18. സ്ഥലനാമങ്ങൾ, പിൻകോഡ് എന്നിവ നൽകുന്നതിലൂടെ ആ പ്രദേശത്തെ കാലാവസ്ഥ അറിയുന്നതിനായി കേന്ദ്രകാലാവസ്ഥാ വകുപ്പ് തയ്യാറാക്കിയ സംവിധാനം- മൗസംഗ്രാം (മാസം എന്ന ആപ്പിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്.) 


19. ഒരു വാചകം കേട്ടശേഷം അതിന്റെ അർത്ഥം ഉൾക്കൊണ്ടു മൊഴിമാറ്റുന്ന ജനറേറ്റീവ് AI സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ആപ്പ്-  ഭാഷിണി പോഡിയം (വികസിപ്പിച്ച കമ്പനി- ടെക്സ്ജെൻഷ്യ)


20. ചിത്രകലാരംഗത്ത് സമഗ്ര സംഭാവനകൾ നൽകുന്ന പ്രതിഭകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ രാജാരവിവർമ്മ പുരസ്കാരം 2022 ജേതാവ്- സുരേന്ദ്രൻ നായർ


21. ഇന്ത്യൻ നാവികസേനയുടെ മൾട്ടി നാഷണൽ അഭ്യാസമായ മിലാൻ 24- ന്റെ വേദി- വിശാഖപട്ടണം


22. എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- സാറ, 4 വയസ്സ് (ചെക്ക് റിപ്പബ്ലിക്)


23. 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ വേദി- നാസിക്


24. സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് നിലവിൽ വരുന്നത്- RCC, തിരുവനന്തപുരം


25. ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ സംസ്ഥാനം- കേരളം


26. 2022- ലെ രാജാ രവിവർമ പുരസ്കാരം ലഭിച്ചത്- സുരേന്ദ്രൻ നായർ


27. 2024- ലെ 77-മത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ വേദി- അരുണാചൽ പ്രദേശ്


28. പ്രഥമ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്നത്- തോന്നയ്ക്കൽ, തിരുവനന്തപുരം


29. ലോക്സഭ സെക്രട്ടറിയേറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാരം നേടിയ മലയാളി- പി മുരളീധരൻ


30. ഡെന്മാർക്കിന്റെ പുതിയ രാജാവ്- ഫ്രഡറിക് പത്താമൻ


ഫിഫ ഫുട്ബോൾ അവാർഡ് 2023

  • മികച്ച വനിത ഫുട്ബോൾ താരം- Aitana Bonmati 
  • മികച്ച പുരുഷ ഫുട്ബോൾ താരം- Lionel Messi 
  • മികച്ച വനിത കോച്ച്- Sarin Wiegman 
  • മികച്ച പുരുഷ കോച്ച്- Pep Guardiola 
  • മികച്ച വനിത ഗോൾ കീപ്പർ- Mary Earps
  • മികച്ച പുരുഷ ഗോൾ കീപ്പർ- Ederson

No comments:

Post a Comment