Wednesday 17 January 2024

Current Affairs- 17-01-2024

1. ഉത്തരകാശിയിലെ സിൽക്യാരയിൽ (ഉത്ത രാഖണ്ഡ്) തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെ 17 ദിവസങ്ങൾക്കുശേഷം രക്ഷപ്പെടുത്തിയ ദൗത്യത്തിന്റെ പേര്- ഓപ്പറേഷൻ സുരംഗ് (Operation Surang) 

  • ചാർധാം ദേശീയപാതാ പദ്ധതിയുടെ ഭാഗമായ തുരങ്കത്തിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നവംബർ 12- നാണ് തുരങ്കത്തിൽ കുടുങ്ങിയത്. 
  • ആധുനിക യന്ത്രങ്ങളുപയോഗിച്ച് മൺകുനകൾ നീക്കിയതിനൊപ്പം നാടൻ പണിയായുധങ്ങൾകൊണ്ട് ചെറിയ ദ്വാരങ്ങൾ സൃഷ്ടിച്ച് അതിലൂടെ ആൾക്കാരെ രക്ഷിക്കുന്ന 'റാറ്റ്-ഹോൾ മൈനിങ് രീതിയും അവലംബിക്കുകയുണ്ടായി.
  • ഉത്തരാഖണ്ഡിലെ തീർഥാടനകേന്ദ്രങ്ങ ളായ ബദരിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡുമാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ചാർധാം. 

2. പ്രതികൂല കാലാവസ്ഥ അതിജീവിച്ച് അന്റാർട്ടിക്കയിലിറങ്ങിയ, ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമേത്- ബോയിങ് 787 ഡ്രീംലൈനർ

  • നോർസ് അറ്റ്ലാന്റിക് എയർവേസാണ് ദക്ഷിണധ്രുവത്തിലെ ട്രോൾ എയർ ഫീൽഡിലുള്ള 'ബ്ലൂ ഐസ് റൺവേയിൽ ബോയിങ് വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചത്.
  • ഇതോടെ ബോയിങ് വിമാനം കീഴടക്കുന്ന ആറാമത്തെ വൻകരയായി അന്റാർട്ടിക്ക മാറി.
  • നോർവേയുടെ ദക്ഷിണധ്രുവ പര്യവേക്ഷ ണകേന്ദ്രത്തിൽനിന്നുള്ള 45 ഗവേഷകരും പര്യവേക്ഷണത്തിനുള്ള 12 ടൺ ഉപകരണങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

3. 2023- ലെ വിശ്വസുന്ദരി (Miss Universe) കിരീടം നേടിയത്- ഷെയിസ് പലാസിയോസ് (23, നിക്കരാഗ്വ)

  • അന്റോണിയ പോർസിൽഡ് (തായ്ലാൻഡ്), മൊറായ വിൽസൺ (ഓസ്ട്രേലിയ) എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിലെത്തിയത്.
  • 2022- ലെ വിശ്വസുന്ദരി ആർബണി ഗബ്രിയേലാണ് (യു.എസ്.) ഷെയ്നിസിനെ കിരീടമണിയിച്ചത്.
  • എൽ സാൽവദോറിന്റെ തലസ്ഥാനമായ സാൻ സാൽവദോറിൽ നവംബർ 19- നാണ് മത്സരം നടന്നത്.
  • 72-ാം വിശ്വസുന്ദരി മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള ശ്വേതാ ശർദ ഉൾപ്പെടെ 84 പേർ പങ്കെടുത്തു.

4. 2023 നവംബർ 21- ന് അന്തരിച്ച എഴുത്തു കാരി പി. വത്സല (84) വയനാടൻ സാമുഹിക ജീവിതം പശ്ചാത്തലമാക്കി രചിച്ച 'നോവൽ ത്രയം' ഏത്- നെല്ല് (1972), ആഗ്നേയം (1974), കൂമൻ കൊല്ലി (1989)

  • നിഴലുറങ്ങുന്ന വഴികൾ, റോസ്മേരിയുടെ ആകാശങ്ങൾ, ആരും മരിക്കുന്നില്ല. ഗൗതമൻ, അരക്കില്ലം, വിലാപം, പാളയം തുടങ്ങിയവയാണ് മറ്റ് നോവലുകൾ. 
  • വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങളും 'മരച്ചുവട്ടിലെ വെയിൽച്ചീളുകൾ അനുഭവക്കുറിപ്പുകളുമാണ്.
  • അധ്യാപികയായിരുന്ന വത്സല കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷയായും പ്രവർത്തിച്ചിരുന്നു.
  • എഴുത്തച്ഛൻ പുരസ്കാരം (2021) ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 
  • 'നെല്ല്' എന്ന നോവൽ 1974- ൽ രാമു കാര്യാട്ട് അതേപേരിൽ ചലച്ചിത്രമാക്കി. വയലാർ രചിച്ച് സലിൽ ചൗധരി സംഗീതം പകർന്ന 'കദളി ചെങ്കദളി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ലതാമങ്കേഷ്കർ, ലത മങ്കേഷ്കർ പാടിയ ഏക മലയാളഗാനം കൂടിയാണിത്.

5. 2023 നവംബറിൽ പ്രവർത്തനം അവസാനിപ്പിച്ച ജനപ്രിയ ഓൺലൈൻ വീഡിയോ ചാറ്റിങ് പ്ലാറ്റ്ഫോം- ഒമേഗിൾ (Omegle)

  • 2009 മാർച്ച് 25- നാണ് അമേരിക്കക്കാരനായ ലെയ്ഫ് കെ ബ്രൂക്സ്, തന്റെ പതിനെട്ടാം വയസ്സിൽ സജ്ജമാക്കിയ ഈ പ്ലാറ്റ്ഫോം പ്രവർത്തനം തുടങ്ങിയത്.

6. കേരളത്തിലെ ആദ്യത്തെ ഹെലി ടൂറിസം (Heli tourism) പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ്- കൊച്ചി 

  • റോഡുകളിലെ തിരക്കും ശോചനീയാവസ്ഥയും മൂലം വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ നേരിടുന്ന പ്രശ്നങ്ങൾ മറികടക്കാൻ ഹെലികോപ്ടർ ഉപയോഗിക്കുന്ന പദ്ധതിയാണിത്.
  • 2023- ൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തിയ ജില്ലയാണ് എറണാകുളം 

7. 2023- ലെ എമ്മി (Emmy) പുരസ്കാരം നേടിയ ഇന്ത്യക്കാർ- എക്താ കപൂർ, വീർ ദാസ്

  • ടെലിവിഷൻ, ചലച്ചിത്രനിർമാതാവായ എക്താ കപൂറിന് ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് അവാർഡും വീർ ദാസിന് ഇന്റർനാഷണൽ എമ്മി ഫോർ കോമഡി അവാർഡുമാണ് ലഭിച്ചത്.
  • ടെലിവിഷൻ മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി അവാർഡുകൾ.

8. കേസ് ഫയൽ ചെയ്യാൻ രാജ്യത്ത് ആദ്യമായി മൊബൈൽ ആപ്പ് വികസിപ്പിച്ച ഹൈക്കോടതിയേത്- കേരള ഹൈക്കോടതി


9. അടുത്തിടെ അന്തരിച്ച സി.എൽ. പൊറിഞ്ചുക്കുട്ടി (91) ഏത് നിലയിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു- ചിത്രകാരൻ

  • കേരള ലളിതകലാ അക്കാദമി ചെയർമാനും കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറിയുമായിരുന്നു.
  • 'ചിത്രകലയിലെ ഏകാന്തപഥികൻ' ജീവ ചരിത്രമാണ്.

10. തങ്ങളുടെ രാജ്യത്തുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ഏത് ദ്വീപുരാജ്യത്തെ പുതിയ പ്രസിഡന്റാണ് അടുത്തിടെ ആവശ്യപ്പെട്ടത്- മാലിദ്വീപ് (ഡോ. മുഹമ്മദ് മുയിസു)


11. 2023 നവംബർ 19- ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ എത്രാമതായാണ് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്- ആറാമത്

  • 13-ാം ലോകകപ്പ് ക്രിക്കറ്റിൽ 10 മത്സരങ്ങൾ തുടർച്ചയായി ജയിച്ച ഇന്ത്യയെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്.
  • 1987, 1999, 2003, 2007, 2015 വർഷങ്ങളിലാണ് ഇതിനുമുൻപ് ഓസ്ട്രേലിയ ജേതാക്കളായത്.
  • ട്രാവിഡ് ഹെഡാണ് (ഓസ്ട്രേലിയ, 137 റൺസ്) പ്ലെയർ ഓഫ് ദ മാച്ച്.
  • വിരാട് കോലി (ഇന്ത്യ, 765 റൺസ്) പ്ലെയർ ഓഫ് ദ ടൂർണമെൻറായി. ഒരു ലോക കപ്പിൽ ഏറ്റവും കൂടുതൽ റൺസ് (765) എന്ന റെക്കോഡും കോലിയുടെ പേരിലായി. 
  • ക്യാപ്റ്റന്മാർ: പാറ്റ് കമിൻസ് (ഓസ്ട്രേലിയ), രോഹിത് ശർമ (ഇന്ത്യ),
  • 10 രാജ്യങ്ങളാണ് ലോകകപ്പിൽ പങ്കെടുത്തത്. 48 മത്സരങ്ങൾ നടന്നു.

12. കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറലിന്റെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമിതമായ കാർഷിക ഡ്രോൺ- ഫിയ ക്യുഡി 10 (FIA OD 10)

  • ചേർത്തല സ്വദേശികളായ ദേവിക ചന്ദ്ര ശേഖരൻ, ദേവൻ ചന്ദ്രശേഖരൻ എന്നി സഹോദരങ്ങളുടെ നേതൃത്വത്തിൽ കൊച്ചിയിലെ അഗ്രിടെക് സ്ഥാപനമായ ഫ്യൂസ് ലേജ് ഇന്നൊവേഷൻസാണ് ഡ്രോൺ വികസിപ്പിച്ചത്.

13. ഏത് രാജ്യം മുൻകൈയെടുത്ത് പ്രവർത്തിച്ചതിനെത്തുടർന്നാണ് ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്ന ഗാസയിൽ നാലുദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നത്- ഖത്തർ

  • ഈജിപ്ത്, യു.എസ്. എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഖത്തർ ദോഹയിൽ നടത്തിയ ചർച്ചകളാണ് ഒക്ടോബർ 7- ന് ആരംഭിച്ച യുദ്ധത്തിലെ ആദ്യ വെടിനിർത്തലിന് സാഹചര്യമൊരുക്കിയത്.

14. സുപ്രീം കോടതിയിലെ എത്രാമത്തെ വനിതാ ജഡ്‌ജിയായിരുന്നു അടുത്തിടെ അന്തരിച്ച ജസ്റ്റിസ് എം. ഫാത്തിമാ ബീവി (96)- ആദ്യത്തെ

  • 1989 മുതൽ 1992 വരെയാണ് ഫാത്തിമാ ബീവി സുപ്രീംകോടതി ജഡ്ജിയായിരുന്നത്.
  • 1997-2001 കാലത്ത് തമിഴ്നാട് ഗവർണർ പദവി വഹിച്ചു. 
  • ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം ഗവർണർ, ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത, തമിഴ്നാട്ടിലെ ആദ്യ വനിതാ ഗവർണർ, തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിത തുടങ്ങിയ പ്രത്യേകതകളുമുണ്ട്.
  • കേരള പിന്നാക്ക വിഭാഗ കമ്മിഷന്റെ ആദ്യ അധ്യക്ഷ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
  • 'നീതിയുടെ ധീരസഞ്ചാരം ജീവചരിത്ര കൃതിയാണ്.

15. ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ ക്യാപ്റ്റനായ മലയാളി- മിന്നുമണി

  • അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ നായകപദവിയിലെത്തുന്ന ആദ്യ മലയാളി വനിതാതാരമാണ് മാനന്തവാടി സ്വദേശി നിയായ മിന്നുമണി

16. സംസ്ഥാന സർക്കാർ അടുത്തിടെ കലാ രൂപമായി അംഗീകരിച്ച അനുകരണകല- മിമിക്രി 

  • കേരള സംഗീത നാടക അക്കാദമിയുടെ പട്ടികയിൽ മിമിക്രിയെ ഉൾപ്പെടുത്തിക്കൊണ്ട് നിയമാവലിയിൽ വരുത്തിയ ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകി. 
  • വിനോദത്തിനായി ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവ് എന്നാണ് നിയമാവലിയിൽ മിമിക്രി നിർവചിക്കപ്പെട്ടിട്ടുള്ളത്.

17. ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റ ലിജൻസ് ഹ്യൂമനോയിഡ് റോബോട്ടിക്- മിക്ക (Mika)

  • പോളിഷ് കമ്പനിയായ ഡിക്ടഡോറാണ് മിക്കാറ്റ് സി.ഇ.ഒ. പദവി നൽകിയത്. 
  • ഡിക്ടഡോറും ഹോങ് കോങ് ആസ്ഥാനമായ ഹാൻസൺ റോബോട്ടിക്സും ചേർന്നാണ് മിക്കയെ വികസിപ്പിച്ചത്.

18. 2023- ലെ ഡിജിറ്റൽ മത്സരക്ഷമതാ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 49 (അമേരിക്കയാണ് ഒന്നാമത്).


20. 2023- ലെ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി- ഇന്ത്യ (ബെംഗളൂരു) 


21. 2022- ലെ കണക്കുകൾപ്രകാരം കാർബൺ നിർഗമനം ആഗോളതലത്തിൽ ഒന്നാമതുള്ള രാജ്യം- ചൈന


22. 2023- ലെ ഫീമെയിൽ സ്പോർട്സ് ഓഫ് ദ ഇയർ പുരസ്കാരം നേടിയത് നിത- അംബാനി 

  • ഇന്ത്യയുടെ കായികരംഗത്തെ നയിക്കുന്നതിൽ സുപ്രധാന നേതൃത്വം വഹിക്കുന്നതിനാണ് പുരസ്ക്കാരം

23. മുപ്പത്തിനാലുവർഷമായി പൂച്ചയ്ക്കേർപ്പെടുത്തിയ വിലക്ക് അടുത്തിടെ പിൻവലിച്ച രാജ്യം- സിംഗപ്പൂർ


24. കലാരംഗത്ത് സിംഗപ്പൂർ ഏർപ്പെടുത്തിയ ‘കൾച്ചറൽ മെഡലിയൻ' പുരസ്ക്കാരം നേടിയ ഇന്ത്യൻ വംശജ- മീരാ ചന്ദ്


25. അർജന്റീനയുടെ പുതിയ പ്രസിഡണ്ട്- ജാവിയർ മിലെ


26. 2023- ൽ ആഫ്രിക്കൻ ഫുട്ബോളിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.- വിക്ടർ ഒസിംഹെൻ (നൈജീരിയ)


27. പ്രഥമ ഇന്ത്യൻ ആർട്ട്, ആർക്കിടെക്ചർ & ഡിസൈൻ ബിനാലെയുടെ വേദി- ന്യൂഡൽഹി


28. ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ സാംസ്കാരിക ട്രസ്റ്റിന്റെ കെ പി എസ് മേനോൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- സജീവ് സന്യാൽ


29. ചൈനയുടെ പുതിയ പ്രതിരോധ മന്ത്രി- ജനറൽ ഡോങ്ജുൻ


30. സംസ്ഥാനത്തെ തെരുവ് വിളക്കുകൾ LED യിലേക്ക് മാറ്റുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി- നിലാവ്

No comments:

Post a Comment