Friday 19 January 2024

Current Affairs- 19-01-2024

1. ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ് റോക്കറ്റ് വിക്ഷേപണത്തിന്റെ എത്രാം വാർഷികമാണ് 2023 നവംബർ 21- ന് ആഘോഷിച്ചത്- 60

  • തിരുവനന്തപുരത്തെ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (TERLS) നിന്ന് 1963 നവംബർ 21- ന് വൈകിട്ട് 6. 25- നാണ് അമേരിക്കൻ നിർമിത സൗണ്ടിങ് റോക്കറ്റായ നിക് അപ്പാച്ചെ (Nike Apache) വിക്ഷേപിച്ചത്. 
  • കാളവണ്ടിയിലും സൈക്കിളിലുമായി എത്തിച്ച റോക്കറ്റിന്റെ ഭാഗങ്ങൾ തുമ്പയിലെ മേരി മഗ്ദലന പള്ളിയുടെ അധിനതയിലായിരുന്ന സ്ഥലത്തുവെച്ചാണ് ബന്ധിപ്പിച്ചത് (മേരി മഗ്ദലന പള്ളിയും സമീപത്തെ ബിഷപ്പ് ഹൗസും സ്ഥിതിചെയ്തിരുന്ന പ്രദേശമാണ് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനായി മാറിയത്). 
  • ഭൂമിയുടെ കാന്തിക മധ്യരേഖയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രദേശമായതിനാലാണ് തുമ്പയെ വിക്ഷേപണ കേന്ദ്രമായി തിരഞെഞ്ഞെടുത്തത്.

2. ഇന്ത്യയുടെ എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)- യാണ് നവംബർ 28- ന് ഗോവയിൽ സമാപിച്ചത്- 54-ാമത്

  • അബ്ബാസ് അമിനി സംവിധാനം ചെയ്ത ഇറാനിയൻ സിനിമയായ 'എൻഡ്ലെസ് ബോർഡേഴ്സ്' സുവർണമയൂരം നേടി. 
  • ബൾഗേറിയൻ ചിത്രമായ ബ്ലോഗാസ് ലെസ്സൻസ് ഒരുക്കിയ സ്റ്റെഫാൻ കോമാൻ ഡെറവാണ് മികച്ച സംവിധായകൻ 
  • മികച്ച നടൻ- പൗറിയ രഹിമി സാം (എൻസ് ബോർഡേഴ്സ്)
  • മികച്ച നടി- മേലാനി തിയറി (പാർട്ടി ഓഫ് ഫൂൾസ്, ഫ്രഞ്ച്)
  • കന്നഡ ചിത്രം 'കാന്താരി'- യിലെ അഭിനയത്തിന് നടൻ ഋഷഭ് ഷെട്ടി പ്രത്യേക ജൂറി അവാർഡ് നേടി.
  • ഒ.ടി.ടി.യിലെ മികച്ച വെബ് സീരീസിന് ആദ്യമായി ഏർപ്പെടുത്തിയ പുരസ്ക്കാരം 'പഞ്ചായത്ത് സിസൻ 2- ന് ലഭിച്ചു. 
  • ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. 

3. ക്ഷീരപഥത്തിന് പുറത്തുനിന്ന് ഭൂമിയിലേക്ക് വരുന്ന ശക്തിയേറിയ രണ്ടാമത്തെ കോസ്മിക് കിരണത്തെ ഭൗതികശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിന് നൽകിയ പേര്- അമാ ടെറസു (Amaterasu)

  • ജപ്പാൻ പുരാണത്തില സൂര്യദേവതയുടെ പേരാണിത്.
  • യു.എസ്.എ.യിലെ Ula സർവ കലാശാലയിലെ ശാസ്ത്രജ്ഞരാണ് രശ്മി കണ്ടെത്തിയത്.
  • 1991- ൽ കണ്ടെത്തിയ ഒ.എം.ജി. പാർട്ടിക്കിൾ (Oh my God particle) എന്ന് പേരിട്ട കോസ്മിക് കിരണമാണ് നാളിതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തിയേറിയത്.

4. ഭരണഘടനാദിനം എന്നാണ്- നവംബർ 26

  • 1949 നവംബർ 26- ന് ഇന്ത്യൻ ഭരണഘടനാ നിർമാണസഭ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സ്മരണാർഥമാണ് ഭരണഘടനാദിനം ആചരിക്കുന്നത്. 
  • 2015 മുതൽ സംവിധാൻ ദിവസ് എന്നു കൂടി ഈ ദിനം അറിയപ്പെടുന്നു. ദേശീയ നിയമദിനം എന്നും ഇതിന് പേരുണ്ട്. 
  • 1950 ജനുവരി 26- ന് ഭരണഘടന നിലവിൽ വന്നു. ജനുവരി- 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു.

5. 2023- ലെ ബുക്കർ (Booker) സമ്മാനം നേടിയത്- പോൾ ലിഞ്ച് (Paul Lynch) 

  • പ്രോഫറ്റ്സോങ് (Prophet Song) എന്ന നോവലിനാണ് ഐറിഷ് സാഹിത്യകാരനായ പോൾലിഞ്ചിന് സമ്മാനം ലഭിച്ചത്. 
  • ഏകദേശം 53 ലക്ഷം രൂപയാണ് സമ്മാനത്തുക.
  • ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമു ള്ള ഇംഗ്ലീഷ് എഴുത്തുകാരുടെ ബ്രിട്ടനിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് ബുക്കർ സമ്മാനം നൽകുന്നത്.

6. ദേശീയ ക്ഷീരദിനം എന്നാണ്- നവംബർ 26

  • ക്ഷീര വിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. 1921 നവംബർ 26- ന് കോഴിക്കോട്ടാണ് അദ്ദേഹം ജനിച്ചത്.

7. നിർമിതബുദ്ധി (എ.ഐ.)- യെ സുരക്ഷിതമാക്കാനുള്ള ആദ്യ അന്താരാഷ്ട്ര ഉടമ്പടി അടുത്തിടെ വാഷിങ്ടണിൽ ഒപ്പുവയ്ക്കുപ്പെട്ടു. എത്ര രാജ്യങ്ങളാണ് ഇതിൽ ഒപ്പു വെച്ചിട്ടുള്ളത്- 18

  • ദുഷ്ടശക്തികളുടെ കരങ്ങളിൽ എ.ഐ. എത്താതിരിക്കാനും അതുപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളെ രൂപകല്പന വേളയിൽ തന്നെ സുരക്ഷിതമാക്കാൻ കമ്പനികളെ നിർബന്ധിക്കാനുമുള്ളതാണ് ഉടമ്പടി. 

8. യു.എസ്. നിഘണ്ടുവായ മെറിയം-വെബ്സ്റ്റർ (Merriam-Webster) 2023- ലെ പദമായി തിരഞ്ഞെടുത്തത്- ഒഥെന്റിക്

  • ആധികാരികം, വിശ്വസനീയം എന്നൊക്കെയാണ് അർഥം.
  • deepfake, rizz, coronation പദങ്ങളെ പിന്തള്ളിയാണ് authentic മുന്നിലെത്തിയത്.
  • gaslighting ആയിരുന്നു 2022- ലെ വാക്ക്. 

9. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ മലയാളിയായ ബഹിരാകാശ ശാസ്ത്രജ്ഞ- ഡോ. വി.ആർ. ലളിതാംബിക 

  • ബഹിരാകാശരംഗത്ത് ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഷെവലിയർ ലീജിയൻ ദ ഹോണേർ എന്ന ബഹുമതി നൽകിയത്.
  • തിരുവനന്തപുരം പേട്ട സ്വദേശിനിയാണ്.

10. 2023 നവംബർ 29- ന് 100-ാം വയസ്സിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ നയതന്ത്രജ്ഞൻ- ഹെൻറി കിസിഞ്ജർ

  • രണ്ടുപ്രാവശ്യം യു.എസ്.എ.യുടെ വിദേശ്യകാര്യ സെക്രട്ടറിയും ഒരുതവണ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. ഈ രണ്ടു പദവികളും വഹിച്ച ഏക വ്യക്തികൂടിയാണ്. 
  • 1973- ൽ വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയുടെ പേരിൽ സമാധാന നൊബേൽ നേടിയിരുന്നു.
  • ജർമനിയിൽ ജൂതകുടുംബത്തിൽ ജനിച്ച ഹെയ്ൻസ് ആൽഫ്രഡ് കിസിഞ്ജർ കുടുംബത്തോടൊപ്പം നാസി പീഡനത്തെ തുടർന്ന് 1938- ൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
  • ഹെൻറി എന്ന ഇംഗ്ലീഷ് പേരിലേക്കുമാറിയ അദ്ദേഹത്തിന് 1943- ൽ യു.എസ്. പൗരത്വം ലഭിച്ചു. 
  • വിയറ്റ്നാം യുദ്ധം മുതൽ നൂറാം വയസ്സിൽ ചൈന യു.എസ്. ബന്ധം മെച്ചപ്പെടുത്താനുള്ള നയതന്ത്ര ഇടപെടൽവരെ കിസിഞ്ജർ നടത്തിയ നീക്കങ്ങൾ അമേരിക്കയ ആഗോളശക്തിയാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
  • The white House Years, Years of Upheaval എന്നീ ഓർമക്കുറിപ്പുകൾ ഉൾപ്പെടെയുള്ള കൃതികൾ രചിച്ചിട്ടുണ്ട്.

11. ഏതുസേനയുടെ ചരിത്രം വിശദമാക്കുന്ന ചിത്രകഥാപുസ്തകമാണ് അടുത്തിടെ പുറത്തിറങ്ങിയത്- നാവികസേന

  • മലയാളം ഉൾപ്പെടെ 10 ഭാഷകളിലായാണ് പുസ്തകം പുറത്തിറക്കിയത്  

12. ഇൻഡോ പസിഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം പ്രതിരോധിക്കാൻ ഏത് രാജ്യങ്ങൾ തമ്മിലാണ് സൈനിക രംഗത്ത് സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനുള്ള പുതിയ കരാറിന് ധാരണയായത്- യു.എസ്., യു.കെ., ഓസ്ട്രേലിയ

  • ജലത്തിനടിയിലൂടെ സഞ്ചരിക്കുന്ന ഡ്രോണുകളടക്കമുള്ള നൂതന സൈനിക സാങ്കേതിക വിദ്യകൾ കൈമാറുകയാണ് ലക്ഷ്യം. 
  • ഇൻഡോ-പസിഫിക് മേഖലയുടെ സുരക്ഷയ്ക്കായി യു.എസ്, യുകെ, ഓസ്ട്രേലിയ എന്നിവ ചേർന്ന് ഓക്കസ് (AUKUS, Australia The United Kingdom and The United States) എന്ന പേരിലുള്ള ത്രികക്ഷി സഖ്യം 2021 സെപ്റ്റംബർ 15- ന് നിലവിൽ വന്നിരുന്നു. 

13. ലോക ഭിന്നശേഷി ദിനം (International Day of Persons with Disabilities) എന്നാണ്- ഡിസംബർ- 3


14. 2023 ഡിസംബർ 3- ന് അന്തരിച്ച പ്രമുഖ സാമ്പത്തിക ചിന്തകൻ- ഡോ. എം. കുഞ്ഞാമൻ

  • ദളിത് ചിന്തകനും അധ്യാപകനും യു.ജി. സി. അംഗവുമായിരുന്നു.
  • 2021- ലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹം രചിച്ച 'എതിര്' എന്ന കൃതിക്ക് ലഭിച്ചെങ്കിലും നിരസിച്ചു.
  • ഡെവലപ്മെന്റ് ഓഫ് ട്രൈബൽ ഇക്കോണമി, സ്റ്റേറ്റ് ലെവൽ പ്ലാനിങ് ഇൻ ഇന്ത്യ, കേരളത്തിലെ വികസന പ്രതിസന്ധി തുടങ്ങിയവ കൃതികൾ

15. ഐക്യരാഷ്ട്രസഭയുടെ 28-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടി നടന്നത് എവിടെയാണ്- ദുബായ് (യു.എ.ഇ)

  • 2023 നവംബർ- 30 മുതൽ ഡിസംബർ- 13 വരെയാണ് (Conference of the parties (COP28) സംഘടിപ്പിച്ചത്.
  • ഭൂമി അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധികൾക്ക് പരിഹാരമായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽനിന്ന് പിന്മാറാനുള്ള അന്തിമ ഉടമ്പടി ഉച്ചകോടി അംഗീകരിച്ചു.
  • ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിന്റെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കുന്ന യു.എന്നിന്റെ ആദ്യ കാലാവസ്ഥാ ഉച്ചകോടിയായിരുന്നു ഇത്.
  • കാലാവസ്ഥാ വ്യതിയാനത്തിനായുള്ള യു.എ.ഇ.യുടെ പ്രതിനിധിയും വ്യവസായ -സാങ്കേതിക മന്ത്രിയുമായ ഡോ. സുൽത്താൻ അൽജാറായിരുന്നു ഉച്ചകോടിയുടെ അധ്യക്ഷൻ.
  • കോപ്- 27 സമ്മേളനം 2022 നവംബറിൽ ഈജിപ്തിലെ ഷറം അൽഷെയ്നിലാണ് നടന്നത്. 

16. 2024 ജനുവരിയിലെ കണക്കുകൾ പ്രകാരം ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ


17. 2023- ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ സി.ജി. ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം- ഉല്ലല ബാബു

  • കഥ നോവൽ- കെ.വി. മോഹൻകുമാർ (ഉണ്ടക്കണ്ണന്റെ കാഴ്ചകൾ)
  • കവിതാ വിഭാഗം- ദിവാകരൻ വിഷ്ണുമംഗലം (വെള്ള ബലൂൺ) 
  • ശാസ്ത്ര വിഭാഗം- സാഗാ ജെയിംസ് (ശാസ്ത്രമധുരം)

18. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കേരളത്തിലെ ഹെലി ടൂറിസം സർവിസ് ഉദ്ഘാടനം ചെയ്തത്- കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ

  • രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഹെലി ടൂറിസം നയം തയ്യാറാക്കുന്നത്

19. രക്താർബുദം ചികിത്സയ്ക്കുള്ള രാജ്യത്തെ ആദ്യ ഓറൽ കീമോ മരുന്ന് വികസിപ്പിച്ച ആശുപത്രി- ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ


20. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആദ്യ മലിനജല ശുദ്ധീകരണ പ്ലാന്റ നിലവിൽ വന്നത്- മഞ്ചപ്പാലം (കണ്ണൂർ)


21. FEFKA സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- സിബി മലയിൽ


22. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 സി.ജി.ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത്- ഉല്ലല ബാബു


23. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്ന സംസ്ഥാനം- ഗുജറാത്ത് (ദ്വാരക)


24. 2023 ഡിസംബറിൽ മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാധികാരിയുടെ ചുമതല നൽകിയ സംസ്ഥാനം- തെലങ്കാന


25. ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കാൻ ഉത്തരവിട്ട സംസ്ഥാനം- ഉത്തർപ്രദേശ്


26. 2023 ഡിസംബറിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (OBC) പഞ്ചായത്തിലും നഗരസഭകളിലും സംവരണം ഏർപ്പെടുത്തിയത്- ജമ്മു കാശ്മീർ


27. രാജസ്ഥാനിലെ ആദ്യ സ്നേക്ക് പാർക്ക് ആരംഭിക്കുന്നത്- കോട്ട


28. ഹ്യൂണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ബോളിവുഡ് അഭിനേത്രി- ദീപിക പദുക്കോൺ


29. ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ച ഓസ്ട്രേലിയൻ താരം- ഡേവിഡ് വാർണർ 


30. 2023 ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്- കേരളം (വേദി- മഹാരാഷ്ട്ര)


XPoSat (X-ray Polarimeter Satellite)

  • ISRO- യുടെ 60-ാമത് PSLV ബഹിരാകാശ ദൗത്യം 
  • വിക്ഷേപണ വാഹനം- PSLV-C 58
  • വിക്ഷേപിച്ചത്- 2024 ജനുവരി 1- ന്
  • വികസിപ്പിച്ചത്- രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ 
  • ഭാരം- 469 കിലോഗ്രാം
  • കാലാവധി- 5 വർഷം
  • ഉപകരണങ്ങൾ- POLIX (പോളാരിമീറ്റർ ഇൻസ്ട്രുമെന്റ് ഇൻ എക്സ്- റേസ്), XSPECT (എക്സ് - റേ സ്പെക്ട്രോസ്കോപി ആൻഡ് ടൈമിങ്)
  • എക്സറേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോ ഗർത്തങ്ങളുൾപ്പെടെ പഠിക്കാനുള്ള രാജ്യത്തിന്റെ പ്രഥമദൗത്യം
  • ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തിയ വനിതകളുടെയും വിദ്യാർത്ഥികളുടെയും മേൽനോട്ടത്തിൽ നിർമിച്ച ഉപഗ്രഹം- വിസാറ്റ് 
  • മിഷൻ ഡയറക്ടർ- എം. ജയകുമാർ

No comments:

Post a Comment