1. 'യു ടേൺ' എന്ന പുസ്തകത്തിന്റെ രചയിതാവ്- AV Anoop
2. പ്രൊഫ എം.കെ സാനു പുരസ്കാരത്തിന് അർഹനായത്- MT Vasudevan
3. തകഴി ശിവശങ്കരപ്പിള്ളയുടെ കൃതികളുടെ വിവർത്തനത്തിലൂടെ മലയാള സാഹിത്യത്തെ ജപ്പാന് പരിചയപ്പെടുത്തി, 2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി- താക്കോ തോമസ് മുല്ലൂർ
4. Bloomberg ആഗോള കോടീശ്വര പട്ടികയിൽ 2024 ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി- ഗൗതം അദാനി
5. 2024 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി
6. UAE- യുടെ യുവജനകാര്യ മന്ത്രിയായി നിയമിതനായ ബഹിരാകാശ സഞ്ചാരി- സുൽത്താൻ അൽ നെയാദി
7. ലോക വ്യാപാര സംഘടനയുടെ (WTO) ഇന്ത്യയുടെ അംബാസഡറായി നിയമിതനാകുന്നത്- സെന്തിൽ പാഡിൻ
8. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ആയുഷ് സേവനങ്ങൾക്കായുള്ള ഒ പി വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്ന സംസ്ഥാനം- കേരളം
9. അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ യൂത്ത് ആൻഡ് ജൂനിയർ വിഭാഗങ്ങളിൽ ഇരട്ട സ്വർണ്ണം നേടിയ മലയാളി- അമൃത പി സുനി
10. 2024- ലെ ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് വേദി- USA,West Indies
11. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം സ്വന്തമാക്കിയത്- കണ്ണൂർ
- വേദി- കൊല്ലം
12. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ മികച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി പുരസ്കാരത്തിന് അർഹയായത്- ജെബി മേത്തർ
13. സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്- മലയിൻകീഴ്, തിരുവനന്തപുരം
14. 22 വർഷത്തിനുശേഷം ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി- രാജ്നാഥ് സിംഗ്
15. 2024 ജനുവരിയിൽ അന്തരിച്ച ജർമൻ ഫുട്ബോൾ ഇതിഹാസം- ഫ്രാൻസ് ബെക്കൻ ബോവർ
16. അഞ്ചാം തവണയും ബംഗ്ലാദേശ് പ്രധാനമന്ത്രി പദവിയിലേക്കെത്തിയ വനിത- ഷൈഖ് ഹസീന
17. 2024- ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം- ഒഡീഷ
18. സംസ്ഥാനത്തെ ആംബുലൻസുകളുടെ നിയമലംഘനം കണ്ടെത്തുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്
19. ഹരിവരാസനം പുരസ്കാരം 2024 അർഹനായത്- പി കെ വീരമണിദാസ്
20. ജൈവവൈവിധ്യത്തിൽ ലോകത്തിലെ നാലാമത്തെ വലിയ ഭൂഗർഭ ആവാസവ്യവസ്ഥയായ 'ക്രിസ് യാമ' ഗുഹ സ്ഥിതിചെയ്യുന്ന രാജ്യം- സ്ലോവേനിയ
21. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീർ പുരസ്കാര ജേതാവ്- ഇ സന്തോഷ് കുമാർ
- നാരകങ്ങളുടെ ഉപമ' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം
22. ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം 2024 അർഹനായത്- പുനലൂർ സോമരാജൻ
23. 2024 ജനുവരിയിൽ അന്തരിച്ച 'ഫ്രാൻസ്ബെക്കർ ബോവർ' ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
24. 2024- ലെ ഹരിവരാസനം പുരസ്കാര ജേതാവ്- പി.കെ വിരമണി ദാസ് (തമിഴ് പിന്നണിഗായകൻ)
25. 2024 ജനുവരിയിൽ നായകളെ കശാപ്പുചെയ്യുന്നതും മാംസത്തിനായി വിൽക്കുന്നതും നിയമവിരുദ്ധമാക്കാനുള്ള ബില്ലിന് അംഗീകാരം നൽകിയ രാജ്യം- ദക്ഷിണ കൊറിയ
26. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി- ഗബ്രിയേൽ അതാലിൻ
- ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
27. ഗുജറാത്ത് സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമ പരിപാടിയായ പത്താമത് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ മുഖ്യാതിഥി- ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (യു.എ.ഇ പ്രസിഡന്റ്)
28. ഇന്ത്യൻ ഹോക്കി ടീമിന്റെ ഹൈ പെർഫോമൻസ് ഡയറക്ടർ ആയി നിയമിച്ചത് ആരെ- ഹെർമൻ ക്രൂസ്
29. 2024 ജനുവരിയിൽ അന്തരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ- ഉസ്താദ് റാഷിദ് ഖാൻ
30. ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യം- ഇന്ത്യ
No comments:
Post a Comment