Sunday, 14 January 2024

Current Affairs- 14-01-2024

1. 'Four Stars of Destiny' എന്നത് ഏത് മുൻ ഇന്ത്യൻ കരസേന മേധാവിയുടെ ആത്മകഥയാണ്- മനോജ് മുകുന്ദ് നരവനെ


2. 2023 ഡിസംബറിൽ കണ്ടെത്തിയ, സസ്യവളർച്ചയെ സഹായിക്കുന്ന ബാക്ടീരിയ- Pantoea Tagorei

  • നൊബേൽ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത്.

3. COP- 28- ൽ പങ്കെടുത്ത ഏക ഇന്ത്യൻ സ്റ്റാർട്ടപ്പ്- സാറാ ബയോടെക്, കൊച്ചി


4. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം- മൈത്രി- 2 


5. കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി കിരീട നേട്ടത്തിന്റെ 50-ാം വാർഷികം ആചരിച്ചത്- 2023 ഡിസംബർ 27


6. 2023 FIDE വേൾഡ് റാപിഡ് ചെസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം ജേതാവ്- Magnus Carlsen


7. ഇന്ത്യയിലെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി നിലവിൽ വരുന്നത്- കന്യാകുമാരി


8. ക്രിസ്തുവിന്റെ ജീവിതാവിഷ്കാരത്തിന്റെ ഓർമ്മകൾ ഉൾകൊള്ളിച്ച് കൊണ്ട് കഥകളി ശൈലി സ്വയം ചിട്ടപ്പെടുത്തിയ കഥകളി കലാകാരൻ- കോട്ടക്കൽ ശശിധരൻ


9. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്- രജീന്ദ്രകുമാർ


10. പാർലമെൻറ് കെട്ടിടത്തിന്റെ സുരക്ഷാ ചുമതല 2023 ഡിസംബറിൽ, ഡൽഹി പോലീസിൽ നിന്ന് ഏറ്റെടുത്ത ഏജൻസി- CISF


11. ഇന്ത്യയിലെ ആദ്യ AI നഗരം നിലവിൽ വരുന്നത്- ലഖ്നൗ, ഉത്തർപ്രദേശ്


12. രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി 7 വ്യത്യസ്ത കലണ്ടർ വർഷങ്ങളിൽ 2000 റൺസിന് മുകളിൽ സ്കോർ ചെയ്ത താരം- വിരാട് കോലി


13. 2023- ലെ അനിമൽ ഹെൽത്ത് കോൺക്ലേവിന് വേദിയാകുന്ന നഗരം- ന്യൂഡൽഹി 


14. 2023 - ൽ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മഹർഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്- അയോധ്യ


15. 2023- ൽ ഇന്റർനെറ്റിലൂടെ ഏറ്റവുമധികം ആളുകൾ കണ്ട ഫുട്ബോൾ താരം- ലയണൽ മെസ്സി


16. ഇന്ത്യ യൂറേഷ്യൻ ട്രേഡ് കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ഡോ എ വി അനൂപ്


17. സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോയുടെ പുരസ്കാരം ലഭിച്ച കർണികാര മണ്ഡപം സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ക്ഷേത്രം- കുന്ദമംഗലം ഭഗവതി ക്ഷേത്രം


18. 2023 ഡിസംബറിൽ ഗുജറാത്ത് തീരത്ത് ഡ്രോൺ ആക്രമണം നേരിട്ട എണ്ണകപ്പൽ- എം വി കെം പ്ലൂട്ടോ


19. 2023 ഡിസംബറിൽ ചൈനയിലെ ഷാങ്ഹായ് ആർക്കിയോളജി ഫോറത്തിന്റെ ഫീൽഡ് ഡിസ്കവറി പുരസ്കാരം ലഭിച്ച കേരളത്തിലെ സർവകലാശാല- കേരള സർവകലാശാല


20. ചെറുതുരുത്തി കഥകളി സ്കൂൾ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ നൽകുന്ന കളിയച്ഛൻ പുരസ്കാരം 2023 ഡിസംബറിൽ നേടിയ പ്രശസ്ത കഥകളി

നടൻ- കലാമണ്ഡലം ഗോപി


21. ചെന്നൈ ഗ്രാന്റ് മാസ്റ്റേഴ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ഡി. ഗുകേഷ്


22. 2023- ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നേടിയത്- സാത്വിക് സായാങ് രെങ്കി റെഡ്ഡി, ചിരാഗ് ഷെട്ടി


23. 2023- ലെ അർജുന അവാർഡ് നേടിയ മലയാളി- എം ശ്രീശങ്കർ


24. 2023 ലോക വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഫ്രാൻസ്


25. ദേശീയ റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്- സഞ്ജയ് കുമാർ സിങ്


26. 2023 ഡിസംബറിൽ അന്തരിച്ച ഇടയ്ക്ക് കലാകാരൻ- തിച്ചൂർ മോഹനൻ


27. 2023 ഡിസംബറിൽ ലോകത്ത് ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് എൻജിൻ പരീക്ഷിച്ച രാജ്യം- ജപ്പാൻ


28. രാജ്യത്തെ നഗരാസൂത്രണത്തിലും രൂപകൽപ്പനയിലും മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തത്- കാലിക്കറ്റ് എൻ. ഐ. ടി.


29. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹനായ നിരൂപകനും ഗ്രന്ഥകാരനുമായ വ്യക്തി- ഇ.വി.രാമകൃഷ്ണൻ


30. 2023 ഡിസംബറിൽ സംസ്ഥാനത്തെ വനംവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ജംഗിൾ സഫാരി


ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2023 

  • വനിതാ സിംഗിൾസ് കിരീട ജേതാവ്- അൻമോൽ ഖർബ്
  • പുരുഷ സിംഗിൾസ് കിരീട ജേതാവ്- ചിരാഗ് സെൻ

No comments:

Post a Comment