Thursday 18 January 2024

Current Affairs- 18-01-2024

1. KSRTC ബസുകളിൽ ഡിജിറ്റൽ പേയ്മെന്റിനായി തുടങ്ങിയ ആപ്- ചലോ ആപ്പ് 


2. സ്വിസ് സംഘടനയായ ഐ.ക്യുഎയർ തയ്യാറാക്കിയ പട്ടികപ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം- ഡൽഹി


3. ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആകുന്നത്- വെണ്ണം ശ്രീനിവാസ്


4. ഏത് രാജ്യത്തിന്റെ സ്ഥാനപതി കാര്യാലയത്തിന്റെ പ്രവർത്തനമാണ് അടുത്തിടെ ഇന്ത്യയിൽ അവസാനിപ്പിച്ചത്- അഫ്ഗാനിസ്താൻ 

  • അഫ്ഗാനിലെ ഭരണം 2021- ൽ താലിബാൻ വീണ്ടും പിടിച്ചെടുത്തതോടെ എംബസിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു.

5. മൂന്നാമത് വേൾഡ് ഹിന്ദു കോൺഗ്രസ് (WHC) നടന്നത് എവിടെയാണ്- ബാങ്കോക്ക് (തായ്ലാൻഡ്)

  • 2014- ൽ ഡൽഹിയും 2018- ൽ ഷിക്കാഗോയും ആയിരുന്നു ഹിന്ദു കോൺഗ്രസിന് ആതിഥ്യം വഹിച്ചത്.

6. ഹ്യൂണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് താരം- ദീപിക പദുകോൺ


7. 2024- ൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ വേദി- തോന്നയ്ക്കൽ (തിരുവനന്തപുരം)


8. ആദ്യ അമൃത് ഭാരത് എക്സ്പ്രസ് തീവണ്ടികളുടെ റൂട്ടുകൾ- ആനന്ദ് വിഹാർ (ഡൽഹി) - ദർഭംഗ (ബീഹാർ), ബംഗളൂരു - മാൾഡ (പശ്ചിമ ബംഗാൾ)


9. പ്രഥമ പി. ടി. തോമസ് പുരസ്കാര ജേതാവ്- മാധവ് ഗാഡ്ഗിൽ


10. കോവിഡ് അടച്ചിടൽ സമയത്ത് കേന്ദ്രം പ്രഖ്യാപിച്ച സഹായ പദ്ധതിയിൽ നാലുവർഷവും ഏറ്റവുമധികം തുക നേടിയ സംസ്ഥാനം- ഉത്തർപ്രദേശ്


11. 2023 ഡിസംബറിൽ, സംസ്ഥാനത്തെ വനംവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ജംഗിൾ സഫാരി 


12. ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ സർവേ നടത്തിയ ആപ്പ്- ശൈലി ആപ്പ്


13. 2023 ഡിസംബറിൽ അന്തരിച്ച പ്രമുഖ നാടകകൃത്തും സംവിധായകനുമായ വ്യക്തി- പ്രശാന്ത് നാരായണൻ


14. 'ജ്ഞാനോദയത്തിന്റെ കേരള പരിസരം' എന്ന ആശാൻ കവിത പഠനത്തിന് യുവ സാഹിത്യ പുരസ്കാരം ലഭിച്ചത്- പ്രവീൺ കെ.ടി


15. 2023 ഡിസംബർ 28- ന് 150-ാം ജന്മദിന വാർഷികം ആഘോഷിച്ച സാമൂഹിക പരിഷ്കർത്താവ്- വക്കം അബ്ദുൽ ഖാദർ മൗലവി


16. ഐ.എം.എ ദേശീയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന മലയാളി- ഡോ ആർ വി അശോകൻ 


17. 2023 നവംബർ 25- ന് അന്തരിച്ച ബി. ശശി കുമാർ (74) ഏത് നിലയിൽ അറിയപ്പെട്ട കലാകാരനാണ്- വയലിനിസ്റ്റ്


18. 2023 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നിർമ്മാതാവും സംഗീത സംവിധായകനുമായ വ്യക്തി- എംബോയെനി എൻഗെമ


19. മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പിടി തോമസ് പുരസ്കാരത്തിന് അർഹനായത്- മാധവ് ഗാഡ്ഗിൽ


20. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023- ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ നേടിയവർ-

  • കെ. വി. മോഹൻകുമാർ- (കഥ/നോവൽ- ഉണ്ടകണ്ണന്റെ കാഴ്ചകൾ)
  • ഡോ. ടി. ഗീനാകുമാരി (വൈജ്ഞാനികം- മാർക്സിയൻ അർത്ഥശാസ്ത്രം കുട്ടികൾക്ക്)
  • സാഗാ ജെയിംസ് (ശാസ്ത്രം- ശാസ്ത്ര മധുരം)
  • ഉല്ലല ബാബു (സമഗ്ര സംഭാവന)

21. കേരള സർക്കാരിന്റെ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായത്- കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ


22. ജപ്പാന്റെ ആദ്യ ചന്ദ്രോപരിതല ദൗത്യം- Smart Lander for Investigating Moon (SLIM)


23. സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈൽ ആപ്പ്- ഉത്സവം

  • കലോത്സവ വേദി- കൊല്ലം

24. രക്താർബുദം ചികിത്സയ്ക്കുള്ള രാജ്യത്തെ ആദ്യ ഓറൽ കീമോ മരുന്ന് വികസിപ്പിച്ച ആശുപത്രി- ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ


25. 16-ാം ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിതനായത്- അരവിന്ദ് പനഗരിയ


26. മനോഹരമായ എയർപോർട്ടിനുള യുനെസ്കോയുടെ 2023 പ്രിക്സ് വെർസൽസ് പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ എയർപോർട്ട്- കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളൂരു


27. ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ, സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഹെലിടൂറിസം പദ്ധതി ആരംഭിച്ചത്- 2023 ഡിസംബർ 30


28. ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 24,104 കോടി രൂപ ചെലവുവരുന്ന പദ്ധതി- പി.എം. ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM JANMAN)


29. 2023 ഡിസംബറിൽ ഏത് ഇന്ത്യൻ സംസ്ഥാനമാണ് മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാധികാരിയുടെ ചുമതല നൽകിയത്- തെലുങ്കാന


30. ഇരുചക്ര വാഹനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതി- ബൈക്ക് എക്സ്പ്രസ്

No comments:

Post a Comment