Monday 15 January 2024

Current Affairs- 15-01-2024

1. CISF- ന്റെ (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സ്) പുതിയ ഡയറക്ടർ ജനറൽ- നീന സിംഗ്


2. CRPF- ന്റെ (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്) പുതിയ ഡയറക്ടർ ജനറൽ- അനീഷ് ദയാൽ സിംഗ്


3. ITBP- യുടെ (ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്) പുതിയ ഡയറക്ടർ ജനറൽ- രാഹുൽ ര്ഗോത്ര


4. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റ മലയാളി- ഡോ. ആർ.വി അശോകൻ


5. അപോഫിസ് എന്ന ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കാനുളള നാസാ ദൗത്യം- OSIRIS - APEX


6. 2023- ൽ ഫോർബ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുളളത്- Iga Swiatek


7. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത തമിഴ് സിനിമ നടനും രാഷ്ട്രീയ നേതാവുമായ വ്യക്തി- വിജയകാന്ത്

  • യഥാർത്ഥ നാമം- വിജയരാജ് അളഗർസ്വാമി 
  • പുരട്ചി കലൈഞ്ജർ (വിപ്ലവ കലാകാരൻ), ക്യാപ്റ്റൻ എന്നിങ്ങനെ അറിയപ്പെടുന്നു
  • 2005- ൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി- DMDK

8. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ധിനിയമം എന്നീ 3 ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്- 2023 ഡിസംബർ 25

  • Indian Penal Code 1860, The Code of Criminal Procedure 1973, The Indian Evidence Act 1872 എന്നിവയ്ക്ക് പകരമായി നിലവിൽ വന്ന നിയമങ്ങളാണ്.
  • ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്- അമിത് ഷാ

9. കുവൈത്തിന്റെ പതിനേഴാമത് അമീറായി ചുമതലയേറ്റത്- ഷെയ്ഖ് മിശ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്


10. 2024- ലെ ഐ.പി.എൽ. സീസണിലേക്കുള്ള താരലേലത്തിൽ ഉയർന്നതുക സ്വന്തമാക്കിയത്- മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ)


11. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിൽ ഏറെ പങ്കുള്ള ബൈ കാർബണിന്റെ ഉറവിടമാണെന്ന് കണ്ടെത്തിയ കേരളത്തിലെ പ്രദേശങ്ങൾ- കുട്ടനാടും വേമ്പനാട്ടു കായലും


12. 2023 ഡിസംബറിൽ അന്തരിച്ച ലോക പ്രശസ്ത സെമി-ഓട്ടോമാറ്റിക് പിസ്റ്റലായ ബ്ലോക്കിന്റെ സ്രഷ്ടാവായ ഓസ്ട്രിയൻ എൻജിനിയർ- ഗാസ്റ്റൺ ഗ്ലോക്ക്


13. വി.ദക്ഷിണാമൂർത്തി മെമ്മോറിയൽ ഇന്റർനാഷണൽ അക്കാഡമിയുടെ പ്രഥമ പുരസ്കാരം അർഹാനായ ഗോവ ഗവർണർ- പി.എസ്.ശ്രീധരൻ പിള്ള


14. 2023 ഡിസംബറിൽ കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിൽ നിന്നുമാണ് പശ്ചിമഘട്ടത്തിൽ അത്യപൂർവ്വമായ യൂറേഷ്യൻ നീർനായയെ കണ്ടെത്തിയത്- ചിന്നാർ വന്യജീവി സങ്കേതം


15. ഐ എം എ ദേശീയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന മലയാളി- ഡോ ആർ വി അശോകൻ (ദേശീയ പ്രസിഡന്റ് ആകുന്ന അഞ്ചാമത്തെ മലയാളിയാണ്) 


16. അയോധ്യ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- അയോധ്യ ധാം ജംഗ്ഷൻ


17. കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭക്ക് മലയാള മനോരമ നൽകുന്ന കർഷകശ്രീ 2024 പുരസ്കാരത്തിന് അർഹനായത്- പി ബി അനീഷ്


18. റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയുമായി ചേർന്ന് ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം- ഭാരത് ജി പി ടി


19. അടുത്തിടെ അന്തരിച്ച 2021-ൽ ഓസ്കാർ നേടിയ കൊറിയൻ സിനിമ ' പാരസൈറ്റിലെ നടൻ- ലി സൺ


20. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ യുജിസി നിർത്തലാക്കിയ കോഴ്സ്- MPhil


21. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139-ാം സ്ഥാപക ദിനം- 2023 ഡിസംബർ 28

  • INC രൂപീകരിച്ചത്- 1885 ഡിസംബർ 28 

22. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമഡിയൻ- നീൽ നന്ദ


23. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത താരം- വിരാട് കോലി


24. ഇന്ത്യ-വിയറ്റ്നാം സംയുക്ത സൈനികാഭ്യാസമായ VINBAX-2023- ന്റെ വേദി- ഹനോയ്


25. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ടെർമിനൽ ഏവിടെയാണ് നിലവിൽ വരുന്നത്- അഹമ്മദാബാദ്


26. ISRO- യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ PSLV- യുടെ 60-ാം വിക്ഷേപണം നടന്നത്- 2024 ജനുവരി 1


27. കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി ചുമതലയേറ്റത്- ജെ ടി വെങ്കിടേശ്വരലു


28. പ്രഥമ ആണവോർജ ഉച്ചകോടിയുടെ വേദി- ബ്രസ്സൽസ്


29. കൊട്ടക് മഹീന്ദ്ര ബാങ്ക് ചെയർമാനായി നിയമിതനാകുന്നത്- സി എസ് രാജൻ


30. 2023 ഡിസംബറിൽ അന്തരിച്ച നാടകകൃത്തും സംവിധായകനുമായ വ്യക്തി- പ്രശാന്ത് നാരായണൻ

No comments:

Post a Comment