1. 2024 ജനുവരിയിൽ ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്- മൈക്രോസോഫ്റ്റ്
2. 34-ാമത് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഐവറി കോസ്റ്റ്
3. Wings India 2024- ന്റെ വേദി- ഹൈദരാബാദ്
4. യുനെസ്കോ ലോക പൈതൃക കമ്മിറ്റി 2024- ന്റെ വേദി- ഇന്ത്യ
5. കാർഗിൽ എയർസ്ട്രിപ്പിൽ നൈറ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയ എയർക്രാഫ്റ്റ്- C-130J സുപ്പർ ഹെർക്കുലീസ്
6. 2024 ജനുവരിയിൽ അന്തരിച്ച കൊട്ടാരക്കര ഭദ്ര ഏതു കലാമേഖലയിലാണ്- കഥകളി
7. ഏഷ്യൻ കപ്പ് ഫുട്ബോൾ 2023 വേദി- ഖത്തർ
- ഭാഗ്യ ചിഹ്നം- Saboog, Tmbki, Freha, Zkriti and Traeneh (മരുഭൂമിയിലെ 5 എലികളുടെ കുടുംബം)
8. 2024 ജനുവരിയിൽ ഏത് രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 3 ഉത്പന്നങ്ങൾക്കാണ് ഇന്ത്യ 'ആന്റി ഡംപിങ് തീരുവ ചുമത്തിയത്- ചൈന
- അമിത ഇറക്കുമതി തടയുന്നതിനാണ് ആന്റി ഡംപിങ് തീരുവ ചുമത്തുന്നത് കുണ്ടറ വിളംബരം 215-ാം വാർഷികം- 2024 ജനുവരി 11
- കുണ്ടറ വിളംബരം നടന്നത്- 1809 ജനുവരി 11 (984 മകരം 1)
- കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്- വേലുത്തമ്പി ദളവ
9. 16-ാമത് ബഷീർ പുരസ്കാര ജേതാവ്- ഇ. സന്തോഷ് കുമാർ
- 'നാരകങ്ങളുടെ ഉപമ’ പുരസ്കാരം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം
10. മത്സ്യഫെഡിന്റെ കേരളത്തിലെ ആദ്യത്തെ 'കേരള സീഫുഡ് കഫേ' നിലവിൽ വന്നത്- ആഴക്കുളം, വിഴിഞ്ഞം
11. രാജ്യത്തെ കായിക പ്രചാരണത്തിനും വികസനത്തിനും സംഘടനകൾക്കു നൽകുന്ന ഏറ്റവും വലിയ അവാർഡായ 'രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം 2023 യൂണിവേഴ്സിറ്റി- Jain Deemed to be University, ബാംഗ്ലൂർ
12. 2024 ധാക്ക ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- പൂവ്
- സംവിധാനം- അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോർജ്ജ്
13. പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി- യോഷിമി യംഷിത
14. കേരള ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായി 2024 ജനുവരിയിൽ നിയമിതനായത്- യു.വി. ജോസ്
15. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപാലം- മുംബൈ ട്രാൻസ്ഹാർബർ ലിങ്ക്/അടൽസേതു പാലം
- മുംബൈയെയും നവിമുംബൈയെയും (സെവി- നവഷേവ്) ബന്ധിപ്പിക്കുന്നു
- താനെ ഉൾക്കടലിന് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്
- പാലത്തിന്റെ ഏകദേശ നീളം- 22 കി.മീ.
16. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്- റീജണൽ കാൻസർ സെന്റർ (CC), തിരുവനന്തപുരം
17. കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ പദ്ധതി- ഓർമ്മതോണി
18. 2024 ജനുവരിയിൽ അന്തരിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞൻ- ഉസ്താദ് റാഷിദ് ഖാൻ
19. 2024 ജനുവരി 11 ന് 215-ാം വാർഷികം ആചരിക്കുന്ന ചരിത്ര സംഭവം- കുണ്ടറ വിളംബരം (1809 ജനുവരി 11)
20. 2024 ജനുവരിയിൽ ഏതു മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്- ആകാശ്
21. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ല നിരീക്ഷണ വിമാനം- ദൃഷ്ടി 10 സ്റ്റാർ ലൈനർ
22. 2024 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച മലയാളി വനിത- ശ്വേത കെ സുഗതൻ
23. രാജ്യത്ത് ആദ്യമായി ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ച സംസ്ഥാനം- കേരളം
24. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023- ലെ 53-ാമത് ഓടക്കുഴൽ അവാർഡ് നേടിയത്- പി.എൻ ഗോപീകൃഷ്ണൻ
- മാംസഭോജി' എന്ന കവ്യസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്
25. യൂണിവേഴ്സിറ്റി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം ലഭിച്ച യൂണിവേഴ്സിറ്റി- ജെയിൻ യൂണിവേഴ്സിറ്റി
26. അടുത്തിടെ രാംലാല ദർശൻ പദ്ധതി ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഡ്
27. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി യോഗ ശ്രീപദ്ധതി ആരംഭിച്ച സംസ്ഥാനം- പശ്ചിമബംഗാൾ
28. ഇന്ത്യൻ നാവികസേനയുടെ മൾട്ടി നാഷണൽ അഭ്യാസമായ മിലാൻ- 24 വേദി- വിശാഖപട്ടണം
29. ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്- ചെറുന്നിയൂർ ജയപ്രസാദ്
30. 2024 ജനുവരിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഇന്ത്യയുടെ അയൽ രാജ്യം- അഫ്ഗാനിസ്ഥാൻ
No comments:
Post a Comment