1. ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നതെവിടെ- ബംഗളൂരു
2. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ഏത് നഗരത്തിലാണ് ഉദ്ഘാടനം ചെയ്തത്- ഗുവാഹത്തി
3. ഏണസ്റ്റ് & യങ് കമ്മീഷനെ തങ്ങളുടെ 50 പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന വിശകലനത്തിനായി നിയമിച്ച ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്
4. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കപ്പെട്ട ഏക വാർത്താ അവതാരക- സന ('ഇന്ത്യ ടുഡ യാണ് പുറത്തിറക്കിയത്)
5. കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാര നൗക- സൂര്യാംശു
- കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗ്നേഷൻ കോർപ്പറേഷനാണ് പുറത്തിറക്കിയത്
6. എല്ലാവിധ പരാതികളും ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്നതിനായി ‘ക്ലൗഡ് ടെലിഫോണി' എന്ന സംവിധാനം ഏർപ്പെടുത്തുന്ന സ്ഥാപനം- കെ.എസ്.ഇ.ബി
- വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും രേഖപ്പെടുത്താനും പുതിയ കണക്ഷൻ ഒഴികെയുള്ള വാതിൽപ്പടി സേവനങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും സംവിധാനത്തിലൂടെ കഴിയും.
7. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 2022-23 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം- 2
- കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവനദൗത്യം മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.
- ഒന്നാം സ്ഥാനം- ഗുജറാത്ത്
- തുടർച്ചയായി ആറാം തവണയും സ്പാർക്ക് അവാർഡിന് അർഹത നേടുന്ന ആദ്യ സംസ്ഥാനം- കേരളം
8. 2013- ൽ അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് വേദിയാകുന്നത്- തിരുവനന്തപുരം
9. കവിളിനുള്ളിലെ തൊലിയിൽ നിന്ന് (ബക്കൽ മൂകോസ്) കൃത്രിമ മൂത്രനാളി നിർമ്മിച്ച് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്- തിരുവനന്തപുരം
10. മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിനുകളുടെ യാത്രാവിവരങ്ങൾ അറിയാൻ പശ്ചിമ റെയിൽവേ പുറത്തിറക്കുന്ന ആപ്ലിക്കേഷൻ- യാത്രി
11. ലോകബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ അനുമാനം- 6.3%
- നേരത്തെ 6.6% വളർച്ചയായിരുന്നു ലോകബാങ്ക് പ്രഖ്യാപിച്ചത്
12. യു.എസ് പ്രസിഡന്റ് സ്ഥാനം വഹിച്ചവരിൽ, ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ വ്യക്തി- ഡൊണാൾഡ് ട്രംപ്
13. നാറ്റോയുടെ 31-ാമത് അംഗരാജ്യം- ഫിൻലാൻഡ്
- ഫിൻലാൻഡ് നാറ്റോയിൽ അംഗമായത്- 2023 ഏപ്രിൽ 4 (നാറ്റോയുടെ 75-ാം സ്ഥാപക ദിനത്തിൽ)
14. 2023 ഏപ്രിലിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാസ്) നാലുവർഷം വിലക്ക് ഏർപ്പെടുത്തിയ സൻജിത ചാനു എൽ കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭാരോദ്വഹനം
15. റബ്ബർ ബോർഡിന്റെ ഇ-ട്രേഡിങ് പ്ലാറ്റ്ഫോം- mRube
16. സംസ്ഥാനത്തെ ആദ്യ ആധാർ പരാതി പരിഹാര കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്- തിരുവനന്തപുരം
17. ഇന്ത്യൻ ഷിപ്പിംഗ് മാരിടൈം മേഖലയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ സാഗർ സമ്മാൻ' വരുണ അവാർഡിന് അർഹനായ മലയാളി- ക്യാപ്റ്റൻ ടി.കെ. ജോസഫ്
18. കേന്ദ്ര വാർത്താവിതരണ മന്ത്രാലയവുമായി വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിനുള്ള കരാറുകളിൽ ഒപ്പുവെച്ച ഇ-കൊമേഴ്സ് കമ്പനി- ആമസോൺ
19. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതികളിലൊന്നായ സിവിൽ 20 (സി 20) -യുടെ ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെൽത്ത് ഉച്ചകോടിക്ക് വേദിയാകുന്നത്- അമൃത ഹോസ്പിറ്റൽ, ഫരീദാബാദ്
20. 2-ാമത് ജി 20 എംപവർ യോഗത്തിന്റെ വേദി- കോവളം (തിരുവനന്തപുരം)
21. 2024- ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഒഴിവാക്കി പേപ്പർ ബാലറ്റ് ഉപയോഗിക്കാനൊരുങ്ങുന്ന രാജ്യം- ബംഗ്ലാദേശ്
22. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം യാത്രക്കാരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള വിമാനത്താവളം- ദുബായ് രാജ്യാന്തര വിമാനത്താവളം
23. യു.എസ് സാമ്പത്തിക രംഗത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച 5 ഇന്ത്യൻ വംശജർ- അനു അയ്യങ്കാർ, രുപാൽ ജെ. ബൻസാലി, സൊനാൽ ദേശായി, മീന ഫ്ളിൻ, സവിത സുബ്രഹ്മണ്യൻ
24. രാജ്യത്തെ ആദ്യ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസ് ആരംഭിച്ച സ്റ്റാർട്ടപ്പ്- അപ്പോത്തിക്കരി
- ആസ്റ്റർ മെഡിസിറ്റിയുടെ സഹായത്തോടെയാണ് ആംബുലൻസിന് രൂപം നൽകിയത്.
- ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം- തിരുവനന്തപുരം
25. പ്രഥമ രാഷ്ട്രീയ നൈതികതാ പുരസ്കാരത്തിന് അർഹനായത്- കാനം രാജേന്ദ്രൻ
- കമ്മ്യൂണിസ്റ്റ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ. നാരായണൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരമാണിത്.
26. 2022- ലെ വീണപ്പൂവ് ശതാബ്ദി പുരസ്കാര ജേതാവ്- വി. ചന്ദ്രബാബു
- കൃതി- ആശാന്റെ പദ്യകൃതികൾ ; പദകോശനിഷ്ഠമായ ഒരു പഠനം
27. കേരള സർക്കാർ നിയമപഠന ഗവേഷണ കേന്ദ്രമാക്കാൻ ഒരുങ്ങുന്ന സദ്ഗമയാ' ആരുടെ ഭവനമാണ് - ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ
28. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ തിന്റെ പുരസ്കാരം നേടിയ കേരളത്തിലെ പഞ്ചായത്- മീനങ്ങാടി
29. ആപ്പിൾ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോർ പ്രവർത്തനമാരംഭിക്കുന്ന നഗരം- മുംബൈ
30. ബ്രിട്ടനിലെ ജി.എസ്.എച്ച്. (ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ്ക്വാർട്ടേഴ്സ് ഇന്റലി ജൻസ് ഏജൻസിയുടെ ആദ്യ വനിത മേധാവി- ആൻ കീസ്റ്റ് ബട്ലർ
No comments:
Post a Comment