Tuesday, 23 May 2023

Current Affairs- 23-05-2023

1. 2023- ൽ ബെർലിനിൽ നടക്കുന്ന സ്പെഷ്യൽ ഒളിംപിക്സിൽ ഇന്ത്യൻ ടീമിന്റെ അംബാസഡർ ആയി ചുമതലയേറ്റത്- ആയുഷ്മാൻ ഖുറാന


2. 2023- ൽ ഇംഗ്ലണ്ടിലെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടിയവർ-

  • പുരുഷ വിഭാഗം- എർലിങ് ഹാളണ്ട്
  • വനിത വിഭാഗം- സാം കെർ


3. താക്കോൽ എന്ന നോവലിന്റെ രചയിതാവ്- ആനന്ദ് (പി.സച്ചിദാനന്ദൻ)


4. AIFF ഗ്രാസ്റൂട്ട് ഡേ ആയി ആചരിക്കാൻ തീരുമാനിച്ച ദിവസം- ജൂൺ 23


5. 2023- ൽ അറബ് ലീഗ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- സൗദി അറേബ്യ


6. ഉക്രൈന് സ്റ്റോം ഷാഡോ ക്രൂയിസ് മിസൈൽ കൈമാറിയ രാജ്യം- ബ്രിട്ടൻ


7. ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയ്യാറെടുക്കുന്നത്- റയ്യാനത്ത് ബർണാവി 


8. കരസേനയുടെ പടിഞ്ഞാറൻ കമാൻഡിനു കീഴിൽ ജലന്തർ ആസ്ഥാനമായുളള വജ്ര കോറിന്റെ മേധാവിയായി ചുമതലയേറ്റ മലയാളി- ലഫ്.ജനറൽ വിജയ്.ബി.നായർ


9. വ്യോമസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്- എയർമാർഷൽ അശുതോഷ് ദീക്ഷിത്


10. ലാലിഗ ഫുട്ബോൾ കിരീട ജേതാക്കൾ- ബാഴ്സലോണ


11. ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതയായത്- ലിൻഡ യാക്കറിനോ


12. കേരളത്തിലെ ആദ്യ സിനിമ ടൂറിസം പദ്ധതി ഒരുങ്ങുന്നതെവിടെ- തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ


13. ദേശീയ പ്രാധാന്യമുളള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുഗ്‌നാഥ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


14. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര


15. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹെലികോപ്റ്റർ മാർഗം ബന്ധിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് നടപ്പിലാക്കാൻ ഒരുങ്ങുന്ന പദ്ധതി- ഹെലിടൂറിസം


16. അടുത്തിടെ ഇന്ത്യയിൽ വൻ ലിഥിയം ശേഖരം കണ്ടെത്തിയ രാജസ്ഥാനിലെ ജില്ല- നാഗൗർ 


17. ഇന്ത്യയിലെ ആദ്യ പോഡ് ടാക്സി സർവീസ് ആരംഭിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്


18. 2023- ൽ ബെർലിനിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ അംബാസഡറാവുന്നത്- ആയുഷ്മാൻ ഖുരാന


19. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രം- സൗദി വെള്ളക്ക (സംവിധാനം- തരുൺ മൂർത്തി)


20. ഏതു സംസ്ഥാനത്തിന്റെ നീതിന്യായ ചരിത്രത്തിലാദ്യമായാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതിനു മുൻപ് "മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന്' ഉത്തരവിട്ടത്- കേരളം

  • വധശിക്ഷ ഇളവു ചെയ്യാൻ മതിയായ കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നതിനെയാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ എന്നറിയപ്പെടുന്നത്.


21. യു.പി.എസ്.സി. ചെയർമാനായി ചുമതലയേറ്റത്- മനോജ് സോണി


22. കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയ്ക്കായി ഉപയോഗിക്കുന്ന എ.ഐ. അധിഷ്ഠിത സോഫ്റ്റ് വെയർ


23. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സനായി നിയമിതനായത്- രവ്നീത് കൗർ  


24. നഷ്ടപ്പെട്ട/ മോഷണം പോയ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കുതന്നെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പോർട്ടൽ- സഞ്ചാർ സാഥി


25. രണ്ടാമത് മലയാറ്റൂർ സാഹിത്വപുരസ്കാര ജേതാവ്‌- വി.ജെ.ജയിംസ്

  • ആന്റി-ക്ലോക്ക് എന്ന നോവലിനാണ് പുരസ്കാരം


26. രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ RBI പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്- 2023 മെയ് 19

  • മെയ് 23 മുതൽ സെപ്തംബർ 30 വരെ ബാങ്കു ശാഖകളിൽ നിന്നും നോട്ടുകൾ മാറ്റിയെടുക്കാം


27. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ UGC ആരംഭിക്കുന്ന പദ്ധതി- സാരഥി (സ്റ്റുഡന്റ് അംബാസഡർ ഫോർ അക്കാദമിക് റിഫോംസ് ഇൻ ഇന്ത്യ)


28. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം- മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL)


29. രാജ്യത്തെ ആദ്യ രാത്രി സഫാരി പദ്ധതി ആരംഭിക്കുന്ന വനമേഖല- കുക്രൈൽ വനമേഖല (ലഖ്നൗ, ഉത്തർപ്രദേശ്) 


30. വിപ്ലവകാരികൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഭൂഗർഭ ബങ്കർ മ്യൂസിയം നിർമിച്ചത്- മുംബൈ 

No comments:

Post a Comment