Monday, 8 May 2023

Current Affairs- 08-05-2023

1. ഇന്ത്യയുടെ ഡെപ്യൂട്ടി സി.എ.ജി. (ഡെപ്യൂട്ടി കംാളർ ആന്റ് ഓഡിറ്റർ ജനറൽ) ആയി നിയമിതയായത്- റബേക്ക മത്തായി (പത്തനംതിട്ട സ്വദേശി)


2. അടുത്തിടെ ജാതിവിവേചന വിരുദ്ധ ബിൽ പാസ്സാക്കിയ യു.എസ്. സംസ്ഥാനം- കാലിഫോർണിയ


3. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഇലക്ട്രോണിക്സ് വികസന പദ്ധതികളുടെ ഉപദേശകനായി നിയമിതനായത്- ഡോ.അജയ്കുമാർ


4. സ്മോക്ക് ആന്റ് ആഷസ്: എ റൈറ്റേഴ്സ് ജേണി തു ഒപ്പിയംസ് ഹിഡൻ ഹിസ്റ്ററീസ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാവ് ഘോഷ്


5. കേരള സ്റ്റാർട്ടപ്പുകൾക്ക് ആഗോള വിപണി തുറക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി

  • ഈ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ, യു.എസ്, യു.എ.ഇ, ഓസ്ട്രേലിയ, ജർമ്മനി എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റുകൾ ആരംഭിക്കും.


6. 2023 ഏപ്രിൽ 22- ന് വിക്ഷേപണത്തിനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ യുടെ ദൗത്യം- PSLV C55

  • PSLV C 55 പേടകം ഭ്രമണപഥത്തിലെത്തിക്കുന്ന ടെലിയോസ്-02, ലുംലൈറ്റ്-4 എന്നിവ ഏത് രാജ്യത്തിന്റെ ഉപഗ്രഹങ്ങളാണ്- സിംഗപ്പൂർ
  • പി.എസ്.എൽ.വി ഓർബിറ്റർ എക്സ്പെരിമെന്റൽ മൊഡ്യൂൾ- പോയം- 2
  • വിക്ഷേപണ പേടകത്തിന്റെ നാലാം ഭാഗത്തെ (PS-4) എക്സ്പിരിമെന്റൽ പ്ലാറ്റ്ഫോമായി നിലനിർത്തും.

7. സംസ്ഥാനത്തെ സ്കൂളുകളും പരിസരവും വൃത്തിയാക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി- ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്


8. വേൾഡ് ലൈൻ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഡിജറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- കേരളം

  • ഏറ്റവും അധികം പണമിടപാടുകൾ നടത്തിയ യു.പി.എ ആപ്ലിക്കേഷൻ- ഫോൺ പേ 


9. 2023- ലെ ആഗോള ബുദ്ധമത ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി


10. 2023 ഏപ്രിലിൽ, ജയിലുകൾ നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ ഏർപ്പെടുത്തിയ സംസ്ഥാനം- മഹാരാഷ്ട്ര


11. ജയിലുകൾ നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച ആദ്യ സംസ്ഥാനം- ഉത്തർപ്രദേശ്


12. മുൻ പ്രധാനമന്ത്രി വി.പി. സിംഗിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്ന സംസ്ഥാനം- തമിഴ്നാട്

  • ചെന്നൈയിലാണ് പ്രതിമ സ്ഥാപിക്കുക


13. 50 വർഷത്തെ അതിർത്തി തർക്കം അവസാനിപ്പിച്ച്, 2023 ഏപ്രിലിൽ അതിർത്തി കരാറിൽ ഒപ്പു വെച്ച് സംസ്ഥാനങ്ങൾ- അസം, അരുണാചൽ പ്രദേശ്


14. ചാറ്റ് ജിപിടിക്ക് പകരമായി GigaChat എന്ന പേരിൽ AI ചാറ്റ് ബോട്ട് പുറത്തിറക്കിയ രാജ്യം- റഷ്യ 


15. ഏത് സ്റ്റേഡിയത്തിലെ സ്റ്റാൻഡ് ആണ് സച്ചിൻ തെൻഡുൽക്കറുടെ അമ്പതാം പിറന്നാൾ അനുബന്ധിച്ച് പുനർനാമകരണം ചെയ്തത്- ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം


16. 2022- ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്- സേതു (എ. സേതുമാധവൻ)


17. ലോകത്തിലെ ഏറ്റവുമധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളുടെ ആഗോള യൂണികോൺ പട്ടികയിൽ ഇടം പിടിച്ച മലയാളി സംരംഭം- ബൈജൂസ് ആപ്പ്

  • ഇന്ത്യയിൽ ഒന്നാമതും ആഗോളതലത്തിൽ പതിനാലാം സ്ഥാനം 
  • നൂറുകോടി ഡോളറിലേറെ മൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് യുണികോൺ എന്ന് വിളിക്കുന്നത് 

18. ധമനികളുടെ ആരോഗ്യവും ശേഷിയും മനസ്സിലാക്കി ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നി വയുടെ സാധ്യത മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ആർട്ട്സെൻസ് (Artsens) എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം- ഐ.ഐ.ടി. മദ്രാസ്


19. സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് സ്ഥാപിതമാകുന്നത്.- തൊടുപുഴ


20. തോന്നിക്കൽ ലൈഫ് സയൻസ് പാർക്കിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനാകുന്നത്- ജോ. സതീഷ് ചന്ദ്ര


21. ലോക ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ 

  • ഇന്ത്യയിലെ ജനസംഖ്യ- 142.86 കോടി


22. 86 വർഷത്തിനു ശേഷം സ്പീഷീസ് (ജീവജാതി) പദവി തിരികെ ലഭിച്ച പക്ഷി- ഹനുമാൻ ബ്ലോവർ

  • ശാസ്ത്രീയ നാമം- കരാഡിയസ് സീബോമി


23. ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം, ഇന്ത്യ യിൽ ഏറ്റവും സന്തോഷിക്കുന്നവരുടെ സംസ്ഥാനം- മിസോറാം


24. 2023 ഏപ്രിലിൽ റഷ്യൻ സർക്കാർ അടച്ചു പൂട്ടിയ, റഷ്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രതീകമായിരുന്ന മ്യൂസിയം- സഖ്റോവ് സെന്റർ മ്യൂസിയം

  • സമാധാന നോബൽ ജേതാവ് ആന്ദ്രയ് സഖ്റോവിന്റെ സ്മരണയ്ക്കായി 1996- ൽ സ്ഥാപിതമായതാണ് ഈ മ്യൂസിയം


25. ട്വിറ്ററിന്റെ മാതൃസ്ഥാപനമായ ട്വിറ്റർ ഐ.എൻ.സിയുടെ പുതിയ പേര്- എക്സ് കോർപ് (X Corp)


26. കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ് എസ്.വി.ഭട്ടി


27. ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്ര സംഭാവനാ പുരസ്കാര ജേതാവ്- ജി. പ്രിയദർശൻ


28. 2023 മെയിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്ന എന്റെ പ്രിയ കഥകൾ എന്ന പുസ്കതത്തിന്റെ രചയിതാവ്- പി.എസ്. ശ്രീധരൻപിള്ള


29. ഹേഗ് ആസ്ഥാനമായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ (PCA) നിയമിതനായ മുൻ സുപ്രീം കോടതി ജഡ്ജിയും മലയാളിയുമായ വ്യക്തി- ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ

  • ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ കൂടാതെ ഇന്ദു മൽഹോത്ര, ആർ. സുഭാഷ് റെഡ്ഡി, കെ.എസ്. ജവേരി എന്നിവരും നിയമിതരായി.
  • രാജ്യാന്തര തലത്തിലെ തർക്കങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയാണ് പി.സി.എയുടെ ലക്ഷ്യം

30. കാനഡയിൽ വച്ച് നടക്കുന്ന ഗ്ലോബൽ ടൂറിസം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം- കുമാരി

No comments:

Post a Comment