Saturday, 27 May 2023

Current Affairs- 27-05-2023

1. കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണ നിർവഹണ പഞ്ചായത്ത്- കാട്ടാക്കട


2. IPL- ൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം- വിരാട് കോഹ്ലി (7 സെഞ്ച്വറി)


3. സ്കൂൾ കെട്ടിടങ്ങളും വാട്ടർ ടാങ്കും പരിസരവുമടക്കം വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം 


4. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്- മുഹമ്മദ് ഹനീഷ്

  • ധനവിനിയോഗ സെപ്ഷൽ സെക്രട്ടറി- കേശവേന്ദ്ര കുമാർ
  • കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ- കെ.സുധീർ 
  • മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ- എ.നിസ്സാറുദ്ദീൻ

5. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2023 ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി


6. ഡൽഹിയിൽ "നാഷണൽ കാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി രൂപവത്കരിക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ്

  • സംസ്ഥാന ഗ്രൂപ്പ്- എ ഓഫീസർമാരുടെ നിയമനങ്ങളും സ്ഥലമാറ്റങ്ങളും ഉൾപ്പടെയുള്ളവ തീരുമാനിക്കുന്നതിന് അധികാരമുള്ള മൂന്നംഗങ്ങൾ അടങ്ങിയ അതോറിറ്റിയാണ് നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റി. 
  • അധ്യക്ഷൻ- മുഖ്യമന്ത്രി
  • സെക്രട്ടറി- ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി
  • മൂന്നാമത്തെ അംഗം- കേന്ദ്രം നിയമിക്കുന്ന ചീഫ് സെക്രട്ടറി 
  • നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) 2023 എന്ന ഓർഡിനൻസിലൂടെയാണ് ഈ അതോറിറ്റി നിലവിൽ വന്നത്.
  • അന്തിമ തീരുമാനം സ്വീകരിക്കുന്നതിനുള്ള അധികാരം ലെഫ്.ഗവർണർക്ക് 
  • യോഗത്തിൽ ചുരുങ്ങിയത് 2 അംഗങ്ങൾ പങ്കെടുക്കണം.
  • റിപ്പോർട്ടുകൾ സർക്കാരുകൾ പാർലമെന്റിലും, നിയമസഭയിലും സമർപ്പിക്കണം.  
  • രാഷ്ട്രത്തിന്റെ താൽപര്യങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയുടെ താൽപര്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഓർഡിനൻസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

7. കർണാടകയുടെ പുതിയ മുഖ്യമന്ത്രി- സിദ്ധരാമയ്യ


8. രാജ്യത്തെ ആദ്യ Night Safari പദ്ധതി ആരംഭിക്കുന്നത്- കുക്രൈൽ


9. 2023- ൽ 'മുഖ്യമന്ത്രി സിഖോ - കമാവോ' യോജന ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


10. പരിസ്ഥിതി സംരക്ഷണത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ആപ്പ്- മേരി ലൈഫ് ആപ്പ്


11. 2023- ലെ 49 th G7 ഉച്ചക്കോടി വേദി- ഹിരോഷിമ


12. അടുത്തിടെ ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഫിജി നേടിയ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി

  • ഫിജി പ്രധാനമന്ത്രി- സിതിവെനീ റബുക്ക
  • പാപുവ ന്യൂഗിനിയയുടെ പരമോന്നത ബഹുമതിയായ 'കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ലോഗോ' ബഹുമതി നരേന്ദ്രമോദിക്ക് ലഭിച്ചു. 
  • പാപുവ ന്യൂഗിനി ഗവർണർ ജനറൽ- ബോബ് ദാദെ 
  • പാപുവ ന്യൂഗിനി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
  • അടുത്തിടെ ‘തിരുക്കുറൽ വിവർത്തനം ചെയ്യപ്പെട്ട പാപുവ ന്യൂഗിനിയിലെ ഔദ്യോഗിക ഭാഷ- ടോക് പിസിനി
  • പാപുവ ന്യൂഗിനി പ്രധാനമന്ത്രി- ജയിംസ് മാരാ

13. ജപ്പാനിൽ നടന്ന ഒസാക്ക തമിഴ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്- കങ്കണ റണാവത്ത് (തലൈവി എന്ന ചിത്രത്തിലെ അഭിനയത്തിന്)


14. വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം- ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം (വാരണാസി)


15. അത് ലറ്റിക്സിലെ ഏതെങ്കിലും വിഭാഗത്തിൽ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരൻ- നീരജ് ചോപ്ര (ഹരിയാന)

  • പുരുഷ ജാവലിൻ ത്രോയിലെ ലോക റാങ്കിങ്ങിൽ ആണ് നീരജ് ഒന്നാം സ്ഥാനത്ത് എത്തിയത്.

16. 2023- ൽ G 20 അംഗരാജ്യങ്ങളുടെ വിനോദ സഞ്ചാര സമ്മേളനത്തിന് വേദിയാകുന്നത്- ശ്രീനഗർ


17. ആദ്യ സ്ക്വാഷ് ലോകകപ്പിന് വേദിയാകുന്നത്- ചെന്നൈ 


18. സംസ്ഥാനത്തെ അന്യ സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന മലയാളം മിഷന്റെ പദ്ധതി- അനന്യ മലയാളം അതിഥി മലയാളം


19. മലയാള മിഷന്റെ അനന്യ മലയാളം അതിഥി മലയാളം' പദ്ധതിയിൽ പ്രസിദ്ധീകരിച്ച പാഠപുസ്തകം- കണിക്കൊന്ന


20. 2023 മെയിൽ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അഭിഭാഷകനും മലയാളിയുമായ വ്യക്തി- കെ വി വിശ്വനാഥൻ


21. കർണാടക മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മലയാളി- കെ ജെ ജോർജ്


22. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500- ന്റെയും 1000- ത്തിന്റെയും നോട്ടുകൾ നിരോധിച്ചത്- 2016 നവംബർ 8


23. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി സർക്കാർ നിയമിച്ചത്- ജിജോയ്


24. ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്ന ഭാഗ്യ, യുവനിധി, ശക്തി എന്നീ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാനം- കർണാടകം


25. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കുന്ന നേപ്പാളിയല്ലാത്ത പർവതാരോഹകൻ- കെന്റൺ കൂൾ


26. ജപ്പാനിലെ സെസ്കോ ഗോൾഡൻ ഗ്രാൻഡ് പ്രീ മീറ്റിലെ വനിതകളുടെ ലോങ്ജമ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- ശൈലി സിങ്ങ്


27. 2022-23 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻമാർ- മാഞ്ചസ്റ്റർ സിറ്റി


28. ഇന്ത്യൻ വനിതാലീഗ് ക്ലബ്ബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായത്- ഗോകുലം കേരള എഫ്.സി.


29. കേരളത്തിന്റെ പുതിയ നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ഉദ്ഘാടനം ചെയ്യുന്നത്-ജഗദീപ് ധൻകർ


30. ദേശീയ നീന്തൽ ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ആർ.എൻ. ജയപ്രകാശ്


കേരള ഫിലിം ക്രിട്ടിക്സ് 2022

  • മികച്ച ചിത്രം- ഹെഡ്മാസ്റ്റർ, ബി 32 മുതൽ 44 വരെ
  • ജനപ്രിയ ചിത്രം- ന്നാ താൻ കേസ് കൊട്, മാളികപ്പുറം
  • മികച്ച നടൻ- കുഞ്ചാക്കോ ബോബൻ
  • മികച്ച നടി- ദർശന രാജേന്ദ്രൻ
  • മികച്ച സംവിധായകൻ- മഹേഷ് നാരായണൻ 
  • ചലച്ചിത്ര രത്നം പുരസ്കാരം- കെ.പി.കുമാരൻ 
  • റൂബി ജൂബിലി പുരസ്കാരം- കമലഹാസൻ 

പി.പത്മരാജൻ പുരസ്കാരം (സിനിമ-സാഹിത്വം)

  • മികച്ച സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി (നൻപകൽ നേരത്ത് മയക്കം)
  • തിരക്കഥ- ശ്രുതി ശരണ്യ (ബി 32 മുതൽ 44 വരെ)
  • മികച്ച നോവൽ- എം.മുകുന്ദൻ (നിങ്ങൾ)
  • മികച്ച ചെറുകഥാ പുരസ്കാരം- വി.ജെ.ജയിംസ് (വെളളിക്കാശ്)  

No comments:

Post a Comment